Archives / November 2018

രാജു കാഞ്ഞിരങ്ങാട് 
പാട്ടുകാരാ നിനക്കായ് ( ഉമ്പായിക്ക്)

 

പാടുക പാടുക പാട്ടുകാരാ
പതിതരാം പഥികർ തൻ കൂട്ടുകാരാ
പാതിരാ ചന്ദ്രനുംപുലർകാലതാരവും
പൂവും മധുവൂറും മഞ്ഞും
ഒരു പാട്ടു കൂടി നീ പെയ്യൂ
മധുരാഗമായെന്നിലലിയൂ
ഒരു നേർത്ത നീരൊഴുക്കായ് നീ
ഹൃദയത്തെ വന്നുനനയ്ക്കൂ
വിരഹത്തിലും പ്രണയമായ് നീ
യെൻചേതനയേ തൊട്ടുണർത്തു
ഒരു പാട്ടുകൂടി നീ പെയ്യൂ
ഒരു സൂര്യനായ് നീ ജ്വലിപ്പൂ.
കാടകംതോറും കയറി
കടലലയായി നീയാടി
ചൂടും, കുളിരും നീരാവിയുമായ്
ജലാരവമായ് വീണ്ടും മണ്ണിലേക്ക്
പാടുക പാടുക പാട്ടുകാരാ
പ്രണയ സംഗീതത്തിൻ പ്രാണനാഥാ

,,,,,,,,,,,,,,

 

Share :