Archives / August 2018

മുല്ലശ്ശേരി
ചോസർ മുതൽ എലിയറ്റ് വരെ

ഇംഗ്ലീഷ് കവികള്‍
ചോസര്‍ മുതല്‍ എലിയറ്റ് വരെ
മുല്ലശ്ശേരി

ഈ പുസ്തകം എന്‍റെ സുഹൃത്തുകൂടിയായ ശ്രീ. എ.കെ. അബ്ദുല്‍മജീദ് എനിക്കു തരുമ്പോള്‍ എന്‍റെ മനസ്സിലുണ്ടായിരുന്നത് മറ്റു പുസ്തകങ്ങളെപ്പോലെ വായിച്ച് ആസ്വദിക്കാന്‍തന്നെയാണ്. പക്ഷേ രണ്ടു നാള്‍ കഴിഞ്ഞ് ഈ പുസ്തകത്തിനെക്കുറിച്ച് എഴുതണമെന്ന് വിളിച്ചു പറയുമ്പോള്‍ - ഈ മേഖല(നിരൂപണം/ആസ്വാദനം) പ്രധാന കര്‍മ്മമായി എടുത്തിട്ടില്ലാത്ത ഞാന്‍ ഒരല്പം പരുങ്ങലോടുകൂടിയാണെങ്കിലും സമ്മതിക്കുകയായിരുന്നു.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള മജീദ് സാര്‍ തന്‍റെ അദ്ധ്യാപക ജോലിയോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളേയുംകൂടി കണക്കിലെടുത്തുതന്നെയാണ്. അദ്ദേഹത്തിന്‍റേ തന്നെ ഭാഷയില്‍ "ഇംഗ്ലീഷ് കവിതയുടെ നാള്‍വഴിയിലേക്കുള്ള കിളിവാതില്‍ നോട്ടമാണ് ഈ പുസ്തകം". - രചിച്ചിട്ടുള്ളത്.

ഇന്നത്തെ ഇംഗ്ലീഷ് ഭാഷ ആറുനൂറ്റാണ്ടുകളിലൂടെ കടന്നുവന്നവഴികളിലൂടെ ആ കാലത്തെ പ്രതിഭാധനന്‍മാരേയും ഉള്‍ക്കൊള്ളിച്ച് അവരുടെ ചരിത്രംകൂടി പറയുകയാണ് ഈ പുസ്തകം. മറ്റൊരു വാക്കില്‍ "വലിയൊരു വര്‍ക്കിന്‍റെ പോക്കറ്റ് എഡിഷന്‍" എന്നു പറയാം.

ഒരു ഗവേഷണക വിദ്യാര്‍ത്ഥിയുടെ ഗവേഷക വിഷയമാണ് ശ്രീ. എ.കെ. അബ്ദുല്‍മജീദ് ഏറ്റെടുത്തതെന്ന് കരുതാം. കാരണം വര്‍ഷങ്ങളോളം ആഴത്തില്‍ പഠിച്ച് എഴുതേണ്ടതാണ് ഈ വിഷയം. അങ്ങനെ എഴുതിയാല്‍ തന്നൈ ഒരു ബ്രഹ്ത് ഗ്രന്ഥതത്തിനു വേണ്ട എല്ലാ ചേരുവകകളും ഇതിലുണ്ടുതാനും. ഇംഗ്ലീഷ് സാഹിത്യത്തിലെ 27 കവികളെ കുറിച്ച് അത്യാവശ്യ വിവരണവും ഒപ്പം അവരുടെ ഓരോ കവിതകളുമുണ്ട് ഈ പുസ്തകത്തില്‍. ആ പേരുകള്‍ ഒന്നും തന്നെ ഇവിടെ ആവർത്തിക്കുന്നില്ല . അവയെല്ലാം പുസ്തകത്തില്‍ നിന്ന് നിങ്ങളുടെ ഇഷ്ടകവിയേയും ഇഷ്ടകവിതയേയും തേടിപ്പിടിച്ച് വായിച്ച് ആസ്വദിക്കാന്‍ വേണ്ടിയാണ്.

ആംഗ്ലോ സാക്സന്‍ കാലം (എ.സി.450-1066) വരെ

ആംഗ്ലോ സാക്സനെന്നും ഓള്‍ഡ് ഇംഗ്ലീഷ് എന്നും അറിയപ്പെടുന്ന ഭാഷ ഇന്നത്തെ ഇംഗ്ലീഷില്‍ നിന്നും ഉച്ചാരണം, സ്പെല്ലിങ്, വ്യാകരണം ഇവയിലൊക്കെ വ്യത്യസ്ഥമായിരുന്നു. ഇന്നത്തെ ഇംഗ്ലീഷുകാര്‍ക്ക് പഴയ ഇംഗ്ലീഷ് പഠിക്കണമെങ്കില്‍ അവര്‍ ലാറ്റിനോ, ഫ്രഞ്ചോ പഠിക്കുന്നതുപോലെ അത് പഠിക്കേണ്ടിവരും. ആ കാലഘട്ടത്തിലെ പ്രധാന കൃതി 'ബിയോവുഫ്' (ആലീംൗഹള) എന്ന കവിതയാണ് പഴയ ഇംഗ്ലീഷ് സാഹിത്യത്തിലെ ഗംഭീരകൃതി. അത് എട്ടാം ശദാബ്ദത്തിലാകാം അത് രചിക്കപ്പെട്ടതെങ്കിലും ബിയോവുള്‍ഫ് എന്ന യോദ്ധാവും രാക്ഷസരൂപികളായ ശത്രുക്കളും തമ്മിലുള്ള യുദ്ധങ്ങള്‍. ഈ കൃതിക്ക് 3182 വരികളുണ്ട്.

മദ്ധ്യകാലഘട്ടത്തില്‍ (1066 - 1485)
പ്രണയവും ആത്മീയ സാക്ഷാല്‍ക്കാരത്തിനു വേണ്ടിയുള്ള അഭിലാഷവും കാവ്യവിഷയങ്ങളായി. പഴയ ഇംഗ്ലീഷിനെക്കാളും മദ്ധ്യകാല ഇംഗ്ലീഷ് - മിഡില്‍ ഇംഗ്ലീഷ് ഏതൊരാള്‍ക്ക് ഒരുവിധം മനസ്സിലാകും. ഭാഷയുടെ രചനാ സമ്പ്രദായമാകുന്നത് ചോസറോടുകൂടിയാണ്. ഈ കാലഘട്ടത്തിലെ വലിയ കവിയായി അറിയപ്പെടുന്നത് ചോസറാണ്. കവിയുടെ പേരുകള്‍ നഷ്ടപ്പെട്ടുപോയ ചില മധ്യകാല കൃതികള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ബാലഡുകള്‍ അഥവാ ആഖ്യാനപരമായ പാട്ടുകളും (നമ്മുടെ വടക്കന്‍ പാട്ടുകള്‍ക്ക് സമാനമാണെന്നു വേണമെങ്കില്‍ പറയാം). മിക്കതും വാമൊഴിയിലാണ്.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകത്തില്‍ നിന്ന് തന്നെ വളരെ വ്യക്തമാണ്. - ''ചോസര്‍ മുതല്‍ എലിയറ്റുവരെ" - ഉള്ളടക്കം എന്താണ്.

മറ്റൊരു പ്രത്യേകത ഇത്തരത്തിലൊരു പുസ്തകം ഇത്രകണ്ട് ലളിതമായി ആവിഷ്ക്കരിച്ചതിനാലാണ് ഈ പുസ്തകം ഫിംഗര്‍ ബുക്സ് കോഴിക്കോടാണ് വിതരണം ചെയ്യുന്നത്. - വില - 100/- രൂപാമാത്രം.

ശ്രീ. എ.കെ. അബ്ദുല്‍മജീദിന്‍റെ ഈ ശ്രമത്തെ ശ്ലാഷിക്കാതിരിക്കാന്‍ കഴിയില്ലെന്നത് സത്യം മാത്രമാണ്.

Share :

Photo Galleries