Archives / October 2018

മായ ബാലകൃഷ്ണൻ
ഒളിവിൽ തിരിവിൽ

ഒളിവിൽ തിരിവിൽ ******************
അന്നും ഇരുട്ടാവാൻ അയാൾ കാത്തിരുന്നു . അല്ലെങ്കിൽ വെളുപ്പിനേ വെളിച്ചം വീഴും മുൻപേ ഇറങ്ങണം .ആ സമയവും അത്ര സേഫ് അല്ല . അതിരാവിലെ നടക്കാനിറങ്ങുന്നവർ , കൂട്ടത്തോടെ ഉലാത്താനിറങ്ങുന്ന തെരുവു നായ്ക്കള് , ഇതിനെല്ലാമിടയ്ക്ക് ഒരു പഴുത് നോക്കി വേണം കാര്യം സാധിപ്പിക്കാൻ . രാവിലെ യോഗയും ക്ഷേത്രദർശനവും നടത്തി പിന്നെ ജോലിക്കിറങ്ങാനുള്ള തിരക്കുകൾക്കിടയിൽ ഇതിനൊന്നിനും സമയം കണ്ടെത്താൻ ആവില്ല . ആരുടെയൊക്കെ കണ്ണുവെട്ടിക്കണം ?
!
"ഒരു പൂച്ചയെ ചാക്കിൽ കെട്ടി കൊണ്ടുകളയാൻ ഇത്രേം കഷ്ടപ്പാടില്ല ! "

അയാൾ ബിഗ് ഷോപ്പറും എടുത്ത് ബൈക്കിൽ കയറിയിരുന്ന് ചുറ്റും ഒന്ന് നോക്കി .തെല്ലൊരു പരിഭ്രമവും ചമ്മലും അയാളെ വേട്ടയാടുന്നുണ്ട് . വണ്ടി സ്റ്റാർട്ടാക്കി . മെയിൻ റോഡിലൂടെ ഏകദേശം 2 കിലോമീറ്റർ ദൂരം പിന്നിട്ടു കാണും . അതിനിടയിൽ ഷാപ്പും പാടവും ചേരുന്ന ഇറക്കത്തിൽ ഉള്ളിലോട്ട് ഒരു വഴി . ബണ്ടിനരികിലൂടെ ടാറിടാത്ത ആ വഴിയിൽ സന്ധ്യ കഴിഞ്ഞാൽ അധികം ആൾപ്പെരുമാറ്റമില്ലാ . വഴി തിരിയുന്നിടത്ത് ബൈക്ക് നിറുത്തി . ചുറ്റും നിരീക്ഷിച്ചു . എങ്ങും ഒരനക്കവും ഇല്ല
.
ബിഗ് ഷോപ്പറും എടുത്ത് മുന്നോട്ട് നടന്നു . അരയാൾ പൊക്കത്തിൽ പുല്ലും കാടും പിടിച്ച ഇടം .പണ്ട് നാട്ടുചാരായ വാറ്റുകാരുടെ കേന്ദ്രം ആയിരുന്നു . ഇരുളിൻ മറവിൽ അങ്ങനെ മറ്റുപലതിനും ചെന്നെത്തുന്നയിടം . ഉള്ളിൽ ചെറിയൊരു പേടി . മൊബൈൽ ടോർച്ച് തെളിച്ച് കുറച്ച് മുന്നോട്ട് നീങ്ങി . ആരോ എതിരെ ആടി ആടി വരണുണ്ട് .
അടുത്തെത്തിയപ്പോ ഒന്ന് ഒതുങ്ങി നിന്നു . ഹോ...കോഴിക്കാരൻ മാപ്ലാ .

ഈ സന്ധ്യാ നേരത്ത് ഇയാളെന്തിനാണാവോ പ്രത്യക്ഷപ്പെട്ടത് .സതീശനു നിക്കക്കള്ളിയില്ലാതായി
.
ഓട്ടുകമ്പനിയിലേക്കും മില്ലിലേക്കും അതുകഴിഞ്ഞ് കോളനിയിലേക്കും പോകാൻ കഴിയുന്ന എളുപ്പ വഴികളാണു . പണിക്കാരു മടങ്ങിയാ ഈ വഴിയിൽ ഒരീച്ചേം പൂച്ചേം വരാത്തതാണു
.
വഴുവഴുക്കൻ ശബ്ദത്തിൽ'' "ങ്ഹേ.... യാരാദ് ? ങേ... നക്ഷത്രമുദിച്ചത് കണ്ടില്ലേ നീയ് !? "

അയാളു പറയുന്നത് എന്താണെന്ന് അയാക്ക് പോലുമറിയില്ലാ . കവ കുവാന്ന് കാലുവച്ച് എന്തൊക്കെയോ പറഞ്ഞ് മാപ്ലാ കടന്നുപോയി
.
ഹോ..ആശ്വാസം! ആ മാരണം ഒഴിഞ്ഞുപോയി
.
സതീശൻ നെടുവീർപ്പിട്ടു . മാസാമാസത്തിൽ ഇതുപോലൊരു കിറ്റും തൂക്കി ഒളിച്ചും പാത്തും നടക്കണം. ഇതെങ്ങാനും പൊളിഞ്ഞാൽ റസിഡന്റ് അസോസിയേഷനിൽ പ്രസംഗിച്ച് നടന്ന് ഉണ്ടാക്കിയെടുത്ത മാന്യതയൊക്കെ ഒറ്റയടിക്ക് തീരും>/br>. ,
പലചരക്ക് വാങ്ങാൻ തുണി സഞ്ചിയുണ്ടാക്കിക്കണം , പ്ലാസ്റ്റിക് ബോട്ടിലുകളിൽ ഒന്നും വാങ്ങരുത് , പേപ്പർ കവറുകളും ബാഗുകളും മാത്രേ ഉപയോഗിക്കാവൂ .പേന പോലും പേപ്പർ മേയ്ഡ് കിട്ടും! അടുക്കള വേസ്റ്റ് കമ്പോസ്റ്റ് ആക്കി ജൈവവളമാക്കിയെടുക്കാം
..
ഹോ..ഇതിപ്പൊ എത്ര ദിവസ്സായി ഇതും തൂക്കി തക്കം പാർത്തിരിക്കുന്നു
.
" ഹ്മും നിങ്ങളെക്കൊണ്ട് ഒന്നിനും കൊള്ളില്ലാലോ മനുഷ്യാ ....!!?""
രേഖയുടെ വാക്കുകൾ ഓർത്തപ്പോ ഴും ... ഇതവളുടെ തലയിലേക്കാ കമഴ്ത്തേണ്ടത് ! അവൾക്കിതൊക്കെ എത്ര നിസ്സാരം .

മോന്റെ പിറന്നാൾ , വിവാഹ വാർഷികം . എല്ലാം കഴിഞ്ഞിട്ട് ഒരാഴ്ചയായി . ഇതുവരെ ഇതിനൊരു പരിഹാരവും ആയില്ലാ .

അവൾക്കായിരുന്നു നിർബന്ധം !ഭക്ഷണം ഇലയിൽ വിളമ്പണം >/br>
ഇലയോ...?!
എന്നു ചോദിച്ചേന്
" അതിനെന്താ നല്ല പച്ച നിറത്തിൽ അസ്സൽ തൂശനില വാങ്ങാൻ കിട്ട്വല്ലോ..കണ്ടാ ഇലയല്ലാന്ന് ആരും പറയില്ലാ ..പിന്നേന്താപ്പ വാങ്ങിയാല് ?!"

അവളുടെ ആ പടുകിളവൻ കാരണോർക്കും ഗമ കുറയാൻ പാടില്ലാ ...

പാർട്ടിക്ക് വെള്ളം ബോട്ടിലിൽ വരുത്തണം ! ഫുഡ്, ബോക്സിൽ വരുത്തിക്കണം, നോൺ വേണം! എല്ലാം കഴിഞ്ഞപ്പൊ യുദ്ധക്കളം പോലെയായി പരിസരം . ഞാനിതൊക്കെ എന്താ ചെയ്യാ ... തിന്നാൻ പറ്റ്വോ.?!

ആകെയുള്ള ഇത്തിരിയിടത്തിൽ മണ്ണിട്ട് മൂടിയാലെന്താ കാര്യം ? പട്ടീം പൂച്ചേം മാന്തി പുറത്തിടുള്ളൂ.

പതിയെ മുന്നോട്ട് നീങ്ങി !കനാലിൽ നന്നായിട്ട് വെള്ളം ഉണ്ട് . നല്ല ഒഴുക്കും ഉണ്ട് . ബിഗ് ഷോപ്പറീന്ന് ഓരോ കെട്ട് പൊക്കി ദൂരെ വെള്ളത്തിലേക്ക് തൂക്കിയെറിഞ്ഞു . മുന്നോട്ട് നീങ്ങി ഇടവിട്ട് അങ്ങിനെ രണ്ടും മൂന്നും കെട്ടുകൾ എറിഞ്ഞു . വല്ലാത്ത പരിഭ്രമവും കിതപ്പും .എങ്ങും ആരും ഒരനക്കവും പ്രത്യേകിച്ച് ഇല്ലാ .

സമാധാനത്തോടെ തിരിച്ചു നടക്കാൻ തുടങ്ങി . നെഞ്ചിൽ കുറ്റബോധം വരുത്തിവച്ച കനം . നാട്ടിൽ അറിഞ്ഞാൽ !!അതാലോചിച്ചപ്പോ ഒരാന്തൽ അടിവയറീന്ന് കേറി

അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകൻ, എല്ലാവരെം ഉപദേശിച്ച് നന്നാക്കാൻ വന്നയാൾ !

ഒന്നും അറിയാതല്ലാ . നിവൃത്തികേടുകൊണ്ടാ . പക്ഷേ ഇതൊക്കെ ആരോടു പറയാൻ പറ്റും.! പഞ്ചായത്തുകാര് എത്ര നാളായി മാലിന്യസംസ്കരണത്തെക്കുറിച്ച് പറയുന്നു .ഒരു പരിഹാരവും കാണാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ലാ .

സമാശ്വാസത്തോടെ തിരികെ പൊന്തയുടെ അരികേന്ന് വഴിയിലേക്കിറങ്ങി നടന്നതും ഒരു പട്ടി കിതച്ചോടി വന്നു . പിറകെ അതിന്റെ ഉടമസ്ഥനാവും .ടോർച്ചിന്റെ വെളിച്ചത്തിൽ ആളെ മനസ്സിലായി . ഇറച്ചി വെട്ടുകാരൻ മാർക്കി
.
തന്നെ കണ്ടതും അയാളൊരു വഷളൻ ചിരി പാസ്സാക്കി .

ഹൊ ഹോ...മാഷായിരുന്നോ...?>/br>
ഈ വഴിയൊക്കെ അറിയാം അല്ലേ ... . ദ്വയാർത്ഥം വച്ചുള്ള അയാളുടെ മുക്കലും മൂളലും..

ലൈലാ മണി , കാന്തിമണിയൊക്കെ സുഖായിരിക്കണോ...മാഷേ.. ങൂം...നടക്കട്ടെ നടക്കട്ടേന്ന് ...!>/br>
"ങേ.....ഇയാൾ !? ഇയാളെന്താ ഈ പറഞ്ഞുവരുന്നത് ! "

എടോ....! രോഷം ജ്വലിച്ചു കേറി ! പക്ഷേ കണ്ണിൽ ഇരുട്ട് കയറിയിരുന്നു
.
ഒരു സങ്കടം തൊണ്ടയും പിളർത്തി ചുണ്ടുകളെ വികൃതമാക്കി . ഒരക്ഷരം ഉരിയാടാൻ ആവാതെ , കൈരണ്ടും തലയിൽ കയറ്റിവച്ചു . തൂത്താലും തുടച്ചാലും പോവാത്ത ദുർഗന്ധവും പേറി നെഞ്ച് പിളർത്തിയ വേദനയോടെ അയാൾ ആ ഇരുട്ടിൽ, നനഞ്ഞ കുഴമണ്ണിൽ കുത്തിയിരുന്നു !

Share :