Archives / October 2018

ചെമ്പൻകുളം ഗോപി വൈദ്യർ
വയലാറിന്റെ സിനിമാ ഗാനങ്ങൾ

.

 

വയലാർ രാമവർമ്മ മലയാളികളെ സംബന്ധിച്ചിടത്തോളം സാമൂഹ്യ മാറ്റത്തിനുകാഹളമൂതുന്ന കവിതകളും മധുരമൂറുന്ന സിനിമാ ഗാനങ്ങളും നാടകഗാനങ്ങളും വാരി വിതറികടന്നു പോയ മഹാകവിയാണ് 'മലയാള കവിതയിൽ പുതിയ യുഗത്തിന്റെ വക്താക്കളിലൊരാളായി കടന്നു വന്ന വയലാർ പഴകി ദ്രവിച്ച ജന്മി കുടിയാൻ ബന്ധങ്ങളിൽ വലിയ മാറ്റമുണ്ടാക്കാൻ ശ്രമിച്ചവരിൽ പ്രമുഖനായിരുന്നു.' എങ്കിലും അദ്ദേഹത്തിന്റെ കാലാതിവർത്തിയായി  മലയാള മനസ്സുകളെ മധുരവസന്തത്തിലാറാടിക്കുന്ന സിനിമാ ഗാനങ്ങളും നാടകഗാനങ്ങളും മലയാളികളെ എന്നും കോൾമയിർ കൊള്ളിച്ചുകൊണ്ടേയിരിക്കുന്നു.'

അദ്ദേഹത്തിന്റെ ഒരു ഗാനശകലമെങ്കിലും മൂളാതെ കടന്നു പോകുന്ന ദിവസം മലയാള മനസ്സുകളിൽ കുറവായിരിക്കും ''നമ്മുടെ പുരാണേതിഹാസങ്ങളും ഉപനിഷത്തുകളും ഭാരതീയ തത്വശാസ്ത്രങ്ങളുമെല്ലാം തന്റെ അറിവിന്റെ ഖനിയിൽ നിന്നും ഉയർന്നു വരുന്ന കാഴ്ച അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങളെ മറ്റുള്ളവ യിൽ നിന്നും വ്യത്യസ്ഥമാക്കുന്നു.വയലാറിന്റെ ആയിരത്തിലധികം വരുന്ന സിനിമാ ഗാനങ്ങളിൽ ഏറ്റവും പ്രസിദ്ധങ്ങളായവയിലെല്ലാം ഇതിന്റെ നിഴലാട്ടം കാണാം,

ശകുന്തളയെന്ന സിനിമയിലെ പ്രസിദ്ധങ്ങളായ ഗാനങ്ങളോടെ മലയാള മനസ്സുകളിൽ മായാത്ത മുദ്ര പതിപ്പിച്ച വയലാർ പിന്നീടു് നടത്തിയ തേരോട്ടത്തിൽ നിരവധിഗാനങ്ങളാണ് പിറന്നു വീണതു്. ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്നു പാടുന്ന വയലാറിന്റെ കവിമനസ്സു് മലയാളത്തിൽ മറ്റൊരു കവിയ്ക്കു കാണുന്നില്ല. ശകുന്തളയെ ഇത്രയധികം മനോഹരമായി അവതരിപ്പിച്ച ഗാനരചയിതാവായ കവി വയലാർ മാത്രമാണ്.

നിരീശ്വരവാദിയായിരുന്നെങ്കിലും ഭക്തരുടെ ഹൃദയത്തിൽ ആവേശിച്ചു കയറുവാനുള്ള കഴിവു് വയലാറിനെപ്പോലെ മറ്റാർക്കുമുണ്ടായിരുന്നില്ല. ചെത്തി -മന്താരം - തുളസിയും ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പനുമെല്ലാം ഇന്നും ഗുരുവായൂരും ഏറ്റുമാനൂരും ക്ഷേത്രങ്ങളിൽ പ്രഭാത ഗാനങ്ങളായുയരുന്നു''ഭക്ത മനസ്സുകളിൽ ഭക്തിമയമായുയരുന്ന പ്രാർത്ഥനയാണതു്. വിശുദ്ധനായ സെബസ്ത്യാനോസ്സേ 
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേയെന്നും നിത്യവിശുദ്ധയാം കന്യാമറിയമേ എന്നും പ്രാർത്ഥിക്കാത്ത കൃi സ്ത്യൻ മനസ്സുകളില്ല'' ഇങ്ങനെ എത്രയോ ഭക്തി ഗാനങ്ങൾ നിരീശ്വരനായ കവി മനുഷ്യ മനസ്സുകളിൽ കൊളുത്തിവച്ചു. ഇന്നും പ്രോജ്വലിച്ചുകൊണ്ടിരിക്കുന്ന ഗാനങ്ങളുമായി മനുഷ്യമനസ്സുകളിലേക്കു പ ര കായപ്രവേശം നടത്തി കവിതയെ ഗാനമയമാക്കിയ ഗാനത്തെ കവിതയാക്കിയ മഹാകവിയാണു വയലാർ.

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്ന അപേക്ഷയുമായി ജീവിച്ചു മതിവരാതെ നമ്മെ കടന്നു പോയ വയലാറിന്റെ ഓർമ്മയ്ക്കു മുമ്പിൽ കൂപ്പു' കൈകളുമായി നിൽക്കുമ്പോൾ കഴിഞ്ഞു പോയ വസന്തകാലം മനസ്സിൽ തുടികൊട്ടുന്നു

Share :

Photo Galleries