ഫ്രീസർ
"
പൊന്നു സാറേ,അതിയാനെ എനിക്കൊന്നു കാണണം .ഒരു നോട്ടം കണ്ടാൽ മാത്രം മതി.""
"
ഒരു ചെറിയ പെൺകുട്ടിയുടെ കയ്യും പിടിച്ചു
മോർച്ചറിയുടെ വാതിലിൽ തലയിട്ടടിക്കുന്ന ആ സ്ത്രീയെ കണ്ടപ്പോൾ വിശേഷിച്ച് ഒന്നും തോന്നിയില്ല.ദിനവും ഇതുപോലെ എത്രയെത്രയോ കാഴ്ചകളും, അലമുറകളും കേട്ടു മനസ്സുകല്ലു പോലെയാ യിരിക്കുന്നു.പണം കണ്ടാൽ മാത്രമേ മനസ്സിനു ഇപ്പോൾ ഇളക്കം തോന്നാറുള്ളു"
"
പുഴുവരിച്ച ശരീരങ്ങൾ വെട്ടികീറുമ്പോൾ മനസ്സു പതറാതെ വെറുതെകയ്യും കെട്ടി നോക്കിനിന്നിട്ടുണ്ട്. വാഹനാപകടങ്ങളിൽ വരുന്ന ശവങ്ങളുടെ വളഞ്ഞിരിക്കുന്ന അസ്ഥികൾ എത്ര ലാഘവത്തോടെ യാണ് ഓടിച്ചു നേരെയാക്കുന്നത്.."
"
വർഷങ്ങൾക്കു മുന്നേ ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽയെത്തുമ്പോൾ ചിന്നുമോൾ ഓടിവരും .അടുത്തു വന്നു ചേർത്തു പിടിച്ചിട്ടു ചോദിക്കുമായിരുന്നു"
""
ഈ ,അപ്പായിയെ ശവത്തിന്റെ മണമാ..വേണ്ട ആപ്പായി ഈ മണം വേണ്ട,.." അവൾ ചിണുങ്ങി കൊണ്ടു പിന്തിരിയുമായിരുന്നു "
"
ആദ്യമൊക്കെ ഉള്ളു പൊട്ടിതകർന്നിട്ടുണ്ട്.
പിന്നീട് ജോലി കഴിഞ്ഞു എന്നും കുളിച്ചു നല്ല പെർഫ്യൂം മെല്ലാംഅടിച്ചു കയറിച്ചെല്ലും."
"
പക്ഷേ എത്ര കുളിച്ചാലും, ഏതു പെർഫ്യൂം അടിച്ചാലും മരണത്തിന്റെ ഗന്ധം തന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു എന്ന സത്യം പതിയെ തിരിച്ചറിയുകയായിരുന്നു"
"
ഈ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി കണ്ടെത്താൻ ഭാര്യയുടെ ഉപദേശം ചെവിക്കൊണ്ടിരുന്നില്ല . തന്റെ അപ്പനും മോർച്ചറി യുടെ കാവൽക്കാരൻ ആയിരുന്നു.
ഡ്യൂട്ടിയിൽ ഇരിക്കെ മരിച്ചത് കൊണ്ട് മാത്രമാണ്
തനിക്കു ഈ ജോലി കിട്ടിയത്.അതുഅങ്ങിനെ വേഗം വിട്ടുകളയാൻ മനസ്സനുവദിച്ചിരുന്നില്ല"
"
അപ്പൻ നല്ലവനായിരുന്നുയെന്നു കൂടെ ജോലി ചെയ്തവർ പറഞ്ഞു അറിയാൻ കഴിഞ്ഞു .ചില ശവങ്ങൾ കാണുമ്പോൾ അറിയാതെ കരയുന്നത് കാണാമായിരുന്നു.സഹിക്കാൻ പറ്റാതെ,വരുമ്പോൾ എന്നും
കുടിക്കുമായിരുന്നു."
"
ശവം ചീയാതിരിക്കാനുള്ള മെഡിക്കൽസ്പിരിറ്റ് വരെ എടുത്തു കുടിച്ചിരുന്നത്രേ..!"
"
താൻ നേരെഎതിരും ആയിരുന്നു."
"
ഇന്ന് വരെ യാതൊരു വിധ ദുശീലങ്ങളും ഇല്ല."
"
ചിന്നു മോളെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കുക"
"
എന്നാണ് തന്റെ ലക്ഷ്യം. അതിനു വേണ്ടി എന്തും ചെയ്യാൻ യാതൊരു മടിയും തനിക്കു തോന്നിയിരുന്നില്ല
അനാഥശവങ്ങളുടെ ആഭരണങ്ങൾ
തഞ്ചത്തിൽ കൈക്കലാക്കുക. ചില ശവങ്ങളിൽ സ്വർണ്ണത്തിന്റെ പല്ലുണ്ടാവും. ശവത്തിന്റെ സ്വന്തക്കാരോട് "
കൈക്കൂലി ആവിശ്യപ്പെടുക അങ്ങിനെ എല്ലാ തരത്തിലും താൻ ദുഷ്ടൻ ആണെന്ന് മനസ്സു പറഞ്ഞുക്കൊണ്ടിരുന്നു."
"
തനിക്കു കിട്ടുന്ന തുച്ഛമായ ശമ്പളംകൊണ്ടു മകളെ ഡോക്ടർ പോയിട്ടു കംബൗണ്ടർ പോലും ആക്കാൻ കഴിയില്ലെന്നു നന്നായി അറിയാമായിരുന്നു.
പ്ലസ്ടുവിനു പഠിക്കുന്ന ചിന്നുമോൾ ഡോക്ടറി ന്റെ വേഷത്തിൽവരുന്നത് എന്നുംസ്വപ്നം കണ്ടിരുന്നു അതിനു വേണ്ടിയുള്ള തീവ്രശ്രമത്തിലാണ് താൻ"
"
അന്ന് നല്ല മഴയായിരുന്നു.ഫ്രീസറിന്റെ തണുപ്പിന്റെ അളവ് നോക്കി.ബോധ്യം വരുത്തി.
തിണ്ണയിൽ ഇരുന്ന് ഒരു ബീഡിക്ക് തീ കൊളുത്തവെയാണ് പുറത്തു ആംബുലൻസ് വന്നു നിന്നത്."
"
"ശശിയണ്ണാ.. ദാ ഇതു കൂടി കയറ്റിക്കോ..""
"
ആംബുലൻസ് ഡ്രൈവർ ഭാർഗവൻ ഉറക്കെ വിളിച്ചു പറഞ്ഞു".
"
വെള്ളതുണിയിട്ടു മൂടിയ ശവത്തിന്റെ പുറത്തേക്കു നീണ്ടു കിടക്കുന്ന മുടി കണ്ട്
""
ഏതോ ,പെണ്ണാണല്ലോ ഭർഗവാ...എവിടുന്നാ..?""
"
ജില്ലയിൽ നിന്നും വന്നതാ.. ഏതോ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയതാ.
ഇവളൊക്കെ
തിന്നിട്ടു എല്ലിനിടയിൽ കയറിയിട്ട്
കണ്ടവന്റെ കൂടെയെക്കെ കൂടെപോയികിടന്നു കൊടുക്കും. അവനോ കാര്യം കഴിയുമ്പോൾ
"നൈസായി കൈയൊഴിയും മാനഹാനി ഭയന്നു അവസാനം നമുക്ക് പണിയുണ്ടാക്കാൻ ചാടും
വല്ലാത്ത ജന്മങ്ങൾ ""
"
ഭാർഗവൻഎന്തെക്കെയോപറഞ്ഞുകൊണ്ടിരുന്നു.
ഈ സമയം വലിയൊരു കാറ്റടിച്ചു.ശവത്തിന്റെ മുകളിൽ വിരിച്ചിരുന്ന വെള്ളതുണി തെന്നി മാറി"
"
ആ, കാഴ്ച കണ്ടു ഞെട്ടി വിറച്ചു..ശവത്തിന് നേരെ വിരൽ ചൂണ്ടി"
""
ഭാർഗവാ...എന്റെ ചിന്നു മോള്.."വാക്കുകൾ മുറിഞ്ഞു..കാഴ്ചകൾ മറഞ്ഞു.
പിന്നെ ശൂന്യത.."
"
ബോധം വീഴുമ്പോൾ ആശുപത്രി കിടക്കയിൽ ആയിരുന്നു. ചുറ്റിനുംകരയുന്ന മുഖങ്ങളെ ഗൗനിക്കാതെ ഒരു ഭ്രാന്തനെ പോലെ മുന്നോട്ടു കുതിച്ചു."
"
തടഞ്ഞ കൈകളെ ബലമായി തള്ളിയകറ്റി മോർച്ചറിയിലേക്ക് നടന്നു.."
"
ടേബിളിൽ അപ്പോൾ ചിന്നുമോളുടെ ഊഴം ആയിരുന്നു".
"
കുറച്ചു മെഡിക്കൽ വിദ്യാർത്ഥികൾക്കു നടുവിൽ പൂർണ്ണനഗ്നയായി തന്റെ ചിന്നുമോൾ.".!
"
ആ കാഴ്ച കാണുവാൻ ആവാതെ കണ്ണുകൾ ഇറുക്കി അടച്ചു."
""
ശശി വന്നോ, ഇതൊന്നു പൊട്ടിച്ചെ ശശിയെ.." രവി ഡോക്ടർ ചിന്നു മോളുടെ
തലയോട്ടി പൊട്ടിക്കാൻ തന്നെ ക്ഷണിക്കുക യാണ്..എത്രയോ തലയോട്ടികൾ നിസാരമായി പൊട്ടിച്ചതാൻ...!
ഏതോ വിദ്യാർത്ഥി അവളുടെ വയറിൽ കത്തിഇറക്കി..."
"
"അപ്പായി.. ചിന്നു മോൾക്ക് നോവുന്നു.."
കയ്യിലെ നഖം വെട്ടാൻ നീട്ടാതെ ബലമായി പിന്നിൽ മറച്ചു കൊണ്ടു ചിണുങ്ങുന്നചിന്നുമോളെയാണ് വെട്ടി പൊളിക്കാൻ പോകുന്നത്"..
""
അയ്യോ, ഡോക്ടർ... ചിന്നുമോളെ ,ഒന്നും ചെയ്യല്ലെ...അവൾക്കു നോവും."
"
കൊച്ചു കുട്ടികളെ പോലെ പൊട്ടിക്കരയുന്ന
തന്നെ കണ്ടു എല്ലാവരും അമ്പരന്നു."
"
എന്റെ, മോളാ..ഡോക്ടർ.. എന്റെ ചിന്നുമോൾ.."
നെഞ്ചത്തടിച്ചു വാവിട്ടു കരഞ്ഞു കൊണ്ട്"
"
മുന്നിലേക്ക് വീണു..കേവലം ഒരു പ്രണയം തകർന്നപ്പോൾ പിടിച്ചു നില്ക്കാൻ കഴിയാത്ത ആത്മഹത്യാ ചെയ്ത എന്റെ ചിന്നുമോൾ. ഹൃദയം പൊട്ടുന്ന വേദനയിൽ നിന്നവരോട് പോലും കൂലി ചോദിച്ചു വാങ്ങാനുള്ള മനസ്സ് തനിക്കു ഉണ്ടായിരുന്നു എല്ലാം ചിന്നു മോൾക്ക് വേണ്ടിയായിരുന്നല്ലോ... ഒരിക്കൽ കൂലി തരാൻ നിർവാഹം മില്ലാത്ത കണ്ണിരോടെ നിന്നവരുടെ യാചന നിഷേധിച്ചിട്ടുണ്ട് എല്ലാത്തിനും ദൈവം നല്കിയ കൂലി ഇതാണോ ??താൻ സ്വയം ഉരുകി തിരുകയാണോ ബോധം ശൂന്യതയിലേക്ക് മറയുന്നു..."
"
ചിന്നുമോൾ ഡോക്ടർ ആയി വന്നു തന്നെ പരിശോധിക്കുന്നു".
മരണത്തിന്റെ ഗന്ധം...
"
പെർഫ്യൂം എവിടെ..? വീണ്ടും ശൂന്യതയിലേക്ക്"