Archives / November 2018

അ നാമിക . യു. സ്
മലിനമായവനിയിൽ -----

മലിനമായവനിയിൽ, മൂകമായ് ഞാനൊന്നു-

മറുവാക്കുമൊഴിയാതെ നിന്നു.

മലരിൻ മൃദു സൗരഭ്യ ,

മുകരങ്ങൾ തന്നിലൊരു -

മധുമാസ കാലമായി വന്നു,

മൃതിയായിമാറുന്നൊ-

 രുലകത്തിലിന്നേക്കു-

സ്മൃതികവചമോരോന്നായി തന്നു

മിതമായൊരജ്ഞാനവീചിയായി

ഞങ്ങളിൽ,

മഹിമയാം കഞ്ചുകം ചൂടി!

പുരളുന്ന കൺമഷി -

നിഴലായി മാറിയ -

ങ്ങൊരു ഗദ്ഗദം വന്നു മൂളി -

മാറുക സോദരെ മാനവരെ നിങ്ങൾ മാനസ സൈകതം ചൂടൂ - 

മാറുന്നയവനിയിൽ ------

മാലോകരായി നിങ്ങൾ -

മാലാഖമാരായി മാറൂ ---

നിങ്ങൾ -

മാലാഖമാരായി മാറൂ -

Share :