Archives / August 2018

സ്വയം പ്രഭ


തുടരും നടനം

കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ സമഗ്രമാറ്റങ്ങള്‍ ആധാരമാക്കിയ സിനിമയായിരുന്നു 'കുട്ടപ്പന്‍ സാക്ഷി". താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയെ ഈ മണ്ണില്‍ വെച്ചുപിടിപ്പിക്കാനും പ്രതികൂല സാഹചര്യങ്ങളില്‍ അതിനെ വളര്‍ത്തി വലുതാക്കി അധികാരത്തിലെത്തിക്കാനും സഖാവ് ഗോപിക്ക് കഴിഞ്ഞു. കൗമാരം മുതല്‍ വാര്‍ദ്ധക്യം വരെ നീളുന്ന, 24 സീനുകള്‍ വരുന്ന മുഴുനീളം വേഷം. ചിത്രം കണ്ടിറങ്ങിയ, സിനിമയെ ഗൗരവമായി കാണുന്ന ചിലരെങ്കിലും സംവിധായകന്‍ പവിത്രനോട് ആരാഞ്ഞു "ആരാ പവി ആ ഗോപി? പുതിയ ആളാ?". . . . . . "അതു നമ്മുടെ ബാലചന്ദ്രന്‍, ചന്ദ്രന്‍റെ പടത്തില്‍ അഭിനയിച്ച ആളാ. . . ." സ്വന്തം ശൈലിയില്‍ പവിത്രന്‍. സിനിമയുടെ സെറ്റില്‍ വച്ച് പവിത്രന്‍ ബാലചന്ദ്രനോട് പലപ്പോഴും പറഞ്ഞിരുന്നു. " എടാ നിനക്ക് ഇത് പ്രയോജനപ്പെടും, ഉറപ്പാ".

ടി.വി.ചന്ദ്രന്‍റെ കയ്യൊപ്പ് പതിഞ്ഞ "മങ്കമ്മ" ആയിരുന്നു ഡോ. ജി. ബാലചന്ദ്രന്‍റെ ഔദ്യോഗിക ചിത്രം. (മുന്‍പ് പലതിലും മുഖം കാട്ടിയിട്ടുണ്ട്). പ്രഗത്ഭരായ നെടുമുടി വേണുവും തിലകനും രേവതിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മങ്കമ്മയില്‍ 3 സീനില്‍ മാത്രം വരുന്ന ഡോക്ടറുടെ ഫ്യൂഡല്‍ വില്ലന്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അഴകപ്പന്‍റെ "ദി സല്യൂട്ട്" ലും നായകനായി.

എം.ജി. സോമനേയും സാക്ഷാല്‍ തിലകനേയും ഇപ്പോള്‍ നയന്‍താരയേയും സിനിമയ്ക്ക് സമ്മാനിച്ച തിരുവല്ലയില്‍ നിന്നും തന്നെയാണ് ഡോ. ജി. ബാലചന്ദ്രന്‍റെയും വരവ്. (കെ.ജി. ജോര്‍ജ്ജ്, ബ്ലസ്സി തുടങ്ങിയ സംവിധാന പ്രതിഭകള്‍ വേറെ).

ഏകാങ്ക നാടകങ്ങളായിരുന്നു ആദ്യ തട്ടകം. എഴുപതുകളില്‍ തിരുവല്ലയിലും പരിസരങ്ങളിലുമായി എത്രയോ മത്സര വേദികള്‍. പലപ്പോഴും "നല്ല നടന്‍"ആവുകയും ചെയ്തു. പി. ആര്‍. ചന്ദ്രന്‍, സി.എല്‍. ജോസ് തുടങ്ങിയവരെഴുതിയ നാടകങ്ങളാണ് അധികവും അന്ന് അവതരിപ്പിച്ചത്. അഭിനയിക്കാന്‍ വേണ്ടി നാടകങ്ങള്‍ എഴുതി സംവിധാനവും ചെയ്തു. ഗൗരവമേറിയ കഥാപാത്രങ്ങളെയാണ് പ്രധാനമായും അവതരിപ്പിച്ചിരുന്നത്. വിഷ്വല്‍ മീഡിയായിലേക്ക് ശ്രദ്ധ ഊന്നിയപ്പോള്‍ സ്വാഭാവികമായും നാടകം പിന്നിലായി. നാടകാചാര്യډാരായ തോപ്പില്‍ഭാസി, എന്‍.എന്‍.പിള്ള, കെ.ടി. മുഹമ്മദ്, എസ്.എല്‍.പുരം സദാനന്ദന്‍ തുടങ്ങിയവരോട് ഇടപെടാന്‍ കഴിഞ്ഞ രംഗങ്ങള്‍ക്ക് തിരശ്ശീല വീഴുന്നില്ല.

തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയതോടെ സിനിമാമോഹം ആളിക്കത്തി. ശ്രമവും തുടങ്ങി. പ്രഗത്ഭ സംവിധായകരായ എം.കൃഷ്ണന്‍ നായര്‍, അരവിന്ദന്‍, പത്മരാജന്‍, കെ.ജി ജോര്‍ജ്ജ് തുടങ്ങിയവരെല്ലാം അന്ന് അനന്തപുരിയില്‍ ഉണ്ടായിരുന്നല്ലോ. വാണിജ്യ ചിത്രങ്ങളില്‍ അഭിനയിച്ചാലേ നടന്‍ എന്ന നിലയില്‍ ഉയര്‍ച്ചയുണ്ടാവൂ. ഇന്നും ഇതുതന്നെയാണു സത്യം. യാതൊരു കാരണവശാലും എക്സ്ട്രാ റോളുകള്‍ (നടന് യാതൊരു പ്രയോജനം കിട്ടാത്ത) ചെയ്യരുതെന്ന് അനുഭവ സമ്പന്നരായ സംവിധായകര്‍ ഉപദേശിച്ചു. ശ്രമം വേണ്ട രീതിയില്‍ ഫലവത്താവാത വന്നപ്പോള്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ സിനിമാ ശ്രമം ഉപേക്ഷിച്ചതുമില്ല. ഏതു സ്ഥലത്ത് ജോലി സംബന്ധമായി പോകുമ്പോഴും അവിടെ താമസമുള്ള സംവിധായകരെ എങ്ങനെ കാണാം എന്നതായിരുന്നു ചിന്ത. സേതുമാധവന്‍, ഹരിഹരന്‍, ഭരതന്‍, ഐ.വി. ശശി തുടങ്ങിയവരെ ഔദ്യോഗിക നിര്‍വഹണാര്‍ത്ഥം പോയപ്പോള്‍ മദ്രാസില്‍ വച്ചാണ് പരിചയപ്പെട്ടത്.

ധാരാളം ഷോര്‍ട്ട് ഫിലിംസില്‍ അഭിനയിച്ചു. പരസ്യ ചിത്രങ്ങളും, ഡോക്യു ഫിക്ഷന്‍സും ഒഴിവാക്കിയതുമില്ല. പല ലഘുചിത്രങ്ങളുടേയും ഡോക്യുമെന്‍ററികളുടേയും പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു.

വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ''പിന്നെയും" എന്ന ചിത്രത്തിലൂടെ വീണ്ടും ഡോ. ജി. ബാലചന്ദ്രനെ സജീവമാക്കി. "അയാള്‍ ശശി" . . . . തുടങ്ങി പല ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍. ഷോര്‍ട്ട്സ് ഫിലിംസിനു പുറമേ സനല്‍കുമാര്‍ ശശിധരന്‍റെ പുതിയ ചിത്രമായ "ഉډാദി യുടെ മരണം", നാമകരണം ചെയ്യാത്ത രണ്ടു ചിത്രങ്ങള്‍, ഒരു തമിഴ്പടം ഇവയില്‍ അഭിനയിച്ചു കഴിഞ്ഞു. ഡോക്ടര്‍ പ്രധാന വേഷം ചെയ്യുന്ന ഒരു സിനിമയുടെ ചര്‍ച്ചകള്‍ അണിയറയില്‍ ദ്രുതഗതിയില്‍.

Share :

Photo Galleries