Archives / 

മൂന്ന് കഥകൾ
സിബിൻ ഹരിദാസ്


മൂന്ന് കഥകൾ

1. വർത്തനമാനം.

വലിയ ആദരവോടെയാണ് അയാൾ ഞങ്ങളെ സ്വീകരിച്ചത്.

പുഞ്ചിരി ഹസ്തദാനം
പിന്നെ ആശ്ളേഷം.
അതു കഴിഞ്ഞ് ഭക്ഷണ ഹാളിലേക്ക്.
ഒരു ഗ്ലാസ് ചുടുരക്തം , ഒരു പ്ലേറ്റിൽ തുടിക്കുന്ന ഹൃദയവും.'
വിശ്രമ വേളയിൽ അയാൾ ഞങ്ങളുടെ മസ്തിഷ്ക്കം എടുത്ത് വലിയ ഇരുമ്പ് പെട്ടിയിൽ പൂട്ടി വെച്ചു.
അയാൾ ചിരിച്ചു, ഞങ്ങളും.

2. ദൈവം
രാവിലെ അതിരാവിലെ.
വലിയ രൂപമുള്ള ഒരാൾ ഞങ്ങൾക്കിടയിലേക്കെത്തി.
ആരാ - ഞങ്ങൾ ചോദിച്ചു.
ഞാൻ ദൈവം - ഞങ്ങളെയെല്ലാം ഒന്ന് നോക്കിക്കൊണ്ട് അയാളുടെ മറുപടി.
ദൈവമോ?
ആരുടെ ?
ഏതു ജാതിയുടെ ?
ഏത് വിഭാഗത്തിൻെറ ?
ഏത് മതത്തിന്റെ?
ചോദ്യങ്ങളുടെ നീണ്ട ഘോഷയാത്ര.
ആഗതൻ തളർന്നു.
ഒരിറ്റു വെള്ളത്തിനായി നാവ് നീട്ടി.
ഭൂമിയിൽ കടുത്ത വേനൽ.

3. കാഴ്ച

ഒരു പേന
ഒരു റോസാപ്പൂ
ഒരു വെടിയുണ്ട
എഴുത്തുo ,വായനയും
ഒരൊറ്റ കാഴ്ച.
കാഴ്ചക്കപ്പുറം
യൂദാസിന്റെ ' ചിരി.
കുതിരപ്പവൻ,
പിന്നെ ഇത്തിരി വീഞ്ഞും.

Share :