Archives / October 2018

നൗഷാദ് മന്നയിൽ 
അർഹത

അർഹത
         

സമത്വത്തെപറ്റി
ഇത്ര കൃത്യമായി
ആർക്കാണ്
പറഞ്ഞു തരാനാവുക
വെള്ളത്തിനല്ലാതെ


വീടിന്റെ
തറ കെട്ടിയപ്പോൾ
ഒരു കുഴലിന്റെ
രണ്ടറ്റത്തിരുന്ന്
തെറ്റിക്കല്ലേ
തെറ്റിക്കല്ലേ
എന്ന്
ഗൗരവം
കൂറുന്നുണ്ടായിരുന്നു
അത്.

വിനയത്തെക്കുറിച്ചും
ആർക്കാണ്
പറയാനാവുക;
വെള്ളത്തെക്കാൾ

എത്ര താഴോട്ടിറിങ്ങി 
വന്നു നിൽക്കാനും
ഒരു മടിയുമില്ലല്ലോ
അതിന് !

 

 

 

 

Share :