Archives / September 2018

റീന പി ജി
കൂർമ്മതപം


കൂർമ്മതപം
--------------
അനാദിയായ പ്രണയസ്പർശം മരുഭൂമിയിൽ പെയ്യുന്ന മഴപോലെ.

ഒരില ജലസിരകളിൽ സമുദ്രം ഒളിപ്പിച്ച് ആകാശം പെയ്യുന്നത് കാത്തിരിക്കുന്നു.

മറ്റേ ഇല വിരക്തിയുടെ കൂർമ്മാസനത്തിൽ.

വല്മീകത്തിൽനിന്നുണർന്ന കവിത്വം വീണ്ടും ധ്യാനത്തിലേക്ക്..

വെയിൽ നനയാൻ കൊതിച്ചൊരു കുഞ്ഞുമഴത്തുള്ളി മഴവില്ലിൽ തെളിയുന്നു
.
ഒരു നിഴൽ.... നിന്റെയോ എന്റെയോ എന്നറിയാൻ വെളിച്ചം ഇരുട്ടിൽ തപ്പുന്നു.

പ്രപഞ്ചഗർത്തങ്ങളിൽ ഒളിഞ്ഞ ഗുരുത്വകേന്ദ്രം ഭൂമിയെ വലിച്ചെടുക്കുന്നു.

ആ വലിവിൽ അഭികേന്ദ്രബലം നഷ്ടപ്പെട്ട രണ്ടിലകൾ.

പ്രാണൻ പറിച്ചറിയും വേദനയിൽ ഇരുധ്രുവങ്ങളിലേക്ക്...

വേലിയേറ്റത്തിൽ സന്നിവേശിച്ച തിരമാലകൾ വേലിയിറക്കത്തിന്റെ സുഷുപ്തിയിലേക്ക് തിരിഞ്ഞുനടക്കുന്നു.

ഒടുവിൽ ബാക്കിയായത്
എനിക്കും നിനക്കും അപരിചിതമായ കുറെ ഓർമ്മകൾ.....

Share :