Archives / October 2018

രാജു കാഞ്ഞിരങ്ങാട്
അഭിമന്യു


അരുണനായഭിമന്യു
വരുണനായഭിമന്യു
ആടിമാസമേഘമായ -
ലറുന്നഭിമന്യു.
കപോതകത്തിനെ
കൊത്തിയല്ലോ
കപോതൻ
കൊത്തുവാനെന്തു
ഹേതു
ചെന്താരകമെന്നതല്ലാതെ
. കപോതൻചുരത്തുമാ
കാകോളത്തെ
കുടിച്ചു കാലപുരിക്കയക്കു
വോനഭിമന്യു .
നീറും മനസ്സിൽ നിറന്നു
കത്തുമവൻ
കനലിൻകരുത്തായ്
വർഗീയ വിഷവിത്തുക്കളെ
മുളയിലേകരിച്ചിടും
അക്ഷരമായുധമാക്കിയ
വനെ
മാരകായുധവ്യൂഹത്താൽ
തളച്ചെന്നു നിങ്ങൾക്കു
തോന്നാം അറിവിനെ, നന്മയെ,
കരുണയെ, കവിതയെ
കൊത്തിയരിഞ്ഞെന്നു
സമാധാനിക്കാം
മണ്ണിന്റെ മകനാ,മഭിമന്യു -
വിൻ രക്തത്തിൽ നിന്നും
ഒരായിര,മഭിമന്യുമാർ
ഇവിടെ പിറന്നീടും

Share :