Archives / November 2018

ആര്‍.ബി. ശ്രീകുമാര്‍ ഐ.പി.എസ്. (റിട്ടയേര്‍ഡ്) മുന്‍ ഗുജറാത്ത് ഡി.ജി.പി.
സാംസ്കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം

രാജ്യത്തെ മദ്ധ്യയുഗത്തിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ചില സംഘടിത
ശക്തികള്‍ ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനം മുന്‍നിര്‍ത്തിയുള്ള സുപ്രീം കോടതി വിധിയെ
ച്ചൊല്ലി നാട്ടില്‍ അസമാധാനവും കലാപവും അഴിച്ചുവിടാന്‍ നടത്തുന്ന ശ്രമങ്ങളെ ഞങ്ങള്‍ ആശങ്ക
യോടെ വീക്ഷിക്കുന്നു. വിശ്വാസത്തിന്‍റെ പേരില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്ന ഇക്കൂട്ടര്‍
ഹിന്ദുമതത്തിന്‍റെ അന്ത:സത്തയെ വികൃതമാക്കാനാണ് യഥാര്‍ത്ഥത്തില്‍ ശ്രമിക്കുന്നത്. ഏത് അന്ധ
വിശ്വാസത്തെയെുംക്കാള്‍ വലുതാണ് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ലിബറല്‍ ജനാധിപ
ത്യമൂല്യങ്ങള്‍. ഏത് അനാചാരത്തിനെക്കാളും മീതെയാണ് ലിംഗസമത്വമെന്ന ആശ
യം. ഈ സത്യം തിരിച്ചറിയാന്‍ കഴിവുള്ള കേരളീയ ജനത അയോദ്ധ്യയില്‍ രാമക്ഷേത്രം
നിര്‍മ്മിക്കാന്‍ വേണ്ടി നടത്തിയ പ്രക്ഷോഭണത്തിന്‍റെ മാതൃകയില്‍ കൂട്ടായ അപസ്മാരബാധ ഇളക്കി
വിടാനും ഈ നാടിനെ ഒരു കലാപഭൂമിയാക്കി മാറ്റാനും ഇക്കൂട്ടര്‍ നടത്തുന്ന ആപല്‍ക്കരമായ
ശ്രമത്തെ ചെറുത്തു തോല്പിക്കാന്‍ മുന്നോട്ടിറങ്ങുമെന്നും ഞങ്ങള്‍ക്ക് പൂര്‍ണ്ണ പ്രതീക്ഷയുണ്ട്.

1) ആനന്ദ് (5) കെ. വേണു
2) സച്ചിദാനന്ദന്‍ (6) എം.എന്‍. കാരാശ്ശേരി
3) സാറാ ജോസഫ് (7) വി. രാജകൃഷ്ണന്‍
4) പ്രഭാവര്‍മ്മ (10) ആര്‍.ബി. ശ്രീകുമാര്‍ (മുന്‍ ഗുജറാത്ത്

ഡി.ജി.പി)

Share :