Archives / July 2018

ശുഭശ്രീ പ്രശാന്ത്
നുട്രിസിം 2018 ഒരു അവലോഹനം

ഒരു ആരോഗ്യപരമായ ജീവിതത്തിന്, വളരെ ചെറുപ്രായത്തില്‍ തന്നെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സമ്പൂര്‍ണ്ണ ആഹാരം വളരെ അത്യാവശ്യമാണ്. ആഹാരത്തിന്‍റെ എല്ലാ ഘടകങ്ങളും പല തരത്തിലുളള പോഷകഹാരങ്ങളുടെ വ്യവസ്ഥയേയും പറ്റി പഠിക്കുക അനിവാര്യമാണ്. ഇന്നത്തെ ജീവിതശൈലികൾ, ആഹാരശീലങ്ങൾ എന്നിവ ജീവിതശൈലിരോഗങ്ങൾക്കു കാരണമാകുന്ന ഈ കാലത്തു അവയെ കുറിച്ച് മനസിലാക്കുക വളരെ അനിവാര്യം ആണ് .അതിനായി ആറ്റുകാൽ ദേവിഹോസ്‌പിറ്റലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 9ന് നടത്തിയ പരിപാടിയാണ് നുട്രിസിം 2018

രണ്ടു സെക്ഷൻ ആയി നടത്തിയ ഈ പരിപാടിയിൽ ആദ്യ സെക്ഷൻ ഒരു നാലുമണി പലഹാര മത്സരം ആയിരുന്നു . നാട്ടിൽ സുലഭമായി ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കൾ കൊണ്ട് രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുക . ഇതിൽ അംഗനവാടി അധ്യാപകരും ,ഫുഡ് & ന്യൂട്രിഷൻ വിദ്യാർഥികളും പങ്കെടുത്തു. അഗ്രിക്കൾച്ചർ കോളേജ് ഇൽ നിന്നും ഫുഡ് & ന്യൂട്രിഷൻ അധ്യാപകരും ആറ്റുകാൽ ഹോസ്പിറ്റലിലെ സൂപ്പറിൻറെൻഡന്റും അടങ്ങിയ ജഡ്ജിങ് പാനെല്ലാണ്‌ മൂല്യ നിർണയം നടത്തിയത്.രുചികരമായതും എന്നാൽ പോക്ഷക മൂല്യമുള്ളതുമായ പലഹാരങ്ങൾ എവർക്കുംരുചിച്ചറിയാനും മനസിലാക്കാനും സാധിച്ചു.
രണ്ടാമത്തെ സെഷനിൽ പ്രധാനമായും നാല് വിഷയങ്ങളെ കുറിച്ചാണ് സംസാരിച്ചത്. സലാഡുകളുടെ പ്രാധാന്യം നിത്യജീവിതത്തിൽ എന്ന വിഷയം DR മിനി ജോസഫ് ,( HOD ഫുഡ് & ന്യൂട്രിഷൻ ഗവെന്മെന്റ് വിമൻസ് കോളേജ് വഴുതക്കാട് ) ഉം , ജീവനെടുക്കുന്ന ജീവിത ശൈലികൾ എന്ന വിഷയത്തെ കുറിച്ച് Dr മഹേഷ് സുകുമാരൻ ( എൻഡോക്രിനോളജിസ്റ് & ജനറൽ ഫിസിഷ്യൻ , ആറ്റുകാൽ ദേവി ഹോസ്പിറ്റൽ )ലും , അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി യിലെ phd സ്കോളർ ആയ Mrs സിജി ദൈനംദിനം ഉപയോഗിക്കാവുന്ന ചെലവ് കുറഞ്ഞതും നാട്ടിൽ സുലഭമായി കിട്ടുന്നതും എന്നാൽ പോഷക മൂല്യ മുള്ളതുമായ ഭക്ഷ്യ വസ്തുക്കളെ പരിചയ പെടുത്തി .മെഡിക്കൽ കോളേജ് സിഡിസി യിൽ നിന്നും ക്ലിനിക്കൽ ന്യൂട്രിഷൻ & ഡയററ്റിക്സിൽ Msc എടുത്ത Mrs ആര്യ വിനോദ് ഒരു വ്യക്തിയുടെ കേസ് സ്റ്റഡി അവതരിപ്പിച്ചു . കൂടാതെ എക്സിർസൈസും ഡയറ്റും എന്ന വിഷയത്തെ കുറിച്ച് Mrs ശുഭശ്രീ പ്രശാന്തും സംസാരിച്ചു. എല്ലാവർക്കും ഫലപ്രദവും ഒപ്പം വിജ്‍ഞാനപ്രദവും ആയ ഈ പരിപാടിയിൽ പൊതുജനങ്ങളും, ഡോക്ടർമാരും, പാരാമെഡിക്കൽ ജീവനക്കാരും പങ്കെടുത്തു

Share :

Photo Galleries