Archives / November 2018

 ഷാജി തലോറ
മൃഗം

നീ മനുഷ്യൻ

അവർ നിന്നെ ഭാരതീയൻ എന്ന് വിളിക്കുന്നു 

അവർ നിന്നെ കമ്യൂണിസ്റ്റുകാരനെന്നും

 മുതലാളി എന്നും ദേശീയവാദിയെന്നും വിളിക്കുന്നു

 

അവർ നിന്നെ 

ഹിന്ദു എന്നും ഇസ്ലാംഎന്നും

 ക്രിസ്ത്യനിയെന്നും വിളിക്കുന്നു 

അവർ നിന്നെ മതേതരൻ എന്ന് വിളിക്കുന്നു 

എന്നിട്ടും മതിയാവാതെ

നീ രാജ്യങ്ങൾക്കിടയിൽ മതിലുകൾ തീർക്കുന്നു 

ദുഃഖിക്കുകയും വിലപിക്കുകയും ചെയ്യുന്നു

സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നു

നിന്റെ ചിന്തകളും, പ്രവർത്തികളും,  വാക്കുകളും  

തമ്മിൽ കൊല്ലുകയും തകർക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഞങ്ങൾ മൃഗങ്ങൾ -

ഞങ്ങൾ നിങ്ങളെകാൾ

പ്രബുദ്ധരാണ്.

 

 

Share :