Archives / October 2018

അസീം താന്നിമൂട്
ആനന്ദം


അറിഞ്ഞുകൊണ്ടു നാം
മരിക്കയാണെങ്കി
ലതീതാനന്ദമൊ-
ന്നുയിര്‍ക്കുമന്ത്യത്തില്‍;
തിടുക്കമൊക്കെയും
ശമിക്കും നേരത്തില്‍.
കൊടിയഭീതിക,-
ളസഹ്യവീര്‍പ്പുകള്‍,
പിടച്ചിലും നോവു-
മൊടുങ്ങും മാത്രയില്‍...
അറിഞ്ഞുകൊണ്ടെന്നെ
ഞെരിച്ചു കൊല്ലുന്ന-
തതിനാലായിടാ-
മിടയ്ക്കിടയ്ക്കു ഞാന്‍

Share :