Archives / October 2018

- ജ്യോതിടാഗോർ
അപ്ഡേറ്റ്സ്

                സ്മൈലികളും ഇമോജികളും കൊണ്ടലങ്കരിച്ച ഒരു ജന്മദിനാശംസ...

അവന്റെ വകയാണ്. എനിക്ക് ദേഷ്യവും സങ്കടവും തോന്നി. എന്റെ ജന്മദിനം അവൻ മറന്നിരിക്കുന്നു. ഫേസ്ബുക്കിൽ മന:പൂർവ്വം തെറ്റായി കൊടുത്തിരുന്ന ദിവസം നോക്കി അവനും അയച്ചിരിക്കുന്നു ആശംസ - കാമുകനാണത്രെ!! രണ്ട് പറഞ്ഞിട്ട് തന്നെ കാര്യം. കമ്പ്യൂട്ടർ ഓഫ് ചെയ്തിട്ട് ഫോൺ എടുത്തു - അത് സ്വിച്ച് ഓഫ് !! ദേഷ്യം വർദ്ധിച്ചു.

അമ്മയുടെ ഫോൺ അടിച്ച് മാറ്റി, മുകൾനിലയിലേയ്ക്ക് കയറി. അവന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി - 828124... 24 ആണോ 42 ആണോ?! 

ഒരു നിമിഷം ആലോചിച്ചു - 24 അല്ല 42 തന്നെ, 828142...93 !! അതോ 63 ?? 

ആകെ കുഴങ്ങി. കുറെനേരം തിരിച്ചും മറിച്ചും ആലോചിച്ചിട്ടും ഓർമ്മ വരുന്നില്ല - അവന്റെ നമ്പർ ഞാൻ മറന്നിരിക്കുന്നു. എന്താണ് ചെയ്യേണ്ടത് എന്നാലോചിച്ച് തെല്ലിട നിന്നു. പിന്നെ, ആളനക്കം കേൾപ്പിക്കാതെ താഴെയിറങ്ങി, അമ്മയുടെ ഫോൺ യഥാസ്ഥാനത്ത് വെച്ചു. ഫോൺ കുത്തിയിട്ടിരിക്കുന്നിടത്ത് ചെന്ന് ചാർജ് കയറുന്നുണ്ടോ എന്നുറപ്പാക്കിയിട്ട് കമ്പ്യൂട്ടർ ഓൺ ചെയ്തു. അവന് മറുപടിയെഴുതി- "താങ്ക് യൂ  സോ മച്ച് , മൈ സ്വീറ്റ് ഹേർട്ട് " .

കൂടെ കുറെ ഹൃദയചിഹ്നങ്ങളും.

Share :