Archives / September 2018

അനാമിക യു എസ്

തിരുവോണ പുലരിയിൽ ....


തിരുവോണ പുലരിയിൽ ....

തിരുവോണ പൊയ്കയിൽ,
കതിർ കൊയ്യും മെയ്യുമായ് -
ഒരു ലീല മിഴിയുമായ്.....
ഞാനുണർന്നു !
വരമ്പിന്റെ സൈകത ,
പടിവാതിൽ തുറന്നു ഞാൻ...!
വിസ്മയമോടെ, ചാഞ്ഞിരുന്നു....
ഒരു പുഷ്പം വിതുമ്പിയെൻ- കരസ്പർശമേൽക്കുവാൻ .....
മുരളീരവം പോലെ -
ഞാൻ പുണർത്തി...!
ഒരു തളിർ പേമാരി ,
പൊഴിയുന്നതുണ്ടായാ.....
മലർവാടിയാകെ- വിരിച്ചുണർത്തി!
മാവേലി മന്നനെ, വരവേൽക്കാൻ കൂടെയെൻ....
തോഴിമാറോരോന്നായ്... വന്നുകൂടി!
ഋതുഭേദമെന്നെയോർത്തണിയുന്ന-
തിരുവോണം
വിളമ്പുന്നൊരിലച്ചോറ്
നൽകി മടങ്ങി...!
വിരഹാർദ്രദിക്കുകൾ ,
വിതുമ്പുന്ന വേർപ്പാടു ,
കനിയുന്ന
ജൻമങ്ങൾക്കായി ഓണം ....!
തിരികെ വരുമെന്ന തോർത്തു ഞാൻ തൂകുന്ന -
ചിരിയുടെ ആഹ്ളാദ പുലരി പോലെ .....!
ആ ..... തിരുവോണ
പുലരി പോലെ.....!

Share :