Archives / August 2018

സ്മിത സ്റ്റാൻലി
...... പ്രണയ തീരം.....

പ്രണയമൊരു പൂ പോലെ,
പുഴ പോലെ, മഴ പോലെ
ഒഴുകുന്നു, വിടരുന്നു, കാറ്റായ്
പടരുന്നു....
പ്രണയമൊരു സന്ധ്യയായ്
ചിന്തയിൽ നിറയുന്നു
പ്രളയമായ്, പ്രകൃതിയായ്
ആറാടി ഉലയുന്നു....
പരിരംഭണത്തിന്റെ ആനന്ദ -
ധാരയായ്
എന്നിലെ എന്നിൽ നീ
കുളിർ കോരിടുന്നു,, ശ്രുതി
മീട്ടിടുന്നു....
പ്രണയമൊരു അഗ്നിയായ്
അതിമധുര ഭാവമായ്
എൻ മനോരാജ്യങ്ങൾ
തരളമാക്കുന്നു...
കവിതയാക്കുന്നു...
എൻ ഹൃദയ വേദികൾ
നർത്തനം ആടി നീ എന്നിലെ എന്നെ നർത്തകിയാക്കി, അനുഭൂതിയാക്കി...

Share :