Archives / October 2018

ഷഫീക് മടവൂർ
സ്‌മൃതി മണ്ഡപം

അതെ ,മരണം മണ്ണോട് ചേർത്തിട്ടും മരിക്കാത്ത കാവ്യാത്മകമായ വരികൾ ജീവിക്കുന്നുവെങ്കിൽ മലയാളികൾക്ക് അഭിമാനത്തോടെ പറയാം അത് വയലാറിന്റേത് മാത്രമെന്ന്.

കവി എന്നോ ,പ്രാസംഗികൻ എന്നോ ,ഗാനരചയിതാവ് എന്നോ ഒക്കെ ചിന്തയിൽ വന്നാൽ മലയാളികൾക്ക് വിസ്മരിക്കാനാകാത്ത ആദ്യം ഓടിയെത്തുന്ന  പേരും മുഖവും ഒന്നേയുള്ളൂ  "വയലാർ "

ഈ കാലഘട്ടത്തിൽ പോലും അദ്ദേഹത്തിന്റെ കവിതകൾ , ഗാനങ്ങൾ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും മലയാളികൾ നെഞ്ചോട് ചേർക്കുന്നു . വിടപറഞ്ഞു നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒക്ടോബർ 27 എന്ന ദിവസം അദ്ദേഹത്തിന്റെ വസതിയായ രാഘവപ്പറമ്പിൽ ആയിരങ്ങൾ വർഷം തോറും തിങ്ങി നിറയുന്നുവെങ്കിൽ വയലാർ ജനഹൃദയങ്ങളിൽ തീർത്ത ഗാനങ്ങളുടെ ഇന്ദ്രജാലമാണത്. വയലാറിന് ഒരു സ്‌മൃതിമണ്ഡപം എന്ന ആശയം 2006ൽ അധികാരത്തിൽ വന്ന  ശ്രീ വി .എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലഘട്ടത്തിൽ തുടക്കം കുറിച്ചു .2009 ൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. കോൺഗ്രസ് ഭരണകാലത്തു പ്രവർത്തനം നിലച്ചു എങ്കിലും പിണറായി സർക്കാരിന്റെ ഈ ഭരണത്തിൽ വീണ്ടും പ്രവർത്തനങ്ങൾ തയ്യാറാക്കുകയാണ് .വയലാർ പഞ്ചായത്തിന്റെ മേൽനോട്ടത്തിലായിരുന്നു  സ്‌മൃതിമണ്ഡപത്തിന്റെ നിർമ്മാണം കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും പാർലമെന്റ് അംഗവുമായ സി എസ് സുജാതയായിരുന്നു 2009 ലായിരുന്നു ശിലാസ്ഥാപന  പരിപാടികൾക്ക് തുടക്കം കുറിച്ചത് .

വയലാര്‍ രാമവര്‍മയുടെ കുടുംബവീടിന് സമീപമുള്ള 16 സെന്റ് സ്ഥലത്ത് 3400 ചതുരശ്ര അടിയിലാണ് ചുറ്റുമതിലോടു കൂടിയ ഇരുനിലകളുള്ള ചന്ദ്രകളഭമെന്നു പേരിട്ടിരിക്കുന്ന സ്‌മൃതിമണ്ഡപത്തിന്റെ  നിര്‍മാണം. വീണ്ടും ഇതിനായി 25 ലക്ഷം രൂപകൂടി  സർക്കാർ അനുവദിച്ചിട്ടുണ്ട്.

പൂർണ്ണതയിൽ എത്തുവാൻ ഇനിയുമുണ്ട് കാലതാമസം. 2019 തോട് കൂടി എല്ലാ സൗകര്യങ്ങളോടു കൂടിയ സ്‌മൃതിമണ്ഡപം ജനങ്ങൾക്ക് കൗതുകമുണർത്താനാകുമെന്നാണ് പ്രതീക്ഷ .

വയലാറിന്റെ ചിത്രങ്ങൾ ,അദ്ദേഹത്തിന്റെ ശബ്ദം , അദ്ദേഹത്തിന്റെ കൈപ്പടയിൽ ഗാനങ്ങൾ , പ്രദര്ശനത്തിനെത്തുന്നവർക്കു കേൾക്കാൻ ആഗ്രഹമുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ , പ്രോഗ്രാമുകൾ നടത്തുവാനുള്ള വിശാലമായ ഹാൾ  എന്നിങ്ങനെ കാണികൾക്ക് ആസ്വദിക്കാൻ പാകത്തിലാകും സ്‌മൃതിമണ്ഡപം ഒരുക്കുക .അതോടൊപ്പം പുസ്തകങ്ങൾ ,കവിതാ സമാഹാരങ്ങൾ ,കൃതികൾ തുടങ്ങിയവയും .

സ്‌മൃതിമണ്ഡപത്തിനരികിൽ തന്നെയാണ് അദ്ദേഹത്തിന്റെ സ്മാരകവും സ്മാരകത്തിന് ചുറ്റും അദ്ദേഹത്തിന്റെ പ്രശസ്തമായ കാവ്യാത്മക വരികളും എഴുതിച്ചേർത്തിട്ടുണ്ട് .കൂടാതെ സ്‌മൃതി മണ്ഡപത്തിനുള്ളിൽ വയലാറിന്റെ പണിതീരാത്ത ഒരു മുഖശില്പവും നമുക്ക് കാണുവാൻ സാധിക്കും.

അടുത്ത വർഷത്തോട്കൂടി പ്രദർശനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ .

 

 

Share :

Photo Galleries