Archives / October 2017

രാജീവ് രാജേന്ദ്രൻ-അങ്കാറ -തുർക്കി

ലോകത്ത് മികവില്‍ മലയാളികള്‍ എവിടെ വരെ എത്തി നില്‍ക്കുന്നു എന്നതിന്‍റെ ഒരു ഉദാഹരണം മാത്രമാണ് രാജീവ് രാജേന്ദ്രന്‍.നാം എപ്പോഴും വി.ഐ.പി.കളുടേയും ഉയര്‍ന്ന ഉദ്യോഗ സ്ഥരുടേയോ മികവ് മാത്രമേ അറിയാറുള്ളു. എങ്കില്‍ മികച്ചവ രായിരുന്നിട്ടും അറിയപ്പെടാതെ പോകുന്ന രാജീവ് രാജേന്ദ്രന്മാരുണ്ട് ഈ രാജീവ് രാജേന്ദ്രന്‍ അവരില്‍ ഒരാള്‍ യോഗ ക്കുള്ള സ്ഥാനവും മറ്റും വ്യക്തമായി ധാരണയുള്ള രാജീവ് യോഗയുടെ കാര്യത്തിലെന്നപോലെ മറ്റു സാമൂഹിക കാര്യങ്ങളിലും അവിടുത്തെ വാർത്താമാധ്യമങ്ങളിൽ കടന്നു വരാറുണ്ട് ഇവയൊക്കെ തന്നെ അവിടെയുള്ള വാര്‍ത്താ മാദ്ധ്യമങ്ങള്‍ ഫോട്ടോ സഹിതം ശ്രദ്ധേയമാക്കിയിട്ടുണ്ട് . അബൂജ യില്‍ നിന്നുമുള്ള ഒരു ദിനപ്പത്രത്തില്‍ ഹൈക്കമ്മീഷ്ണറെയും രാജീവ് രാജേന്ദ്രനേയും എടുത്ത് പറഞ്ഞ് ഇറക്കിയ വാര്‍ത്തകളില്‍ (പത്രത്തില്‍ ഫോട്ടോയും ചേര്‍ത്തിട്ടുണ്ട് ) നമുക്കും അഭിമാനിക്കാം. കേരളത്തിന്‍റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പൊട്ടക്കുഴിയില്‍ ജനിച്ച് വളര്‍ന്ന ശ്രീ. രാജീവ് രാജേന്ദ്രന്‍ ഇന്ന് തുര്‍ക്കിയുടെ തലസ്ഥാന നഗരമായ അങ്കാറയില്‍ . ഏറ്റവും സൗന്ദര്യമുള്ള ജനവിഭാഗം ഉള്‍ക്കൊള്ളുന്ന യൂറോപ്പിലെ സിറ്റി. ശക്തരായ ഭരണാധികാരികള്‍ ഭരിക്കുന്നു. വളരെ സ്വതന്ത്രമായ ജീവിതം നയിക്കുന്ന ജനത. നൃത്തവും, ഗാനനിശകളുമായി ജീവിത ത്തിന്‍റെ സുന്ദരനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവര്‍. പഴങ്ങളും പച്ചക്കറികളും സുലഭമാണ് ഇവിടെ. 2016 ല്‍ ഇവിടെ എത്തിയ രാജീവ് രാജേന്ദ്രന്‍ ഇപ്പോഴും ഇവിടെയാണ് തുടരുന്നതും, ഏറെ സന്തോഷത്തോടെ ജീവിച്ച് പോരുന്നതും. ഇവിടെ എത്തുന്നതിന് മുമ്പുള്ളതെല്ലാം രാജീവ് രാജേന്ദ്രന്‍ തന്നെ പറയട്ടെ.!

ഞാന്‍ കുമാരപുരം സ്ക്കൂളിലാണ് പ്രൈമറി വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ഹൈസ്ക്കൂളിലും നാലാഞ്ചിറ ബഥനി കോളേജിലുമായി എന്‍റെ വിദ്യാഭ്യാസം ഡിഗ്രിതലത്തില്‍ പൂര്‍ത്തിയാക്കി. ഹെഡ് കോണ്‍സ്റ്റബിള്‍. ഡി.ഐ.ജി. ഓഫീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയി ജോലി നോക്കി വരവെ 2013 ല്‍ എം.ഇ.എ. ന്യൂഡല്‍ഹിയില്‍ ജോയിന്‍റ് ചെയ്തു. 2013 ല്‍ ടെസ്റ്റ് പാസായ കേരളത്തില്‍ നിന്നുള്ള വ്യക്തി ഞാനാണ്. ആദ്യം എന്നെ ഇന്ത്യാ ഗവണ്‍മെന്‍റ് അയച്ചത് നൈജീരിയയുടെ തലസ്ഥാനമായ അബൂജ യിലാണ്. വളരെ നല്ല സിറ്റി. ശാന്തം. നമ്മുടെ മനസ്സില്‍ തോന്നും ആഫ്രിക്കയല്ലേയെന്ന് എങ്കില്‍ തെറ്റിപ്പോയി അങ്ങനെയല്ല. ഇന്ത്യക്കാര്‍ ഇഷ്ടംപോലെ. ഇന്ത്യയെ ശരിക്കും ഇഷ്ടപ്പെടുന്ന രാജ്യം. മലയാളികള്‍ നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ് എല്ലാ ഇന്ത്യാക്കാരും ഉണ്ട് . ഉയര്‍ന്ന നിലവാരം നയിക്കുന്നു. ചിലര്‍ ബിസിനസ് നടത്തുന്നു. ഇന്ത്യന്‍ റസ്റ്റോറന്‍റ്, എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് നടത്തുന്ന വ്യവസായികള്‍ എല്ലാവരും നല്ല വെയ്റ്റ് മണി ഉണ്‍ാക്കുന്നു. ഇടയ്ക്ക് എന്‍റെ എംബസി നടത്തുന്ന ഫിലിം ഫെസ്റ്റിവല്‍, ഓണം, ഹോളി, ഈദുമുബാറക്ക്, ക്രിസ്തുമസ് എല്ലാം ഉണ്ട് .. എല്ലാവരും ഹാപ്പി ആയി ജീവിക്കുന്നു. ഗള്‍ഫ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പെട്രോളിയം ഉണ്‍ാക്കുന്ന, ക്യാഷ് ഉണ്ടാക്കാന്‍ പറ്റിയ കറുത്ത സുന്ദരരാജ്യം. 2013 മുതല്‍ 16 വരെ എംബസിയില്‍ ജോലി നോക്കി. അവിടെ നിന്ന് സുന്ദര നഗരമായ ടര്‍ക്കിയിലേക്ക് ട്രാന്‍സ്ഫറായി. ടര്‍ക്കിയില്‍ തലസ്ഥാന നഗരമായ അങ്കാറയില്‍. കുടുംബം നാട്ടില്‍ ഭാര്യ സിമി രാജീവ്, അമ്മ കമലമ്മ, ഒരു മകന്‍ ആകാശ് രാജ് - മോന്‍ പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 8-ാം ക്ലാസ്സില്‍. രാജീവിന്‍റെ ഫോട്ടോ ആല്‍ബം ഏറെ ശ്രദ്ധേയമാണ്. അതില്‍ നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു 1960 ല്‍ തറക്കല്ലിട്ട എംബസി മന്ദിരത്തിന്‍റെ ഉള്‍പ്പെടെ, ഒപ്പം പഴയ ചരിത്ര പ്രാധാന്യമുള്ള ഫോട്ടോകളും മറ്റും ഉണ്ട് . ഫോട്ടോകള്‍ ആല്‍ബം എന്ന പേരില്‍ തന്നെ പ്രസിദ്ധീകരിക്കുന്നു. അടുത്ത മറുനാടന്‍ മലയാളിക്ക് വേണ്ടി കാത്തിരിക്കാം.

Share :

Photo Galleries