Archives / October 2018

മുല്ലശ്ശേരി
അമ്മയും കുഞ്ഞും


(ആര്യനാട് രാജേന്ദ്രൻ - രണ്ടാമത്തേയും അവസാനത്തേയും ഭാഗം)

ക്രിമിനൽ കേസുകൾക്കു് തെളിവുകൾ മെനഞ്ഞെടുത്തു ആര്യനാട് രാജേന്ദ്രൻ -സാമൂഹത്തിന്റെ ഖ്യാതി പിടിച്ചെടുത്തു.

1988- മാർച്ച് പതിനൊന്നിനു പൊതുജനം സാക്ഷിയായ ഒരു സംഭവം -പേട്ട പൂണിത്തുറയിലൂടെ ഒഴുകുന്ന തോട്ടിൽ ദിവസങ്ങൾ പഴക്കമുള്ള അഴുകിയ ഒരു ജഡം പൊങ്ങി. മൃതദേഹത്തിൽ നിന്നും മാംസം അഴുകി ഇളകിപ്പോയിരുന്നു. തലയോടിയും അസ്ഥിയും മാത്രമാണ് അവശേഷിച്ചത്.

പോസ്റ്റ്മോർട്ടത്തിൽ അതൊരു സ്ത്രീയാണെന്നും തലയോട്ടിൽ ക്ഷതമേറ്റതാണ് മരണകാരണമൊന്നും കണ്ടെത്തി . തലയോട്ടിയും അതിൽ പറ്റിപിടിച്ചിരുന്ന ഒരു മുടിയും മാത്രം പോലീസ് തെളിവായെടുത്തു.

അഞ്ച് വർഷത്തെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ കേസ് എഴുതിത്തള്ളുന്നതിൻറ്റെ ഭാഗമായി അവസാന പരിശോധിയിൽ അപ്രതീക്ഷിതമായി ഒരു തലയോട്ടി അന്നത്തെ ഡി.ജി.പി.രാജഗോപാൽ നാരായണൻ സാറിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഈ കേസിനെക്കുറിച്ച് പഠിക്കുവാൻ ക്രൈംബ്രാഞ്ച് മെഡിക്കോ ലീഗൽ അഡ്വൈസർ ഡോ.ബി.ഉമാദത്തന് ചുമതല നൽകി.

തലയോട്ടിയുടെ ഉടമയെ തിരിച്ചറിയുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ദൗത്യം. ഇതിലേക്ക് അന്തർദേശീയ തലത്തിൽ റഷ്യയിൽ മാത്രം പരീക്ഷിച്ച് വിജയം കണ്ട ഒരു സാങ്കേതിക രീതി പരീക്ഷിക്കാൻ ഡോ.ഉമാദത്തൻ തീരുമാനിച്ചു. തലയോട്ടി പേപ്പർ പൾപ്പ് കൊണ്ട് പൊതിഞ്ഞു കൃത്രിമ മുടിയും വച്ചു പിടിപ്പിച്ച് രൂ പപ്പെടുത്തിയെടുത്ത് ആളെ തിരിച്ചറിയുന്ന രീതിയാണിത്.

ഇതിലേക്ക് അനാട്ടമി ഡിപ്പാർട്ട്മെന്റിലെ ആർട്ടിസ്റ്റ് മോഡലറായ ആര്യനാട് രാജേന്ദ്രന്റെ സേവനം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. തെളിവായി സൂക്ഷിച്ച തലയോട്ടിയും ഒരു മുടി കൊണ്ട് മരണപ്പെട്ട വ്യക്തിയുടെ രൂപം മെനഞ്ഞെടുക്കലാണ് പിന്നീട് രാജേന്ദ്രന്റെ ദൗത്യം.

രാജേന്ദ്രൻ സ്വായത്തമാക്കിയ മനുഷ്യ ന്റെ ബാഹ്യശരീരഘടനയ്ക്കല്ല ഇവിടെ പ്രാമുഖ്യം മനുഷ്യന്റെ തലയോടിനു പുറത്തുള്ള പതിനഞ്ചിടങ്ങളിലെ മാംസ പേശികളുടെ ശരാശരി കനം ഗവേഷണ പഠനങ്ങളിലൂടെ കണ്ടുപിടിച്ചിട്ടുണ്ട്. ഈ ശാസ്ത്രീയ നിഗമനങ്ങൾ ഡോ.ഉമാദത്തൻ രാജേന്ദ്രനെ ബോദ്ധ്യപ്പെടുത്തി.

ഓരോ മനുഷ്യരൂടേയും മൂക്കിനും ചെവിക്കും ഒരേ നീളമാണ്. തലയോട്ടിൽ മൂക്കിന്റെ സ്ഥാനമുള്ള ദ്വാരത്തിന് യഥാർത്ഥ മൂക്കിന്റെ അഞ്ചിൽ മൂന്ന് ഭാഗം വലിപ്പ മുണ്ടായിരിക്കും . മുഖാ സ്ഥിയുടെ മുകളിൽ എല്ലാ മനുഷ്യരിലും ഒരേ കനത്തിലാണ് മാoസവും തൊലിയും കാണാപ്പെടുന്നത്. മുഖാസ്ഥിയുടെ ആകൃതിക്കനു സരിച്ചായിരിക്കും രൂപ വ്യത്യാസം. താടിയെല്ല് ,പേശിയുടെ കനം ഒരു ശരാശരി ആഴത്തിലാണെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഇരു വശത്തുമുള്ള അണപ്പല്ലുകളുടെ നേർമുകൾ രേഖയിൽ ഒരേ അകലത്തിലായിരിക്കും കൃഷ്ണമണികൾ .

ആധുനീക സാങ്കേതിക വിദ്യയും കംപ്യൂട്ടറും ഉപയോഗിച്ചുള്ള മോർഫിങ്ങിന്റെ സംവിധാനങ്ങളില്ലാത്ത അക്കാലത്ത് ആളിന്റെ രൂപം മെനഞ്ഞെടുക്കാൻ ഇത്തരം നിഗമനങ്ങൾ മാത്രമാണ് അവലംബം . ഡോക്ടറുടെ മേൽനോട്ടവും നിർദ്ദേശവും അനുസരിച്ച് രാജേന്ദ്രൻ രൂപ നിർമിതി ആരംഭിച്ചു.

ശാസത്രീയ പിൻബലത്തോടെ രാജേന്ദ്രൻ മുക്കും ചുണ്ടും ചെവിയും പുന:സ്ഥാപിച്ചു. മുഖാസ്ഥിതിയെ പേപ്പർ പൾപ്പ് പൊതിഞ്ഞ് രൂപഭംഗിയുണ്ടാക്കി. പ്രധാന ഭാഗങ്ങളിൽ പേപ്പർ പൾപ്പിന് പുറത്ത് ഡോക്ടർ കോമ്പസസ് മുന കുത്തി താഴ്ത്തി അളവെടുത്ത് താരതമ്യ വിശകലനം നടത്തി. ഇതനുസരിച്ച് ആവശ്യമായ ഭാഗത്ത് വച്ച് പിടിപ്പിച്ചും കാർവ് ചെയ്ത് മാറ്റിയും കൂത്രിമ മുഖമാക്കി രൂപാന്തരപ്പെടുത്തി. അതിനു പുറത്ത് കൃത്രിമ മുടിയും പുരികവും വച്ചു പിടിപ്പിക്കുമ്പോൾ അതൊരു മധ്യവയസ്കയായ സ്ത്രിയുടെ മുഖമായി രൂപാന്തരപ്പെട്ടു.

ക്രൈം ബ്രാഞ്ച് ഈ കൃത്രിമ മുഖത്തിന്റെ ഫോട്ടോയെടുത്ത് പ്രധാന പത്രങ്ങളിൽ പരസ്യപ്പെടുത്തി. മൂന്നാം നാൾ എസ്.പി.ക്ക് ഒരു ഉമക്കത്ത് ലഭിച്ചു. ഫോ ട്ടോയിൽ കാണുന്നത് പാല സ്വദേശിയായ ഒരു ഗ്രേസിയുടെ താണെന്നും ഈ സ്ത്രീയെ നാട്ടുകാരനായ ഒരു ലോറി ഡ്രൈവർ കൊന്ന് പുഴയിൽ വലിച്ചെറിഞ്ഞതാണെന്നുമാണ് ഊമക്കത്തിലെ വെളിപ്പെടുത്തൽ.

പാലായിലെ വീട്ടിലെത്തിയ പോലീസ് ഗ്രേസിയുടെ യഥാർത്ഥ ഫോട്ടോ വാങ്ങി ഫോട്ടോഗ്രാഫിക് സൂപ്പർ ഇമ്പോസിഷൻ നടത്തി പരിശോധിക്കുമ്പോൾ ഫലം കൃത്യമായിരുന്നു. രാജേന്ദ്രൻ മെനഞ്ഞുണ്ടാക്കിയ ഗ്രേസിയുടെ രൂപവും യഥാർത്ഥ രൂപവും തമ്മിൽ നല്ല സാമ്യം. പ്രായം പോലും കണക്ക് കൂട്ടിയതുപോലെ കൃത്യം .
ഒരാഴ്ചക്കുള്ളിൽ പ്രതി പിടിയിലായി. കോടതി ഇയാൾക്കു് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരു ശില്പിയുടെ ആവിഷ്ക്കാര സാമർത്ഥ്യത്താൽ പ്രമാദമായ ഒരു കൊലക്കേസിന് തുമ്പുണ്ടാക്കിയെന്ന ഖ്യാതി രാജേന്ദ്രനും ലഭിച്ചു.

1992-ൽ നടന്ന ക്രൂരമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും രാജേന്ദ്രന്റെ ശിൽപ്പത്തിലൂടെയാണ്.

എന്നാൽ ഇത്തരത്തിൽ കക്കയത്ത് നിന്ന് കണ്ടെത്തിയ ചില തലയോട്ടികൾ പരിഗണനക്ക് വന്നപ്പോൾ രാഷ്ടീയ ഇടപ്പെടലുണ്ടായതിനെ തുടർന്ന് ഈ ദൗത്യം ഉപേക്ഷിക്കേണ്ടി വന്നു.പിന്നീട് ശിൽപ്പ ത്തീലൂടെ ഇത്തരത്തിലുള്ള ഒരു കേസന്വേഷണവും നടന്നില്ല. ഇക്കാലത്ത് കൺസ്ട്രക്ഷൻ ഫോർമുല പോലുള്ള ആധുനീക സംവിധാനങ്ങളിലൂടെയാണ് ഇത് പോലുള്ള കൃത്യനിർവഹണം.

അടുത്ത് പറയുന്ന ഈ ശി്ൽപ്പത്തിനു രാജേന്ദ്രനും ഒപ്പം ഈ ഫീച്ചറിനു ഞാനും കൊടുത്ത പേര് '' അമ്മയും കുഞ്ഞും '' -- എന്നാണ്.

ഈഫീച്ചറിന്റെ തുടക്കത്തിൽ തന്നെ എഴുതിയിരുന്നു.- വിശദമായി പിന്നീട് കുറിച്ചിടാമെന്ന് . ഇതിനും രണ്ട് തലങ്ങളുണ്ട്. ഒന്ന് അമ്മ മറ്റൊന്ന് കുഞ്ഞ് --- ഇവ ഒരുമിക്കുമ്പോൾ ''അമ്മയും കുഞ്ഞും ''

ആര്യനാട് രാജേന്ദ്രന്റെ ഈ ശി്ൽപ്പത്തിന് മാത്രം രണ്ട് മാനങ്ങളുണ്ട്. ഒന്ന് അഭിനന്ദനങ്ങൾ കൊണ്ട് ശില്പിക്ക് കിട്ടിയ മാനം. പിന്നീട് ശില്പി പോലും അറിയാതെ ശില്പം സ്വയം പടുത്തുയർത്തിയ പതിയൊരുമാനം.

ആശയവുംആവിഷ്ക്കാരവും

1990 പെൺ ശിശു വർഷമായി ആചരിക്കാൻ ഓദ്യോഗികമായി തീരുമാനിക്കുമ്പോഴാണ് അതിനൊരു സ്മാരകം വേണമെന്ന ആശയം ബീജാവാപം ചെയ്തത്. മെഡിക്കൽ കോളേജിലെ ഏതാനും ഡോക്ടറുടെ തീരുമാനമായിരുന്നു -- എസ്. എ .ടി ആശുപത്രിക്കു മുന്നിൽ ''അമ്മയുംകുഞ്ഞും '' പ്രതിമ സ്ഥാപിക്കണമെന്ന ആശയം. ഇതിനു് പ്രത്യേക ഫണ്ടില്ലാത്തതിനാൽ ഡോക്ടന്മാർ ഒരു തുക പിരിച്ചെടുത്ത് രാജേന്ദ്രനെ ഏല്പിക്കുകയായിരുന്നു. അതോടൊപ്പം ഏതാനും നിബന്ധനകളും ബാധനമാക്കി

ഇവിടെ (എസ്.എ.ടി) യിൽ വന്നു പോകുന്ന ഭൂരിഭാഗവും സാധാരണക്കാരായതിനാൽ ശില്പ്പത്തിന് യാഥാർത്ഥ്യബോധം വേണം--- ഈ കമ്പസിൽ എവിടെ നിന്ന് നോക്കിയാലും കാണത്തക്കവിധം ഭീമാകാരമായിരിക്കണം. -- ഇരിക്കുന്ന അവസ്ഥയിൽ ഇതിനു കുറഞ്ഞത് ഇരുപതടിയെങ്കിലും പൊക്കമുണ്ടാവണം. -- വർഷാചരണത്തിന്റെ സമാപനത്തിനു മുമ്പു് ശിൽപ്പം പൂർത്തിയാക്കണം.

തന്റെ പ്രഥമ സംരംഭം എന്ന നിലയിൽ സന്ദേഹിച്ചെങ്കിലും ധൈര്യപൂർവ്വം ഏറ്റെടുക്കുകയായിരുന്നു - രാജേന്ദ്രൻ. ശിൽപ്പത്തിന്റെ പീഠഭാഗവും സ്ട്രച്ചറും (സ് കെൾട്ടൺ) വാർത്തപ്പോഴേക്കും ഡോകടന്മാർ നൽകിയ തുക തീർന്നു. ശില്പം യഥാസമയം പൂർത്തിയാക്കാനുള്ള വ്യഗ്രത ശില്പിയെ തളർത്തിയില്ല. ഭാര്യയുടെ ആഭരണങ്ങൾ പണയപ്പെടുത്തി കശുണ്ടാക്കി അദ്ദേഹം ശില്പം പൂർത്തിയാക്കി. അഭിനന്ദങ്ങൾ ശില്പിക്കു് കിട്ടി.

ഇനി രാജേന്ദ്രൻ എന്ന ശില്പിക്കു അന്ന് അറിയില്ലായിരുന്നു ഈ ശില്പം പിൽക്കാലത്ത് മറ്റൊരു മാനം സ്വയം തീർക്കുമെന്ന് .

ഒരാൾ ഭാര്യയെ പ്രസവത്തിന് എസ്.എ.ടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ കയ്യിൽ കരുതി വെച്ച കാശ് മുഴുവൻ തീർന്നു പോയി.ചെലവിന് പോലും കാശില്ലാത്ത അവസ്ഥ. ഈ അവസ്ഥയിൽ നിൽക്കുമ്പോൾ, സ്ഥിരം പണിക്കാരൻ വരാത്തത് കാരണം ഒരു മെയിൻ മേസ്തിരി ''കിട്ടുന്നവനെ തപ്പാം'' എന്ന അവസ്ഥയിലാണ് അവിടെ എത്തിയത്. മേസ്തിരി നമ്മുടെ കക്ഷിയോട് ചോദിച്ചു. -- ''നിങ്ങളെ കണ്ടിട്ട് ജോലിക്കു പോകുന്ന ആളെന്ന് തോന്നുന്നു - കൂടെ കൂടുന്നുണ്ടെങ്കിൽ ശമ്പളവും തരാം'' നമ്മുടെ കക്ഷി മറ്റൊന്നും ആലോചിക്കാതെ സമ്മതിച്ചു. സന്ദർശന സമയത്ത് ജോലി മതിയാക്കാമെന്ന് കരുതി - 4 മണിക്ക് മുമ്പ് പണി തീർക്കും. മേസ്തിരി സമ്മതിച്ചു - ഒരു നിബന്ധന മാത്രം. ഏല്പിച്ച ജോലി എപ്പോൾ തീരുന്നുവോ അപ്പോൾ ശമ്പളവും വാങ്ങി മതിയാക്കാം. ഒരാളിനെ കൊണ്ട് ആ പറഞ്ഞ സമയത്ത് തീർക്കാൻ പറ്റാത്ത ജോലിയാണ് നമ്മുടെ കക്ഷിക്കു കൊടുത്തത് ---പക്ഷേ നാല് മണിക്കു് മുമ്പ് പണി തീർത്തേ കഴിയൂ. കൂടുതൽ ആലോചിച്ച് നിന്നില്ല പിന്നെ ഒരു '' നെരിപ്പ്'' .3-30 ന് മേസ്തിരി പറഞ്ഞ പണികൾ തീർത്തു. മേസ്തിരി പോലും അന്തം വിട്ടു പോയി. പക്ഷേ മനസാക്ഷിയുള്ള മേസ്തിരി കൃത്യമായും കൂലി കൊടുത്തു - ബാക്കി വെയ്ക്കാതെ. അതും വാങ്ങി ശരവേഗത്തിൽ ഭാര്യയുടെ വിവരമറിയാൻ ഓടി. കക്ഷിയുടെ അമ്മ കാത്തു്നില്പുണ്ടായിരുന്നു.-- അമ്മയെ കണ്ടപ്പോൾ തന്നെ കയ്യിലുള്ള നോട്ടുകൾ നീട്ടിക്കൊടുത്തു.അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു -- അവൾ പ്രസവിച്ചു - ആൺകുഞ്ഞു് . ഇപ്പോൾ അന്തം വിട്ടത് നമ്മുടെ കക്ഷിയാണ്. പിന്നെ ഓർത്തെടുത്ത് - മേസ്തിരി പണിക്ക് വിളിച്ചത് - അമ്മയും കുഞ്ഞും പ്രതിമയുടെ മുന്നിൽ നിന്നാണെന്നു് -

നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവശേഷിച്ച കാശിൽ നിന്നും ഒരു മെഴുകുതിരി വാങ്ങി ''അമ്മയും കുഞ്ഞും '' താഴെ ആരും കാണാതെ കൊളുത്തിവെച്ചു.

പിറ്റേ ദിവസവും മേസ്തിരി നമ്മുടെ കക്ഷിയെ തിരക്കി നടക്കുകയാണ്. മേസ്തിരിക്കു് തലേ ദിവസത്തെ പണി ബോധിച്ചു. ശമ്പളത്തിനു ആർത്തി ഇല്ലാത്തവൻ . മേസ്തിരിയും ഓർത്തു - അയാളെ കിട്ടിയത് അമ്മയും കുഞ്ഞും പ്രതിമയുടെ അടുത്ത് നിന്ന് . അവിടെ ചെന്ന് നോക്കുമ്പോൾ നമ്മുടെ കക്ഷി അവിടെയുണ്ട് . മേസ്തിരി സന്തോഷം മറച്ച് വെച്ചില്ല. അന്നും പണി കൊടുത്തു.

നേരം ഇരുട്ടിയപ്പോൾ അന്നും ആരും കാണാതെ അമ്മയും കുഞ്ഞിനും താഴെ മെഴുകുതിരി കൊളുത്താൻ കക്ഷി മറന്നില്ല.

ഡിസ്ചാർജ് ആയപ്പോൾ കവറിൽ അവശേഷിച്ച മെഴുകുതിരി യെല്ലാം ഒരുമിച്ച് കൊളുത്തി അമ്മയേയും ഭാര്യയേയും കുഞ്ഞിനേയും കൂട്ടി യാത്രയായി.

ഡോക്ടർ പറഞ്ഞ ദിവസം അമ്മയേയും കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ വരുമ്പോൾ അയാളെപ്പോലും അത്ഭുതപ്പെടുത്തി പ്രതിമക്ക് താഴെ മെഴുകുതിരികൾ കത്തി നല്കുന്നു. ചന്ദന തിരിയു ടെ സുഗന്ധം അവിടെ മുഴുവനുമുണ്ട്.

സന്തോഷത്തോടെ അമ്മയെയും കുഞ്ഞിനെയും കൂട്ടി തിരിയെ യാത്രയായി. കൊണ്ട് വന്ന മെഴുക് തിരികൾ കൊളുത്തിവയ്ക്കാൻ അന്നും മറന്നില്ല.

പിന്നീട് കുഞ്ഞിന്റെ ''ബാല ചികിത്സയ്ക്കും കുത്തിവെയ്പ്പിനും '' മറ്റുമായി വന്നപ്പോൾ അവിടെ തിരിയിട്ട വിളക്കുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒരു മത്സരബുദ്ധിയോടെ ആരോ അവിടെ ''നിറം'' ചാർത്താൻ ശ്രമിക്കുന്നുവെന്ന് അയാൾക്കും ഉറപ്പായി. പക്ഷേ അന്നും അയാൾ കരുതിയിരുന്ന മെഴുകുതിരികൾ കൊളുത്തി വെച്ചു.

പിന്നീട് അയാൾ പത്രത്തിലും മറ്റും വായിച്ചറിഞ്ഞു - നിരോധം വന്ന കാര്യം

അങ്ങനെ ആര്യനാട് രാജേന്ദ്രന്റെ ''അമ്മയും കുഞ്ഞും '' -ശില്പി അന്ന് കാണാത്ത പുതിയ മാനവും തീർത്ത് ഇപ്പോഴും അതേ പീoത്തിൽ തന്നെയുണ്ട്.

[ നിരോധനം -- ഫോട്ടോ യിൽ നിന്നും വായിക്കാം ]

Share :

Photo Galleries