വിഷാദ രോഗവും അതിന്‍റെ പ്രതിവിധികളും
ഡോ. എ. ബഷീര്‍കുട്ടി
അസ്സോസിയേറ്റ് പ്രൊഫസര്‍
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സൈക്യാട്രി
മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
വിഷാദം വളരെ സാധാരണയായി കാണപ്പെടുന്ന സംഭവമാണ്. വിഷാദം ഭാവമായും രോഗമായും വിഷാദാത്മകതയായികാണുന്നുണ്ട്. ഇതില്‍ ഏത് തരം വിഷാദമാണെന്ന് തിരിച്ചറിഞ്ഞ് വേണം ചികിത്സവിധിക്കാന്‍. ചില വ്യക്തികള്‍ പലപ്പോഴും വിഷാദ ചിന്തയില്‍ മുഴുകി ജീവിക്കുന്നവരാണ്. അവര്‍ മറ്റുള്ളവരുമായി ഹൃദയം തുറന്ന് സംസാരിക്കുന്നവരല്ല. പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞുമാറുന്നവരായും കാണാം. എപ്പോഴും നെഗറ്റീവ് ചിന്തകള്‍ മാത്രമായിരിക്കും അവരിലുണ്ടാവുക. ചെറിയ കാര്യങ്ങള്‍ക്കു പോലും ദേഷ്യം പിടിക്കുകയും പ്രത്യേക കാരണങ്ങളില്ലെങ്കില്‍കൂടി നിരന്തരം കുടുംബാംഗങ്ങളെ ശാസിക്കുകയും ചെയ്യും. ഇവര്‍ മറ്റുള്ളവര്‍ക്ക് ഉപദേശങ്ങള നല്‍കുകയും അതില്‍ ഒരു സന്തോഷം കണ്ടെത്തുകയും ചെയ്യും. എങ്കില്‍ സ്വന്തം ജീവിതത്തില്‍ ഇത്തരം ഉപദേശങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കൊടുക്കുകയില്ല. മറ്റുള്ളവര്‍ക്ക് സന്തോഷം വരുന്ന കാര്യങ്ങളില്‍ താല്പര്യമില്ലെന്ന് മാത്രമല്ല ആ സന്തോഷത്തെ ഇല്ലായ്മ ചെയ്യാന്‍ എന്തെല്ലാം ചെയ്യാനാകുമോ അതൊക്കെ ചെയ്യും.
ഇവര്‍ പൊതുവെ നല്ല ജീവിതം നയിക്കണമെന്ന് ആഗ്രഹമുള്ളവരാണ്. അല്ലെങ്കില്‍ നല്ല ജീവിതം നയിച്ചവരുമാകാം. പക്ഷേ ആഗ്രഹങ്ങള്‍ നടക്കാതെ വരുപ്പോള്‍ ഉണ്ടാകുന്ന മെറ്റല്‍ഡിപ്രഷനാണ് വിഷാദം. ഉദാഹരണത്തിന് മത്സരപരീക്ഷകളില്‍ ജയിച്ചുകഴിഞ്ഞ് സ്വപ്നം കണ്ട ബ്രാഞ്ച്/കോഴ്സ് കിട്ടാതെ വരുമ്പോഴുണ്ടാകുന്ന മാനസിക ആഘാതം ഈ രോഗത്തില്‍ കലാശിക്കാം. അതാണ് മയില്‍ഡ് ഡിപ്രഷന്‍ (mild depression).
സര്‍ക്കാര്‍ ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ട് ആ പ്രതീക്ഷ അസ്ഥാനത്താകുമ്പോള്‍ ഭര്‍ത്താവില്‍ നിന്ന് പരിഗണ കിട്ടാതെ വരുന്നു. ക്രമേണ ആ സ്ത്രീയില്‍ ഡിപ്രഷന്‍ ഉണ്ടാകാം. അമ്മയി അമ്മ അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നും അംഗീകാരം ലഭിക്കാതെ വരുമ്പോള്‍ ഇത്തരത്തിലുള്ള ഡിപ്രഷന്‍ ഉണ്ടാകും. ഇത്തരത്തിലുള്ള മെയിലഡ് ഡിപ്രഷന്‍ തുടര്‍ക്കഥയായാല്‍ Learned helplessness എന്നൊരു അവസ്ഥ സംജാതാമാകും. അതായത് എത്ര ശ്രമിച്ചിട്ടും എത്ര പഠിച്ചിട്ടും നേരെയാകാത്ത ഒരവസ്ഥ. ഭാവി ഭാസുരമാകാത്ത ഒരവസ്ഥ.
സ്ത്രീധനം നല്‍കാമെന്ന് ഏറ്റ വ്യക്തി സ്ത്രീധനം കൊടുക്കാതിരിക്കുകയും അതു കാരണം ഭാര്യയ്ക്ക് വേണ്ട പരിഗണന കൊടുക്കാതിരിക്കുകയും ചെയ്യുന്ന ഭര്‍ത്താവും ഭാര്യയ്ക്ക് ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ വിവാഹം കഴിച്ച ഭര്‍ത്താവും ഇവ രണ്ടും കിട്ടുമ്പോള്‍ എല്ലാ പരിഗണനയും കൊടുക്കുകയും ചെയ്യുമ്പോള്‍ വിഷാദ രോഗം മാറിയേക്കാം.
മറ്റൊന്ന് - ജോലിയില്ലാത്ത ഭാര്യ, ഭര്‍ത്താവില്‍ നിന്ന് പ്രതീക്ഷിക്കുന്ന സ്നേഹവും ലാളനയും മറ്റും കിട്ടാതെ വരികയും സ്വന്തം അമ്മയുടെ വാക്കു മാത്രം അനുസരിക്കുകയും ചെയ്യുമ്പോള്‍ ഭാര്യയ്ക്ക് സ്വാഭാവികമായി ഡിപ്രഷന്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഈ അവസ്ഥയെ നിലവിളക്കിന്‍റെ തിരി മെല്ലെമെല്ലെ കത്തിത്തീരുന്നതിനോട് ഉപമിക്കാം. ഒരു പക്ഷേ ഈ അവസ്ഥയില്‍ ഈ സ്ത്രീ ആത്മഹത്യയില്‍ വരെ എത്തിച്ചേരാനുള്ള സാധ്യതയുണ്ട്.
എന്തെങ്കിലും ഒരു അപ്രതീക്ഷിത സംഭവം ഉണ്ടാകുമ്പോഴുള്ള ഡിപ്രഷന്‍. ഉദാഹരണത്തിന് ജോലിയുണ്ടായിരുന്ന വ്യക്തിക്ക് ആ ജോലി നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ഡിപ്രഷന്‍ അല്ലെങ്കില്‍ ഭാര്യ/ഭര്‍ത്താവ് ഒരു ആക്സിഡന്‍റില്‍പ്പെടുമ്പോള്‍/വലിയൊരു രോഗം വരുമ്പോള്‍ (ബ്ലഡ് കാന്‍സര്‍ - പീഡനകേസില്‍ അകപ്പെടുക) തുടങ്ങിയവ ജീവിതത്തിലുണ്ടാകുന്ന നെഗറ്റീവ് അനുഭവങ്ങളാണ്. എല്ലാം തന്നെ റീ-ആക്ടീവ് ഡിപ്രഷനില്‍ കലാശിക്കും. ഇത്തരത്തിലുള്ള ഡിപ്രഷന്‍ അനുഭവിക്കുന്ന വ്യക്തിക്ക് ആത്മഹത്യാപ്രേരണ വളരെ കൂടുതലാണ്.
മുകളില്‍ സൂചിപ്പിച്ച ദുര്യോഗങ്ങള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകുനുള്ള പിന്തുണ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഇല്ലാതാകുമ്പോള്‍ ഉറപ്പായും ആത്മഹത്യയില്‍തന്നെ കലാശിക്കും.
വിദ്യാര്‍ത്ഥികളില്‍ പരാജയങ്ങളെ അതിജീവിക്കാനുള്ള കരുത്ത് മുമ്പ് വളരെ കുറവായിരുന്നു. ഇപ്പൊള്‍ അത്തരത്തിലുള്ള ആത്മഹത്യകള്‍ കുറവാണ്. അതിന്‍റെ പ്രധാന കാരണം മുമ്പ് തോല്‍വി കൂടുതലായിരുന്നു. ഇപ്പൊള്‍ അത്തരം തോല്‍വി തുലോ കുറവാണ്. ഇതും റീ-ആക്ടീവ് ഡിപ്രഷനില്‍പ്പെടുന്നതാണ്.
മറ്റൊരു വിഭാഗം ഡിപ്രഷന്‍ കൂടിയുണ്ട്. അതിന് Psychotic Depression (സെക്കോടിക് ഡിപ്രഷന്‍) എന്ന് പറയുന്നു. അതു വലിയ തരത്തിലുള്ള മേജര്‍ ഡിപ്രഷന്‍ തന്നെയാണ്. അത് മനോരോഗവും തുടര്‍ന്നുണ്ടായ മനസ്സിന്‍റെ താളം തെറ്റലുംകൊണ്ടുണ്ടായ തീവ്രമായ വിഷാദരോഗമാണ്. ഇവ രണ്ടും ഒത്തുചേര്‍ന്ന് വരുന്നത് തീവ്രമായ ഡിപ്രഷനിലേക്ക് മാറുന്നു. ഇങ്ങനെയുള്ള വ്യക്തികളില്‍ താളം തെറ്റി ഈ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയുള്ള വ്യക്തിയല്ല എന്ന ചിന്ത രൂപപ്പെടുകയും താന്‍ മുറ്റുള്ളവര്‍ക്ക് ഭാരമാകും - ഈ ഭൂമിയ്ക്ക് തന്നെ അധികപറ്റാണ് എന്നുള്ള നെഗറ്റീവ് ചിന്തകള്‍ രൂപപ്പെട്ടത്"നീ ഭൂമിയില്‍ നിന്നും മാറുക" അല്ലേ നല്ലത് എന്ന വിചാരധാരയില്‍ എത്തിപ്പെടുകയും ആ വ്യക്തി ഉറപ്പായും ആത്മഹത്യ ചെയ്യും. ഇത്തരത്തിലുള്ള രോഗികള്‍ ഒറ്റക്കിരിക്കുമ്പോള്‍ ഒരു അദൃശ്യശക്തിയുമായി സംവാദം ചെയ്യുന്നതായി കാണപ്പെടുന്നു. ആ അദൃശ്യശക്തി പറയുന്നതായി തോന്നുന്നത്. "നീ പാപിയാണ് - നീ തെറ്റുകാരനാണ്/തെറ്റാകാരിയാണ് എന്നൊക്കെ. ഈ അദൃശ്യശക്തിയുടെ പ്രേരണകള്‍ മുഖവിലയ്ക്കെടുത്ത് കൊണ്ട് ഇത്തരം രോഗികള്‍ ആത്മഹത്യ ചെയ്യുന്നു. ഇതാണ് സൈക്കോട്രിക്ക് ഡിപ്രഷന്‍.
എന്താണ് ഇതിനൊരു പ്രതിവിധി
എങ്ങനെ വിഷാദരോഗത്തെ കൈകാര്യം ചെയ്യാം. അത് അത്രകണ്ട് എളുപ്പമല്ല. ജീവിത സാഹചര്യങ്ങളാണ് ഇത്തരം വിഷാദ രോഗികളെ സൃഷ്ടിക്കുന്നത്. സമൂഹം ഇത്തരം രോഗികളെ തിരിച്ചറിയേണ്ടതാണ്. എപ്പോഴും കൂട്ടുകെട്ടില്‍ നിന്ന് ഒറ്റപ്പെടാതിരിക്കാന്‍ ശ്രമിക്കുക. മത്സരപരാജയങ്ങളില്‍ മനസ്സുകള്‍ പതറാതിരിക്കുക. സ്നേഹം, അംഗീകാരം, സാമൂഹ്യപരിഗണന, എന്നീ കാര്യങ്ങളില്‍ ഇത്തരം രോഗികള്‍ക്ക് വേണ്ടപോലെ നല്‍കുക. സാമൂഹികമായും ചുറ്റുപാടുകളില്‍ നിന്നുമുണ്ടാകുന്ന വിഷമാവസ്ഥകള്‍ ഒരാളിലും സൃഷ്ടിക്കാതിരിക്കുക. റോഡുകളുടെ ശോച്യാവസ്ഥ, ഡ്രൈവിംഗ് അശ്രദ്ധ, പരസ്പരമുള്ള സഹവര്‍ത്തികക്കുറവ് എന്നിവ വ്യക്തി ജീവിതത്തെ അലോസരപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. മനുഷ്വത്വത്തിനു പ്രാധാന്യം നല്‍കി ജീവതത്തെ സന്തോഷപ്രദമാക്കുക. മതത്തിനുപോലും മനുഷ്യനെ വിഷാദ രോഗത്തില്‍ നിന്നും അകറ്റാന്‍ കഴിയും. എല്ലാമതങ്ങളും ദൈവ വിശ്വാസം ജനിപ്പിക്കുന്നവയാണ്. നډയുടെ വെളിച്ചം ജീവിതത്തില്‍ പ്രധാനം ചെയ്യാന്‍ നമുക്കേവര്‍ക്കും കഴിയണം.
കുടുംബ ജീവിതത്തിന്‍റെ പവിത്രത കാത്ത് സൂക്ഷിക്കുക - ആഡംബര വിവാഹം ഒഴിവാക്കുക - ഭാര്യാഭര്‍തൃബന്ധം ശക്തമാക്കുക. വിവാഹ ജീവിതം തുടങ്ങുന്നതിനു മുമ്പുതന്നെ ഭാര്യ/ഭര്‍ത്താവ് എന്നിവരുടെ കടമകളെപ്പറ്റിയും പുതുതായി വരുന്ന ബന്ധങ്ങളെ മുന്‍കൂട്ടി ബോധവല്‍ക്കരിക്കുകയും ചെയ്യുകയാണെങ്കില്‍ കുടുംബ ബന്ധങ്ങള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും മാനവും ഉണ്ടാക്കാനാകുന്നിടത്തോടൊപ്പം കുടുംബ ജീവിതവും ഭദ്രമാക്കാന്‍ കഴിയും.