Archives / August 2018

അനാമിക. U. S.
മഴ

നഭസാരഥിയിൽ പൊടുന്നനെ.....
മയിൽ നാദമെന്നോ വന്നിങ്ങനെ...
. വയൽ ശൈയ്യയിൽ ദുഗ്‌ധം
നുകർന്ന മാത്രയിൽ നീ....
മഴയായ് പെയ്തിറങ്ങുമൊ-ന്നിങ്ങനെ....
. വിതുമ്പുന്നുവോ വിരഹമായ്
വിഭാതങ്ങളെ നോക്കുന്നുവോ...
കാർവർണ്ണൻ തന്നുടെ -
പാദം പുണർത്തുന്ന...
ഗഗന മർദ്ധനമോ....
ആത്മവൃക്ഷത്തിന്റെ തേരിൽ കരേറുന്നു.....
നവ്യ ഹിമകണമെഴും ദാസിയോ..
മാതാവിൻ ഹൃദയമാം -
പൈതൽ തൻ ലീലയിൽ....
ദർപ്പണം നിൻ രൂപത്തിലോ.. മഴയെ.........

Share :