Archives / August 2018

മുല്ലശ്ശേരി

'വീണ്ടും ഡി. വൈ എഫ്. .ഐ . യെക്കുറിച്ച് തന്നെ.


'വീണ്ടും ഡി. വൈ എഫ്. .ഐ . യെക്കുറിച്ച് തന്നെ.
________________________
ഇന്ന് (7-8-18-) വാഹന സമരമായിട്ടും ഡി.വൈ. എഫ് ഐ .യുടെ 'ഹൃദയപൂർവ്വം'' -മുടങ്ങിയില്ല.

കൃത്യമായും ഉച്ചയ്ക്കുള്ള ആഹാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിർധനരായ രോഗികൾക്ക് എത്തിച്ചു കൊടുത്തു .

മുമ്പ് ''കണ്ണാടി'' (13-5-18 - ൽ ) ''ഹൃദയപൂർവ്വം'' എന്ന ഈ സംരംഭത്തെ കുറിച്ച് എഴുതിയിരുന്നു. അന്ന് ഒരു കാര്യം പ്രത്യേകിച്ച് സൂചിപ്പിച്ചിരുന്നു. അതേ വരികൾ ഇവിടെ ആവർത്തിക്കട്ടെ--- ''ഇക്കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഡി.വൈ. എഫ്. ഐ ഒരു ദിവസം പോലും മുടങ്ങാതെ ( ഹർത്താൽ ദിവസത്തിൽ പോലും ) കൃത്യമായും ഉച്ചക്കുള്ള ആഹാരം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിർധനരായ രോഗികൾക്ക് എത്തിച്ചു കൊടുക്കുന്നു '

പുല്ലമ്പാറ മേഖല കമ്മിറ്റിയുടെതാണ് ഇന്നത്തെ ''ഹൃദയമൂർവ്വം'' അവർ കൃത്യമായി എത്തുകയും വളരെ ഭംഗിയായി തന്നെ നടത്തുകയും ചെയ്തു.

''കണ്ണാടി'' ക്ക് വേണ്ടി ഞാൻ നേരത്തെ തന്നെ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. അപ്പോഴൊന്നും ''ഹൃദയപൂർവ്വം വാഹനങ്ങൾ എത്തിയിട്ടില്ലായിരുന്നു' പക്ഷേ നീണ്ട നിര കാലേ കൂട്ടി തന്നെ രൂപം കൊണ്ടിരുന്നു. അവർക്ക് അത്ര ഉറപ്പാണ് ഉച്ചഭക്ഷണം എത്തുമെന്ന് .

പുല്ലമ്പാറ മേഖല കമ്മിറ്റി പ്രസിഡന്റ് അജ്മൽ സെക്രട്ടറി അനുലാൽ എന്നിവരും പഴയ തലമുറയിൽപ്പെട്ട അപ്പുക്കുട്ടൻ നായർ സാറും ( ഒരു കാരണവരെപ്പോലെ ) എത്തിയിരുന്നു. രണ്ട് ടെമ്പോകളിലും അതിനോടൊപ്പം കാറുകളിലുമാണ് ഉച്ചഭക്ഷണം എത്തിയത്. വളരെ ശുഷ്ക്കാന്തിയോടെ തന്നെയാണ് അവർ ചുക്കാൻ പിടിച്ചത്.

മുമ്പ് ഈ വക കാര്യങ്ങൾ എഴുതിയത് കൊണ്ട് ആവർത്തിക്കുന്നില്ല.

Share :

Photo Galleries