Archives / July 2018

അഡ്വ : M. H. ജയരാജൻ ( Bsc. LLB, Msc(yoga). Addl. Law. Secretary(Retd))
യോഗ

ഇക്കഴിഞ്ഞ ജൂണ്‍ 21-ന് അന്താരാഷ്ട്ര യോഗദിനമായി നാം ആചരിച്ചിരുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും യോഗയെക്കുറിച്ചുള്ള പ്രതിവാദ്യങ്ങളുണ്ട്.

യോഗ എന്ന വാക്കിന് അനവധി വ്യാഖ്യാനങ്ങളുണ്ട്. യോഗയുടെ ഉപജ്ഞാതാവ് പതഞ്ജലി മഹര്‍ഷി ഉദ്ദേശിച്ച അര്‍ത്ഥം, മാസിക വൃത്തി, ബന്ധനം എന്നാണ്. ഒന്നിച്ചു ചേരുക എന്നര്‍ത്ഥമുള്ള "യജു" എന്ന പദത്തില്‍ നിന്നാണ് യോഗ എന്ന വാക്കുത്ഭവിച്ചത്. പരാശക്തിയുമായി മനസ്സിനെ ബന്ധിപ്പിക്കുകയാണ് യോഗയുടെ ഉദ്ദേശമെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. മനസ്സും ശരീരവും ഒന്നായി സമാധി എന്ന അവസ്ഥയിലെത്തുകയാണ് യോഗ കൊണ്ട് ലക്ഷ്യമാകുന്നതെന്ന് മറ്റു ചിലര്‍ കരുതുന്നു.

എട്ട് ഘട്ടങ്ങളായിട്ടാണ് യോഗയുടെ അനുഷ്ടാനത്തെക്കുറിച്ച് പതഞ്ജലി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
1. യമ
(2) നിയമ
(3) ആസന
(4) പ്രാണായാമ
(5) പ്രത്യാഹാര
6. ധ്യാന
(7) ധാരണ
(8) സമാധി

വിശദമായ രീതിയിലേക്ക് കടക്കുന്നില്ല. യോഗ കൊണ്ടുള്ള നേട്ടങ്ങള്‍ രോഗം വരാതെ സൂക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ്. ഒരളവ് വരെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, നട്ടെല്ല് വേദന സന്ധിവേദന തുടങ്ങിയവയ്ക്ക് ആശ്വാസവും നിയന്ത്രണവും ഉണ്ടാക്കാം.

യോഗ പരിശീലിക്കുന്നതിന് ഏറ്റവും ഉചിതമായ സമയം അതിരാവിലേയും വൈകുന്നേരവുമാണ്. ഇത് ഗുരവില്‍ക്കൂടിതന്നെയാകണം അഭ്യസിക്കേണ്ടത്. ഓരോ ആസനത്തിന്‍റെയും പ്രയോജനം ഓരോ തരത്തിലാണ്. വ്യത്യസ്തമായ രോഗങ്ങള്‍ക്ക് അതിന് അനുയോജ്യമായ ആസനങ്ങള്‍ തന്നെ ആകണം. അതുകൊണ്ട് മിക്കവാറും എല്ലാ ആസനങ്ങളും അഭ്യസിക്കേണ്ടതാണ്.

ശരീരത്തിനും മനസ്സിനും സദാചാരത്തിനും സന്മാര്‍ഗ്ഗ നിഷ്ഠക്കും സര്‍വ്വോപരി ആത്മാവിനും ഉള്ള ഒരു സന്ദേശമാണ് യോഗ.

Share :