Archives / November 2018

നൗഷാദ് റഹീം മന്നയിൽ
ആത്മാവിന്റെ പുസ്തകം

   സ്വന്തത്തെ കുറിച്ച്

ഒരു കവിതയെഴുതണമെന്ന

ഒരു സ്വകാര്യ 

ആഗ്രഹമുണ്ട്

എന്നിട്ട്

പട്ടു തുണിയിൽ പൊതിഞ്ഞ്

അത്

സൂക്ഷിച്ചു വക്കണം

കെട്ടിയ പെണ്ണോ

വീട്ടുകാരോ

നാട്ടുകാരോ

ആരും കാണാത്ത

ഒരിടത്ത്

എല്ലാ ആഴ്ചകളിലും

ഒരു ദിവസം

കൃത്യസമയത്ത്

അംഗ സ്നാനം ചെയ്ത്

അത്

വേദ വാക്യം പോലെ

പാരായണം ചെയ്യണം

അതിന്റെ

ആത്മ നിർവൃതിയിൽ

കണ്ണീർ പൊഴിച്ച്

ഒരു ചെറുപുഞ്ചിരിയോടെ

ലോകത്തെ വീണ്ടും

നോക്കിക്കാണണം

 

 

 

 

Share :