Archives / July 2018

അജിത് സുശാന്തൻ
ഈറനോർമകൾ

തിരുനെല്ലി ഗവൺമെന്റ് ആശ്രമം സ്കൂളിൽ വച്ച് നടന്ന എൻ.എസ്.എസ് ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യർത്ഥികൾക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത് .
എൺപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത 7 ദിസത്തെ ഈറൻ എൻ.എസ്.എസ് ക്യാമ്പ് വിദ്യാർത്ഥികൾക്ക് മെഡിക്കൽ ജീവിതത്തിലെ പുതിയ യൊരേടായിരുന്നു. ആദ്യത്തെ മൂന്നുദിവസം സ്കൂൾ പരിസരത്തുള്ള 200 ഓളംവീടുകൾ സന്ദർശിച്ച് സർവ്വേഎടുത്തു. ആളുകൾക്കിടയിലെ ദുശീലങ്ങളും, അവരിലുണ്ടാക്കിയ ദോഷഫലങ്ങൾക്കും സർവ്വേയിൽ മുൻഗണന നൽകി. വൈകുന്നേരങ്ങളിലെ ക്യാമ്പ്ഫയറുകൾ വിദ്യാർത്ഥികൾ അവരവരുടെ സർവ്വേ അനുഭവങ്ങൾ പങ്കുവയ്ക്കാനും കലാപരിപാടികൾ അവതരിപ്പിക്കാനും ചെലവഴിച്ചു.നാലാം ദിവസം, ശേഖരിച്ച വിവരങ്ങൾ അപഗ്രഥിച്ച് റിപ്പോർട്ട് തയാറാക്കി.അഞ്ചാം ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പ് എസ്.ഐ.യു.പി സ്കൂളിൽ വച്ച് നടന്നു. രോഗികൾക്ക് ആവശ്യമായ മരുന്നും രക്തപരിശോധനയും ക്യാമ്പിൽ തന്നെ സജ്ജമാക്കിയിരുന്നു. നൂറ്റമ്പതോളം പ്രദേശവാസികൾ ക്യാമ്പിൽ പങ്കെടുത്തു.
അവസാന ദിവസം ബ്രഹ്മഗിരിക്കുന്നിലേക്ക് ട്രക്കിംഗ് നടത്തുകയുണ്ടായി.കോളേജ് ജീവിതത്തിൽ നിന്നും വേറിട്ടുനിന്ന ഏഴ് ദിവസങ്ങൾ മെഡിക്കൽ വിദ്യർത്ഥികളുടെ ജീവിതത്തിൽ പുത്തനുണർവു നൽകി.

Share :

Photo Galleries