Archives / September 2018

റുക്സാന കക്കോടി.


" കദന കടൽ "

കരയും കടലും ഇണചേരുകിലോ
കദന കടലായതു മാറിടുമോ?
കരയും മനമേയുണരുക നീ
കനിവാർന്നൊരു ഗീതം മൂളുക നീ.
കടലോളം താഴ്ന്നിടുമീ ഞാനും
കരുണാമയനേ കനിയണമേ.
കടലാസ്സിലെഴുതിടുമീ കാവ്യം
കനിവിൻ ചിറകിലുയർത്തണമേ.
കടിയും പിടിയും കൂടിയവർ
കരയാൻ കഴിയാതുഴലിടുന്നേ.
കരകവരും തകരുമ്മീ ഗ്രാമം
കരുണാമയനേ കാക്കണമേ.
കടമായ് നൽകിയ ജീവനിതാ
കദനക്കടലിൽ നീന്തിടുന്നേ.
കരുണാമയനേ കൈ നീട്ടിടുന്നേ
കനിവിൻ ചിറകിലുയർത്തണമേ.

Share :