Archives / November 2018

ഉമാ പ്ര ദീപ്
പെയ്തൊഴിയാതെ 


പ്രളയം നൽകിയ കണ്ണുനീർപ്പാടത്ത് 
രാഷ്ട്രീയം വിത്തെറിഞ്ഞു 
മുളപൊട്ടി വന്നതോ വർഗ്ഗീയതതൻ കൊടും വിഷപാമ്പും 
ഇഴഞ്ഞു കയറീ മനസ്സുകൾക്കുള്ളിൽ 
അങ്കക്കളമൊരുക്കി 
പിടഞ്ഞു വീഴാനൊരുങ്ങി നിൽപ്പൂ മതസൗഹാർദ്ദക്കൊടുമുടിയും 

കളങ്കമറിയാ മനസ്സുകൾക്കുള്ളിൽ 
കരിനിഴൽ ചാർത്തി പതുങ്ങി നിന്നൂ
നവയുഗ രാഷ്ട്രീയശകുനികൾ 
നാലഞ്ചു വോട്ടിനും ഇരിപ്പിടങ്ങൾക്കുമായ് 
തമ്മിൽ വിഴുപ്പലക്കും രാഷ്ട്രീയം 

"ജനങ്ങൾക്ക്‌ വേണ്ടി" ജനങ്ങളാലെന്നത് പഴമൊഴിയാകവേ 
തെരുവുകൾ തോറും 
സമരപ്പന്തലൊരുങ്ങവേ 
ശവപ്പെട്ടികൾക്കുള്ളിൽ നീതി തേടി മനുഷ്യക്കോലങ്ങൾ തേങ്ങവേ 

പ്രളയമെടുത്തൊരു സ്വപ്‌നങ്ങൾ തൻ 
നോവുഭാണ്ഡം ചുമക്കുന്നവർ തൻ മുന്നിൽ  രാഷ്ട്രീയക്കോമരങ്ങൾ പലരൂപഭാവങ്ങളാൽ പേക്കൂത്താടവേ 
പെയ്തൊഴിയാതെ ഒരു കൂട്ടം മിഴികളിൽ
വീണ്ടുമൊരു പേമാരി പ്രളയമായ് തീരുന്നു.........

ReplyForward

   

Share :