Archives / October 2018

വർഷ അജേഷ്
ഇനിയും ബാക്കി

കാറ്റിനേയും കടലിനേയും പേടിയില്ലാത്തവൻ

സൂര്യനേയും ഭൂമിയേയും പേടിയില്ലാത്തവൻ

പുലിയേയും വിഷപ്പാമ്പിനേയും പേടിയില്ലാത്തവൻ

പാറ്റയേയും പുഴുവിനേയും അറപ്പില്ലാത്തവൻ

പൂവിനെയും അതിലെ പുഴുവിൻ വിസർജ്ജ്യത്തെയും ഹാരമാക്കുന്നവൻ

നിസ്സാരയായ പെണ്ണിനെ..?

ദു:ഖമുണ്ട്; ചിന്തകൾ മരവിച്ച നിങ്ങളെയോർത്തല്ല

ഈ മണ്ണിലുറങ്ങുന്നവരെയോർത്താണ്

ഇന്നലെകളിലെ നിഷിദ്ധവീഥികളിൽ

നമുക്കായ് പ്രകാശം പരത്തിയവർ.

നമ്മെ കൈപിടിച്ച് നടത്തിയവർ

ഉണ്ണാതെയുറങ്ങാതെ

ജലപാനം വെടിഞ്ഞവരെത്ര ഇരവു പകലുകളിൽ ശബ്ദമുയത്തിയവർ

നാടിന്റെ ശബ്ദമായവർ..

സ്വാതന്ത്ര്യത്തിന്നമൃതും മോന്തി

ഇന്നലകളെ വിസ്മരിച്ചങ്ങനെ

ചിലരിന്നു ഗർജജിക്കുമ്പോൾ

ത്ഫൂ... എന്നാട്ടിത്തെറുപ്പിക്കാനിവിടെ

'ആചാര'ങ്ങളിനിയും ബാക്കി.

            

Share :