Archives / September 2018

ശിവപ്രിയ ജി.സനു
ജീവത സ്വപ്നം


ജീവത സ്വപ്നം

അലസം വിലസുകെന്നോമന
മാനസവാടിയിൽ വിരിഞ്ഞൊരു
പൊൻ നിറമുള്ള പൂവ് നീ ...
നഷ്ടപ്പെടുത്തി ഞാൻ നേടിയതൊക്കെയും
പൂവണിഞ്ഞതു നീ വന്ന നാളല്ലോ .....
ഒട്ടുമിലകളും വാടി വീണിട്ടിന്നേകയായ്
മാറിയൊരെൻ ചില്ലകളിൽ
വന്നു കളിയാടി നീ വാരി വിതറിയ
വസന്തമല്ലോ വിടർന്നു വിലസീടുന്നു
കൊഴിയാതെ കരിയാതെ വാടാതെ
നീ തന്നു പുതുജീവനെന്തിനോ
ആടിത്തിമിർപ്പൂ ഞാൻ
വെറുമൊരു പൈങ്കിളി പെൺകിനാക്കളായ്
വാനോളമുയർത്തി നീ എന്നോമനേ
അമൃതൂട്ടി തേനൂട്ടി കരളേറ്റി നെഞ്ചേറ്റി
കൂടെ പറന്നിടാം കൊച്ചുതുമ്പി
നിദ്രാവിഹിനമാം രാവുകൾ പോലുമേ
പാൽനിലാവാക്കി ഞാൻ മാറ്റിടുന്നു
നീ തന്ന ജീവിത പൊന്നിൻ കിരങ്ങ -
ളിന്നും ജ്വലിച്ചു തുടങ്ങീട്ടമ്പോൾ
എന്നുമേ കാത്തുകൊള്ളാമെന്നോ മനേ
ആളിപ്പടരട്ടേ ശോഭയേ കീ ....
ഓടിക്കയറുകെൻ എന്നോ മനേ
ജീവിതപാതകൾ ഒട്ടും തളരാതെ നീ
പറ്റിയിരിപ്പൂ ഓരോ വഴിയിലും
ചോരയൂറ്റി കുടിച്ചിടും രാക്ഷസന്മാർ .
മുള്ളുകൾ മാറ്റി നിരത്തു കെന്നോമനേ
വാടാത്ത പൂക്കളാൽ നന്മ മാത്രം
അക്ഷരത്താളുകൾ ഓരോന്നായി
ഹൃദ്യസ്ഥമാക്കു നീ ഭംഗിയായ്
മുന്നമേ പഠിക്കൂ നീ ഓമനേ
മാനുഷ്യ മൂല്യങ്ങൾ ഒട്ടും മടിച്ചിടാതെ
ജാതി-മതത്തിൻ ഭ്രാന്തി നാലും
രാഷ്ട്രീയ കോമര തുള്ളലാലും
ഒട്ടും തളരരുതെന്നുണ്ണി നീ
പതറാതെ പോകുക മുന്നിലോട്ടായി
നഷ്ടപ്പെടുത്തി ഞാൻ നേടിയ ജീവിതപ്പൂമരം
പൂക്കട്ടേ കായ്ക്കട്ടേ നിന്നിലൂടെ ......

Share :