Archives / October 2018

ഷാജി തലോറ

ഗ്രാമങ്ങളാണ് ഇന്ത്യയുടെ ആത്മാവ്  എന്ന ഗാന്ധി വചനം വളരെ  പ്രസക്തമാണ്. പലവിധ വൈജാത്യങ്ങൾ നിറഞ്ഞ ഇന്ത്യൻ ഗ്രാമങ്ങളിൽ ഭൂരിഭാഗവും ഇപ്പോളും അതിന്റെ സംസ്കാരവും, പൈതൃകവും, നിഷ്കളങ്കതയും കൈമോശം വരുത്താതെ കാത്തുസൂക്ഷിക്കുന്നു എന്നതുതന്നെയാണ ത്തിന്റെ പ്രസക്തി .

 

  വാതിലുകളില്ലാത്ത വീടുകളെ കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ ?ഇല്ല എന്നുതന്നെയായിരിക്കും ഉത്തരം. എന്നാൽ ഇന്ത്യയിൽ അങ്ങനെ ഒരു ഗ്രാമമുണ്ട്.  നിറയെ പച്ചപ്പും, ഇലകളും, പൂക്കളും, പാടങ്ങളും, ചേറ്  മണക്കുന്ന കർഷകരും, കന്നുകാലികളും, കൊച്ചു കൊച്ചു വീടുകളും, എല്ലാറ്റിനുപരി ഗ്രാമീണരെ വിശ്വാസമെന്ന ചരടിനാൽ ബന്ധിപ്പിക്കുന്ന പ്രസിദ്ധമായ ശനീശ്വര ക്ഷേത്രവും സ്ഥിതിചെയ്യുന്ന മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ നൊവാസ താലൂക്കിലെ ഒരു ഗ്രാമമാണ് ശനി ശിഗ്നാപൂർ.4000ത്തോളമാളുകൾ താമസിക്കുന്ന ഈ മാറാത്ത  ഗ്രാമത്തിലെ വീടുകൾക്ക്ഒന്നിലും  വാതിലുകളില്ല. മഹാരാഷ്ട്രയുടെ പഞ്ചസാര പാടമായ ഇവിടത്തെ പ്രധാനകൃഷി കരിമ്പാണ്. ഗോതമ്പ്, തണ്ണിമത്തൻ, കടല, കോളിഫ്ലവർ, തക്കാളി എന്നിവയും കൃഷിചെയ്തുവരുന്ന ശനി ശിഗ്നാപൂരിലെ കൃഷിയിടങ്ങളെ പച്ചപുതപ്പിക്കുന്നത് ഗോതാവരിയിലെ മോളാ കനാലാണ്. 

 

   വാതിലുകളില്ലാത്ത ഗ്രാമം എന്നനിലയിൽ ശനി ശിഗ്നാപൂർ വളരെ പ്രസിദ്ധമാണ്.  വീടുകൾക്ക് മാത്രമല്ല,  വ്യാപാര സ്ഥാപനങ്ങൾക്കോ, ബാങ്ക് നോ വാതിലുകളില്ല എന്നത് മാത്രമല്ലയെന്നതും ഒരു പ്രത്യേകതയാണ് എന്നെ ഇവിടെ എത്തിച്ചതും ഈ കൗതുകങ്ങൾ  തന്നെയാണ്. ശനി ശിഗ്നാപൂരിലെ ഗ്രാമീണർ അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ പൂട്ടിവെക്കാറില്ല എല്ലാം അവരുടെ ആരാദ്യദേവനായ ശനിസ്വരനിൽ അർപ്പിച്ച് സ്വസ്ഥരായി, സ്വതന്ത്രരായി,വാതിലുകളുടെ മറകളില്ലാതെ തുറന്ന മനസോടെ  കളവും ചതിവുമില്ലാതെ  പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നു.

 

  ഇത്‌ ഒരപൂർവതയാണ് സ്വാർത്ഥതയുടെ ദുരമൂത്ത ഈ കാലഘട്ടത്തിൽ ഇങ്ങനെയും ഒരു ജനസമൂഹം ഇവിടെ ജീവിക്കുന്നു എന്നത് അവിശ്വസനീയമായി തോന്നിയേക്കാം. ഇവിടത്തെ  പോലീസ് സ്റ്റേഷനിൽ അപൂർവമായേ കേസ്സുകൾ രജിസ്റ്റർ ചെയ്യാറുള്ളൂ  കുറ്റകൃത്യങ്ങൾ വളരെ വിരളമാണ് എന്ന് തന്നെ പറയാം നാട്ടിലുണ്ടാകുന്ന ചെറിയ ചെറിയ അടിപിടി കേസുകളും വഴക്കുകളുമെല്ലാം ഗ്രമമുഖ്യന്മാർ ഇടപെട്ട് തീർക്കുകയാണ് പതിവ്. 2010 വരെ ശനി ശിഗ്നാപൂരിൽ ഒരു മോഷണവും നടന്നതായി റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. രണ്ടായിരത്തി പത്തിൽ ഒരു വാഹനത്തിൽനിന്ന് ഏതാനും രൂപയും മൊബെയിൽ ഫോൺ ഉൾപ്പെടെ കുറച്ചു സാധനങ്ങളും കളവുപോയതായി പറയുന്നു. കൂടാതെ രണ്ടായിരത്തി പതിനൊന്നിൽ ശനി ദേവൻ ട്രസ്റ് അധികാരിയുടെ പക്കൽ നിന്നും പണം കളവുപോയത് ഉൾപ്പെടെ രണ്ടായിരത്തി പതിനാറുവരെ വെറും നാല് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്.

പിന്നെയെന്തിനാണ് ഇവിടെയിരു പോലീസ് സ്റ്റേഷൻ എന്നുചോദിച്ചാൽ ശനി ക്ഷേത്രത്തിലേക്ക് വരുന്ന VVIP കൾക്ക് സുരക്ഷയൊരുക്കലാണ് പോലീസിന്റെ പ്രധാന ഡ്യുട്ടി. ഏതാനും വർഷങ്ങൾക്ക് മുന്നേവരെ മൂന്നോ നാലോ പോലീസ് മാത്രമുള്ള ചൗക്കി യായിരുന്നു ഇവിടെയുണ്ടായിരുന്നത്. ക്ഷേത്രത്തിലേക്കുള്ള VVIP കളുടെ വരവ് കൂടിയതോടെയാണ് പോലീസ് സ്റ്റേഷനാക്കിയത്. 

 

   ശനീശ്വര ക്ഷേത്രത്തിലെ സ്വയംഭൂ വിഗ്രഹത്തിൽ ശനീശ്വരൻ കുടികൊള്ളുന്നുവെന്നും കളവിനു ആര് ശ്രമിച്ചാലും ശനീശ്വരന്റെ ശിക്ഷ അവരിൽ വന്നുചേരുമെന്നുംഇവിടത്തെ   ഗ്രാമീണർ വിശ്വസിക്കുന്നു. മണ്ണിൽ നിന്നും ഉയർന്നുവന്ന കൃഷ്‌ണ ശിലയാണ് മേൽക്കൂരയില്ലാത്ത  ശനീശ്വര ക്ഷേത്രത്തിലെ വിഗ്രഹം.

 

  കാലഘട്ടം ഏതെന്നു ക്ലിപ്ത മല്ലെങ്കിലും ഗ്രാമീണരായ ആട്ടിടയൻ മാരാണ് ഈ ശനീശ്വര വിഗ്രഹം കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. കലിയുഗത്തിന്റെ ആരംഭം മുതല്കെങ്കിലും ശനി ശിഗ്നാപൂരിലെ ഈ ക്ഷേത്രം നിലവിലുണ്ടെന്നനുമാനിക്കുന്നു. തലമുറകളായി വാമൊഴിയായി കൈമാറി വരുന്ന ഐതിഹ്യ പ്രകാരം ഗ്രാമത്തിലെ ഒരാട്ടിടയൻ ആടുകളെ തെളിക്കാനുപയോഗിക്കുന്ന വടികൊണ്ട് നിലത്ത്‌ അശ്രദ്ധമായി കിടക്കുന്ന കല്ലിൽ തട്ടിയപ്പോൾ അതിൽനിന്നു രക്തം വാർന്നെന്നും , കൃഷ്‌ണ ശില യില്നിന്നും ശനീശ്വരൻ പ്രത്യക്ഷ പെട്ട് ന്നുമാണ് വിശ്വാസം.  ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ശനീശ്വര ക്ഷേത്രം.

 

  ഇവിടെ വിശ്വാസത്തിന്റെ യുക്തി ചോദ്യ ചെയ്യപെട്ടക്കാമെങ്കിലും ശനി ശിഗ്നാപൂരിലെ ഗ്രാമീണരുടെ നിഷ് കളങ്കതയുടെ പവിത്രതയാണ് അതിൻറെ  തനിമ ഇന്നും ചോരാതെ നിലനിർത്തുന്നത്. വാതിലുകൾ ഇല്ലാത്ത വീട്ടിൽ എന്ത് സുരക്ഷിതത്വമാണ് ഉണ്ടാവുക  അവിടത്തെ സ്ത്രികളുടെ അവസ്ഥ എന്തായിരിക്കും,വ്യക്തി ജീവിതത്തിലെ സ്വകാര്യതകൾ  എങ്ങനെ പാലിക്കും. വീടിനു ചുറ്റും ക്യാമറയും സ്ഥാപിച്ച്, മണിച്ചിത്രത്താഴിട്ട് പൂട്ടിയിട്ടും ഉറക്കഗുളിക കഴിച്ച് ഉറങ്ങേടിവരുന്ന സ്ഥിതി നിലനിൽക്കുന്ന ഇക്കാലത്ത്‌  വാതിലുകളെ ഇല്ലാതെ ഒരുഗ്രാമം ഇവിടെ തുറന്നു കിടക്കുന്നത് ആശ്ചര്യം  തന്നെയാണ്.

 

  ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപെട്ട് സുപ്രീം കോടതി ഉത്തരവ് പ്രകാരം ആക്ടിവിസ്റ്റായ തൃപ്തി ദേശായിയും സംഘവും പ്രവേശം നടത്തിയ ഈ ക്ഷേത്രം മേൽക്കൂരയില്ലാത്ത തുറന്ന ആകാശത്തിനുതാഴെ വാതിലുകളില്ലാതെഎപ്പോഴും  തുറന്നു കിടക്കുകയാണ്.

 

  ശനി ശിഗ്നാപൂർ ഗ്രാമത്തിൽ ഒരു തപാലാപ്പീസും, ഒരു ഹൈ സ്കൂളും പഞ്ചായത്ത് നടത്തുന്ന ഒരു പ്രൈമറി സ്കൂളുമാണുള്ളത്.കുറ്റകൃത്യങ്ങൾ നന്നെ കുറവാണ്  മോഷണം ഇല്ല, പിടിച്ചുപറി ഇല്ല.കർഷക ആത്മഹത്യകളില്ല, കടക്കെണിയില്ല, ജപ്തിയില്ല,  ഹർത്താലുകളില്ല. ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരിൽ ആളുകൾ  വെട്ടിനുറുക്കപ്പെടുന്നില്ല,  കളവും, കൊലപാതകവും, സ്ത്രീ പീഡനവും നിത്യ സംഭവമാക്കി മാറ്റിയ ബലാൽസംഘം ചായകുടിക്കുന്നതുപോലെ ലളിതവത്കരിക്കുന്ന ഹർത്താലുകൾ സാമൂഹ്യ ചര്യയാക്കിമാറ്റിയ പ്രബുദ്ധർ എന്നവകാശപ്പെടുന്ന കേരളത്തെക്കാളും  എന്തുകൊണ്ടും ദൈവത്തിന്റെ സ്വന്തം നാട് എന്നവകാശപെടാൻ അർഹത ശനി ശിഗ്നാപൂരിനാണ്.

മുംബൈയിൽ നിന്ന് റോഡ്മാർഗം ഇവിടെയെത്തിച്ചേരാൻ 350 കിലോമീറ്റർ ദൂരമുണ്ട്. അടുത്ത എയർപോർട്ട് ഔറംഗാബാദാണ് ഇവിടെ നിന്നും 144 കിലേമീറ്ററും നാസിക്ക് റയിൽവേ സ്റ്റേഷനിൽ നിന്ന് 123 കിലോമീറ്ററും ദൂരമുണ്ട് ശനി ശിഗ്നാപൂരിലേക്ക്.

Share :

Photo Galleries