Archives / October 2017

ഡോ കെ ആർ ഷിജു
കുടുംബശ്രീ ജില്ലാമിഷൻ, തിരുവനന്തപുരം

അച്ചടിമാദ്ധ്യമങ്ങൾക്ക്ഇന്നുംപ്രസക്തിയുണ്ട്. പക്ഷേ അതിന്റെ പ്രസക്തി എത്രത്തോളമുണ്ട്എന്നതു്കാലഘട്ടത്തിന്റെ ചിന്താവിഷയമായിരിക്കുന്നു. ഓരോ ദിവസവും പുതിയ സാങ്കേതികവിദ്യകളും അവയുടെ പരിധികളില്ലാത്ത വിധമുള്ള വികസനവും നാം കണ്ടുകൊണ്ടിരിക്കുന്നു. മാറ്റല്ലാത്തതു മാത്രമേ മാറ്റം എന്ന പറഞ്ഞതുപോലെ ഇവിടെയും ഒരു പുനസ്ഥാപനം നടന്നു കൊണ്ടിരിക്കുകയാണ്.അതെന്തുമാകട്ടെ, ഒരു കാര്യം നമുക്കുറപ്പാണ് .- ഓൺലൈൻ മാഗസിനുകൾ കൂടുതൽ പ്രസക്തിയും പ്രാധാന്യവും കൈവരിച്ചിരിക്കുന്നു. ഓൺലൈൻമാധ്യമങ്ങൾ ഏതുസമയത്തും കൈവിരൽതുമ്പിലുണ്ട്. എന്നത് തന്നെയായിരിക്കണം ഇതിന്റെ പ്രധാന കാരണം.വിവര സാങ്കേതികവിദ്യകളിൽ പുതിയ പുതിയ പടികൾ നാം അന്നുദിനം കയറികൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി നമുക്ക് ആവശ്യമുള്ള വിവരങ്ങൾ എല്ലാംസുരക്ഷിതമായി ഏറ്റവും നല്ലമാർഗ്ഗംകുടിയായി ഓൺലൈൻ സംവിധാനങ്ങൾ മാറി. ഹരിതാഭയിലേക്ക് മടങ്ങുക എന്ന ആശയത്തിന്റെ ശക്തമായ കടന്നുവരലും മനുഷ്യരാശിയുടെ നിലനിൽപിനുതന്നെ ഈ ആശയത്തിനുള്ള പ്രാധാന്യം കടലാസുരഹിത ഓൺലൈൻ വിദ്യകളിലേക്കു ചേക്കേറാൻ നമ്മളെ പ്രേരിപ്പിച്ചിട്ടുണ്ട്. വായനക്കാർക്ക്പരസ്പരം വാദിക്കാനുള്ള ഒരുനല്ല ഫോം തുറന്നിടാൻ ഓൺലൈൻമാഗസിൻ കൾക്ക്കഴിവുണ്ട്. കുടുംബശ്രീമിഷൻ ദാരിദ്രകരണത്തിനും സ്ത്രീശാക്തീകരണത്തിനുമായി ഉള്ള ഒരു യജ്ഞപരിപാടി ആണ്.അങ്ങനെയിരിക്കെ കുടുംബശ്രീ ഓൺലൈൻമാധ്യമങ്ങൾ ഉപയോഗിക്കേണ്ട ആവശ്യകത വളരെവലുതാണ്. ഓൺലൈൻവിദ്യകൾ ഉപയോഗിക്കുമ്പോൾ കുടുംബശ്രീപോലൊരു സംവിധാനത്തിന് വിവരങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ സൂക്ഷിക്കാനുംഭാവിയിലേക്കവേണ്ടി ഉപയോഗിക്കാനുംഉള്ളസാധ്യത അത്ഉറപ്പുവരുത്തുന്നു.

ഒരുപാട്സമയമെടു ക്കുന്നതുംചെലവേറിയതുമായ അച്ചടിസാങ്കേതികവിദ്യയ്ക്ക്പകരമായി ഓൺലൈൻവിദ്യകൾ കുടുംബശ്രീയുടെപ്രവർത്തനങ്ങളുടെമേന്മ വരുത്തുന്നു ഓൺലൈൻമാഗസിനിൽനമുക്ക്ചിത്രങ്ങൾ ദൃശ്യങ്ങൾ , സമൂഹത്തിന്റെ വിവിധതുറകളിൽനിന്നുള്ള പ്രതികരണങ്ങൾ എന്നിവയഥേഷ്ടംഅപ്പപ്പോൾകട്ടിച്ചേർക്കാൻകഴിയും. കുടുംബശ്രീയ്ക് അതിന്റെപദ്ധതികൾ നടപ്പിലാക്കന്നവരുമായും ഗുണഭോക്താക്കളമായുംനിരന്തരംസമ്പർക്കംപുലർത്തുന്നതിനുംകുടുംബശ്രീപ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഈ ഓൺലൈൻമാധ്യമങ്ങൾ സഹായിക്കുമെന്നു റപ്പാണ്. പുതിയകാലഘട്ടത്തിനനസ്തുതമായി പുതിയ തലമുറയിലേക്ക്കുടുംബശ്രീ എന്നആശയത്തെ വ്യാപിപ്പിക്കുന്നതിന് ഓൺലൈൻമാഗസിനുകൾ ഗുണകരമാകും .കുടുംബശ്രീപദ്ധതികളൂം പ്രവർത്തനങ്ങളും വിജയകഥകളും അന്താരാഷ്ട്ര ശ്രദ്ധയിലേക് കൊണ്ടുവരുന്നതിന് ഓൺലൈൻമാധ്യമങ്ങൾക്ക്മാത്രമേ കഴിയൂ. കുടുംബശ്രീനടപ്പിലാക്കുന്നപദ്ധതികളുടെ ഗുണഭോക്താ കളിൽനിന്നും കുടുംബശ്രീയുടെ അഭ്യദയകാംക്ഷികളിൽ നിന്നുമുള്ള പുതിയആശയങ്ങൾ സ്വീകരിക്കാനും പുതിയചിന്തകൾ പങ്കവയ്ക്കാനുംഓൺലൈൻ പ്രതലം കുടുംബശ്രീയെ സഹായിക്കുമെന്നറപ്പാണ്. കുടുംബശ്രീയെക്കുറിച്ചുള്ള വിശദമായ ഒരവലോകനംതന്നെകണ്ണാടി മാഗസിൻ.കോം --ൽ തുടർന്നുണ്ടായിരിക്കും .........

Share :