Archives / September 2018

അസീം താന്നിമൂട്

ഹൈക്കു


ഹൈക്കു
______________
ചെറിയൊരു വരി-
ക്കുള്ളിലതീവമാം
പൊരുളൊളിപ്പിച്ച
ഹൈക്കുപോല്‍
കുഞ്ഞൊരു
ചരടിലുംചിലരെഴുതുന്നു
ജീവനെ...
കൃത്യമായ ഫുള്‍-
സ്റ്റോപ്പിനാലാചെറു-
വൃത്തബദ്ധ-
വരിയൊടുങ്ങീടിലും
വ്യക്തമാകുകയില്ല
,നാമെത്രമേല്‍
ഹൃദ്യമാക്കിലു-
മേതോ കടുംപൊരുള്‍...!!
_________________________________

Share :