Archives / November 2018

പ്രശാന്ത്.എം.
പുഴയ്ക്കുമുണ്ടൊരു ജനാധിപത്യം ....... .....................................

പുഴയ്ക്കുമുണ്ടൊരു

ജനാധിപത്യബോധം!

അല്ലെങ്കിലിത്രയും

വലിയൊരു

പ്രളയമീ വഴിവന്നിട്ടും,

എത്രയോ 

ദൂരം താണ്ടി,

ഉള്ളിടത്തു നിന്നും

ഇല്ലായിമയിലേയ്ക്ക്

മണലൊഴുകി വരില്ലായിരുന്നു.

 

തുമ്പികൾ 

കൂട്ടമായാകാശത്തു

പാറി നടക്കുന്നു,

കണ്ടാൽ

വെള്ളാരം കല്ലേന്തിയീ -

വെള്ളിയാങ്കല്ലിനെ

വിട്ടേച്ചു പോകുമെന്നു തോന്നും.

 

ചൂണ്ടയിൽ കോർത്ത

ഇരയും നൂലുമെത്രകോൽ

ആഴ്ന്നിറങ്ങി സ്പർശിച്ചുകാണും

നദീജല നാഭിയിൽ.

ആരാണാരാണിര,

കോർത്ത പ്രാണനോ

അതിനെ വിഴുങ്ങാനാർത്തിയിൽ

നീന്തിയെത്തിയ മറു പ്രാണനോ?

 

 

യന്ത്രങ്ങൾക്കുണ്ടോ

തോന്നലുകൾ, ചിന്തകൾ!

മണലുവാരി ദൂരേയ്ക്കു

പോകുന്നു വണ്ടികൾ.

പുഴയിൽ,

കുടിലുകളുടെ

തിരുശേഷിപ്പുകൾ കാണാം.

 

 

 

Attachments area

Share :