Archives / November 2018

സ്വയം പ്രഭ
രാജി  ദി ലേഡി സ്നേക്ക് ക്യാച്ചർ

.

               

പാമ്പ് പിടിത്തമെന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലെത്തുന്ന പേരാണ് വാവ സുരേഷ്. എങ്കിൽ നന്ദിയോട്ടും പരിസര പ്രദേശത്തുമുള്ളവർക്ക് വാവ സുരേഷിന്റെ സ്ഥാനത്ത് രാജിയാണ്.

        തിരുവനന്തപുരം ജില്ലയിൽ നന്ദിയോട് ,പെരിങ്ങമ്മ ,വി തുര എന്നീ മലയോര പ്രദേശങ്ങളിൽ മിക്ക മൊബെലുകളിലും സേവ് ചെയ്തിട്ടുള്ള പ്രധാനപ്പെട്ട നമ്പരുകളിൽ ഒന്ന് രാജിയുടേതാണ്.  രാജി ദി ലേഡി സ്നേക്ക് ക്യാച്ചർ . നമ്പർ9497002394

         ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പിടിച്ച പാമ്പുകളുടെ എണ്ണം 849 ( 10-11-2018 വരെ) ഇതിൽ 721-മത്തെ പാമ്പ് രാജിയെ കൊത്തി. നാല് ദിവസം തിരുവനന്തപു രം മെഡിക്കൽ കോളേജിൽ . ചികിത്സ കഴിഞ്ഞ് ഇറങ്ങിയിട്ട് 6-മത്തെ ദിവസം മുതൽ പാമ്പ് പിടിത്തം വീണ്ടും തുടങ്ങി. 

        കുട്ടിക്കാലം മുതലേ പാമ്പിനെ പേടിയില്ലായിരുന്നു. അച്ഛൻ - രത്നാകരൻ -- ടാപ്പിംഗ് തൊഴിലാളിയായിരുന്നു. രാവിലെ അച്ഛനെ സഹായിക്കാൻ രാജി കൂടെ പോകുമായിരുന്നു പ്രീഡിഗ്രി വരെ പഠിച്ചു.

     വിവാഹ ശേഷമാണ് തയ്യൽ ,ഡ്രൈവിംഗ് തുടങ്ങിയവ പഠിച്ചത്. അച്ഛൻ ഓർമ്മയായി. രാജിക്ക് അമ്മയും - (ജലജകുമാരി) ഒരനിയത്തിയുമുണ്ട്.

മക്കൾ രണ്ട് പേർ _ അനാമികയും - അഭിരാമിയും -9 -തിലും 4 ലും പഠിക്കുന്നു. ഭർത്താവ് അനിൽകുമാർ . അനിൽകുമാറും ഡ്രൈവറാണ്.

        സംസാര മധ്യേ കൊമ്പേറി (വില്ലൂന്നി ) എന്ന ഇനത്തിൽ പ്പെട്ട പാമ്പിന്റെ വംശനാശം സംഭവിയ്ക്കാൻ ഇടയുണ്ടെന്നു രാജി പറയുന്നു. കൊച്ചും നാളിൽ ഏറ്റവും കൂടുതലായി കണ്ടിരുന്ന പാമ്പ് കൊമ്പേറി (വില്ലൂന്നി ) യാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

      തിരക്ക് പിടിച്ചതാണ് രാജിയുടെ ദിവസങ്ങൾ .കുട്ടികൾ രാവിലെ സ്ക്കൂളിൽ പോയ്ക്കഴിഞ്ഞാൽ ജീപ്പ് ഓടിക്കാൻ പോകും. ക്രെയിൻ, ജെ.സി.ബി തുടങ്ങി എല്ലാ വാഹനങ്ങളും രാജി ഓടിക്കും.

      

          സ്കൂട്ടറിൽ പാഞ്ഞ് പോകുന്നത് കണ്ടാൽ നാട്ടുകാർക്കറിയാം എവിടെയോ പാമ്പ് പിടിക്കാനാണെന്ന്.

       അമൃതാ ടി.വി.യിൽ ഒരു പരിപാടി മോഹൻലാൽ ആണ് അവതാരിപ്പിച്ചത്. അതിൽ ഈ പാമ്പ് പിടിത്തക്കാരിയെ അനുമോദികുകയും ഉപഹാരങ്ങൾ കൊടുക്കുകയും ചെയ്തു.

     മദ്യവർജ്ജനവുമായി ബന്ധപ്പെട്ട് മറ്റൊരു പരിപാടിയിലെ വിവിഷ്ട അതിഥി രാജിയായിരുന്നു. അന്ന് പന്ന്യൻ രവീന്ദ്രനായിരുന്നു. ഉപഹാരം നൽകിയത്.

        സ്ത്രീകൾ എല്ലാ രംഗത്തും മുന്നിട്ടിറങ്ങണമെന്നാണ് രാജി പറയുന്നത്.

രാജിയുടെ നമ്പർ 9497002394


 

Share :

Photo Galleries