Archives / November 2018

ഇന്ദുലേഖവയലാർ
 കണ്ണാടി

 

 

കാലത്തുണർന്നേഞാൻ

പതിവില്ലാതെൻമുഖംകാണാൻ

കൊതിയോടെകണ്ണാടിനോക്കി,

കരിമേഘക്കലയുള്ളമിഴിയിൽ

എൻമുഖം!എന്തേ.കണ്ടില്ലാ

 

എൻരൂപമേതെന്ന്ചിന്തിച്ചു

ഇന്നലേവരെയുള്ളരൂപമല്ലാ

കണ്ണിലെകൃഷ്ണമണികളിൽ

കനൽപോലെപൊള്ളുന്നകാഴ്ച

 

അറിയാതെനമ്മുടെചിന്തകൾ

അയലത്തെ,അകത്തളംകൈയ്യേറി

അറിഞ്ഞില്ലാനമ്മുടെവീട്ടിൽ

മക്കൾ,വേലിചാടുന്നകാര്യം

 

കനിവുള്ളകാര്യങ്ങളിലൊന്നും

അറിയാതെപോലുംചെല്ലാതെ

പേരിനുവേണ്ടി ഈദാനം

പോരിനു,മുൻകൂർജാമ്യം

 

എന്തെന്തപകടം,എത്രബലികൾ

എന്നിട്ടുംപഠിക്കാത്തവർ

എന്നിട്ടുംകണ്ണാടിയിലില്ലാത്ത

സ്വന്തംരൂപംവരച്ചുചേർക്കുന്നു

 

കണ്ണുംമിഴിച്ചു.നില്ക്കുന്നതെന്തേ?

കാലത്തുണർന്നനേരംമുതൽ

അമ്മയുടെവാക്കിലെനർമ്മം

കേട്ടാസ്വദിച്ചങ്ങുപറഞ്ഞു

 

നേരംപോക്കമ്മേ,

ചിലതുചിന്തിച്ചുനിന്നുപോയി

കണ്ണാടി കണ്ടനേരം

അൻപോടേനോക്കിനിന്നു

 

 

 

Share :