Archives / October 2018

-   ഗീത മുന്നൂര്‍ക്കോട് -
കവിയോട്

 

നീ വന്നു വിതയ്ക്കുക

നേർവാക്കിൻ

മമതാമൃതം

 

നീയേ ചൊരിയുക

കുളിരക്ഷരമാരികൾ

 

നീയേ വിരിയ്ക്കുക

തണൽഭാവഭാഷ്യങ്ങൾ

 

നീ താനേ നാട്ടുക ബിംബം

കരിങ്കണ്ണനു കണ്ണേറ്

 

നീയേ കൃഷീവലൻ

നിൻചുമൽ താങ്ങണം

പരിവർത്തനക്കലപ്പകൾ

 

നീയുഴുതുതള്ളുക

കുരുത്തു പെരുകും

ദാർഷ്ട്യത്തിൻ ‘കള’ക്കള്ള-

മെയ്ത്തോരണം

 

കുറുകിയേയ്ക്കാം നിൻ

കയ്യൊപ്പെന്നാകിലും

കാലത്തിൻ ചുവരെഴുത്തായ്

എഴുന്നേയത് നിന്നിടും.

കവിയോട്

************

-   ഗീത മുന്നൂര്‍ക്കോട് -

 

നീ വന്നു വിതയ്ക്കുക

നേർവാക്കിൻ

മമതാമൃതം

 

നീയേ ചൊരിയുക

കുളിരക്ഷരമാരികൾ

 

നീയേ വിരിയ്ക്കുക

തണൽഭാവഭാഷ്യങ്ങൾ

 

നീ താനേ നാട്ടുക ബിംബം

കരിങ്കണ്ണനു കണ്ണേറ്

 

നീയേ കൃഷീവലൻ

നിൻചുമൽ താങ്ങണം

പരിവർത്തനക്കലപ്പകൾ

 

നീയുഴുതുതള്ളുക

കുരുത്തു പെരുകും

ദാർഷ്ട്യത്തിൻ ‘കള’ക്കള്ള-

മെയ്ത്തോരണം

 

കുറുകിയേയ്ക്കാം നിൻ

കയ്യൊപ്പെന്നാകിലും

കാലത്തിൻ ചുവരെഴുത്തായ്

എഴുന്നേയത് നിന്നിടും.

 

 

 

Share :