Archives / September 2018

മുല്ലശ്ശേരി
സെപ്റ്റംബർ 2018

എഡിറ്റോറിയൽ സെപ്തംബർ 2018

''കണ്ണാടി'' യുടെ ഓണപതിപ്പ് പ്രളയത്തിൽ ''മുങ്ങി''പ്പോയി. ഓണപതിപ്പ് ആഗസ്റ്റ് 18ന് ലോഡ് ചെയ്യാൻ വേണ്ടി 16 ന് മുമ്പ് തന്നെ മെയിൽ രചയിതാക്കൾ അയച്ച് തരുകയും ചെയ്തു. പക്ഷേ ആഗസ്റ്റ് 15 - ഉച്ചയ്ക്ക് ശേഷം ദുരന്തത്തിലേക്ക് കാര്യങ്ങൾ വഴിമാറുപ്പോകുകയായിരുന്നല്ലോ.

മെയിലുകൾ നോക്കിയത് തന്നെ ഇക്കഴിഞ്ഞ രണ്ട് മൂന്ന് ദിവസം മുമ്പാണ്. മാറ്റർ ആവശ്യപ്പെട്ടവരിൽ പലരും ഈ ദുരവസ്ഥ കാരണം മെയിൽ അയക്കുന്നില്ലെന്ന് അറിയിക്കുകയ്യം ചെയ്തിട്ടുണ്ട്. അയച്ചവരിൽ തന്നെ (വിശേഷിച്ച് പ്രൊ.വി.കാർത്തികേയൻ നായർ സാറിന്റെ ഉൾപ്പെടെ യുളളവരുടെ ഓണവിശേഷങ്ങൾ) മലയാളികൾക്ക് ഇപ്രാവശ്യം ഓണമില്ലാത്തതു കൊണ്ട് ഒഴുവാക്കേണ്ടി വന്നു.

മറ്റൊന്ന് -- മറ്റൊരർത്ഥത്തിൽ ഇപ്രാവശ്യമാണ് മാവേലി നാട് ഭരിച്ച കാലത്തെ അനസ്മരിക്കുന്ന വിധം ജാതിയും മതവുമില്ലാതെ സ്നേഹത്തോടെയും ഐക്യത്തോടെയും മലയാളികളെ കാണാൻ കഴിഞ്ഞത്.

കണ്ണാടിയുടെ സെപ്തംബർ ലക്കത്തിൽ ഓണപതിപ്പിന് വേണ്ടി അയച്ചതിൽ ഓണ വിശേഷങ്ങൾ ഇല്ലാത്തവ ചേർക്കുന്നു.

പ്രളയ ദുരന്തം അനുഭവിച്ച കേരളീയരുടെ ഉയിർത്തെഴുന്നേല്പിനെ അഭിനന്ദിച്ചും പുതിയൊരു കേരളത്തിന്റെ സൃഷ്ടിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ 'കണ്ണാടി'യും പങ്ക് ചേരുന്നു.

പ്രത്യാശയുടെ നാളുകൾ ആശംസിച്ച് കൊണ്ട് .......

Share :