Archives / November 2018

ബി ഷിഹാബ്
അഹിംസയാൽ

അഹിംസയിൽ
വിപ്ലവത്തിന്റെ രാജപാതകൾ
ഒളിഞ്ഞു കിടക്കുന്ന തുരുത്തുകൾ

നടന്നിട്ടും നടന്നിട്ടും തീരാതെ
മുന്നേ നടക്കുന്ന വഴികൾ
ഒരു മണിമാളിക തിരു മുറ്റത്തു
വന്നു ചേരുന്ന ജനപഥങ്ങൾ

രാജപാതകൾക്ക് അവസാനം ഒരു
കോട്ടയാൽ ചുറ്റപ്പെട്ട കൊട്ടാരം
കൊട്ടാരത്തിൽ രാജാവിരിക്കുന്ന കനക സിംഹാസനം
രാജാവിന് അചഞ്ചലമായ നീതിബോധം
രാജാവിന്റെ തലയിൽ നല്ലൊരു രത്ന കിരീടം
പിന്നെ,പിന്നെ ബോധി വൃക്ഷ ചുവട്ടിൽ ബോധോദയം
ആയുധം താഴെ വച്ച രാജാക്കന്മാർ
ആയുധമേ തൊടാത്ത രാജാക്കന്മാർ
ധർമ്മത്തിന്റെ നൂലിഴ നെയ്യുന്ന മഹാമന്ത്രിമാർ
കള്ളവും ചതിയുമില്ലാത്ത ജനപഥങ്ങൾ
നേരിനെ സ്നേഹിക്കുന്നവർ
നെച്ചൂക്കുള്ളവർ
പുരുഷനൊപ്പം സ്ത്രീയും

നാളെ,
അഹിംസയുടെ രാജപതയിലേക്ക്
ഗ്രാമവും നഗരവും 
ജനപഥങ്ങളും  ഒഴുകി പരക്കും.
അന്ന് "ഭരണകൂടങ്ങൾ കൊഴിഞ്ഞു വീഴും"
"ആ സൂര്യോദയം കാണും"
ഏവരും സ്വാതന്ത്ര്യം ഭുജിക്കും
"ഒരു പീഡ ഏറുമ്പിനും വരുത്താത്ത"
ലോകം വരും



 

Share :