Archives / September 2018

ഇന്ദുലേഖവയലാർരാമവർമ്മ
ആകുലത


ആകുലത

ഞെട്ടുന്നശബ്ദങ്ങൾ
ഞെട്ടറ്റ ജീവിതങ്ങൾ
ഞെളിപിരികൊള്ളും
ജലസ്രോതസ്സുകൾ

പിച്ചിചീന്തുംമരച്ചീളുകൾ
പച്ചിലക്കാടുകൾ,
വേരുചീഞ്ഞുവീഴുംഅപ
ശകുനങ്ങൾ!

മണ്ണിന്നടി ഉരുൾപ്പൊട്ടലുകൾ
ഉണങ്ങാത്തമുറിവുകൾ
ഹൃദയത്തിലേറ്റവർ

കണ്ണുചിമ്മുംസമയമേവേണ്ടു
കണ്ണീർകയങ്ങൾതീർക്കുവാൻ
മറന്നുപോയിനമ്മളുംപുഴയേ,
മറന്നില്ലമഴ,പ്രകൃതിയൊരുക്കിയ
കെണിയുമായ് വന്നു,വീശുന്നു

ഇനിയും,ഉണരണം മനസ്സുകൾ
ഇന്നിൻ്റവേദനകളറിയാൻ

Share :