Archives / November 2018

ജ്യോതി സാവിത്രി
പ്രണയചിഹ്നങ്ങൾ

 

 

നിന്റെ പ്രണയം തുടങ്ങുന്നിടത്ത്

എന്റെ പ്രണയം തീരണം

അല്ലെങ്കിൽ പ്രണയം

വെറും ജഡമായിപ്പോകും

അതിനാൽ,

നമ്മുടെ പ്രണയം മരിക്കാതിരിക്കാൻ

നമുക്ക് പരസ്പരം

മറക്കുവാൻ

ശ്രമിച്ചു കൊണ്ടേയിരിക്കാം..

എന്റെ വിരൽ കോർത്തു

നീ നടന്ന വഴികളിലെ

അടയാളസ്വപ്നങ്ങൾ

ഇനിയൊരിക്കലും തെളിയാത്തവണ്ണം

ഞാൻ മായ്ചു കളയാം

എഴുതുവാനാവാതെ പോയ വരികളും

പറയുവാൻ മടിച്ചു നിന്ന മൊഴികളും

ഹൃദയത്തിന്റെ മൃദുഭിത്തിയിൽ നിന്നും

എന്നെന്നേക്കുമായി

അടർത്തിമാറ്റുമ്പോൾ

നോവാതിരിക്കാൻ മാത്രം

നിന്നെ ഞാൻ

വെറുക്കാനും ശ്രമിക്കാം...

 

 

Share :