Archives / July 2018

പ്രൊഫസർ വി കാർത്തികേയൻ നായർ
അപകോളനീകരണത്തിലേക്ക് ഒരു ചുവടുകൂടി

അപകോളനീകരണത്തിലേക്ക് ഒരു ചുവടുകൂടി
പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍
ഡയറക്ടര്‍
കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

ഭാരതം കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രരമായിട്ട് ഏഴുപതി റ്റാണ്ടു കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വയം പര്യാപ്തത രാജ്യം കൈവരിച്ചു കഴിഞ്ഞു. കൊളോണിയല്‍ ആദിത്യമെന്നു പറയുന്നത് രാഷ്ട്രീ യവും സാമ്പത്തികവുമായ അധീശ്വത്വം മാത്രമല്ല, ബൗദ്ധികവും സാംസ്കാരികവു മായ മോചനവും കൂടി നേടിയെങ്കില്‍ മാത്രമേ സ്വാതന്ത്ര്യം പൂര്‍ണമാവുകയുള്ളു. ആ ലക്ഷ്യം കൈവരിക്കുന്നതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. രണ്ടു നൂറ്റാണ്ടോളം നീളുന്ന കൊളോണിയല്‍ ആധിപത്യത്തിന്‍റെ അതിശക്തമായ ഉപകര ണമായിരുന്നു വിദ്യാഭ്യാസം. ഭരണകൂടം എക്കാലത്തും അതിന്‍റെ അധിപത്യം ഭര ണീയരുടെമേല്‍ സ്ഥാപിക്കുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന ധൈഷണികമായ ഉപകര ണമായിരുന്നു വിദ്യാഭ്യാസം. കൊളോണിയല്‍ പൂര്‍വ്വ ഭാരതത്തില്‍ നിലനിന്നി രുന്ന ഭരണകൂടങ്ങളെല്ലാം ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതി ഉപയോഗിച്ച് അവ രില്‍ ഭരണകൂടദര്‍ശനം സന്നിവേശിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ചാതുര്‍വര്‍ണ്യം എന്ന സാമൂഹ്യദര്‍ശനം സഹസ്രാബ്ദങ്ങളോളം ജനസമ്മിതിയോടു കൂടി ഇവിടെ നിലനിന്നിരുന്നത് ആ ദര്‍ശനത്തെ വേദപാഠശാലകളില്‍ അഭ്യസിപ്പിച്ചിരു ന്നതുകൊണ്ടാണ്. തെന്നിന്ത്യയില്‍ ആകാശഛേദികളായി നില്‍ക്കുന്ന മഹാക്ഷേത്രങ്ങളോട നുബന്ധിച്ചുള്ള ഉപശാലകള്‍ വേദപാഠത്തിനുള്ളവയായിരുന്നു. ശിഷ്യര്‍ക്കും ഗുരു ക്കള്‍ക്കും താമസിച്ചു പഠിക്കാനുള്ള പാഠശാലകളായിരുന്നു അവ. ഇത്തരം ക്ഷേത്രങ്ങള്‍ക്ക് വേദ പാഠശാലകള്‍ നടത്തുന്നതിനുള്ള ചെലവിലേക്കായി ഭൂമി ദാനം ചെയ്തതിന്‍റെ രേഖകള്‍ (ഘമിറ ഏൃമിേ ഇവമൃലേൃ) കെല്‍വെട്ടുകളായും (ൃീരസ ലറശരെേ) ചെപ്പേടുകളായും (രീുുലൃ ുഹമലേെ) ഇപ്പോഴും അവശേഷിക്കുന്നു. വിദ്യാഭ്യാസാവശ്യത്തിനു വേണ്ടി ഭരണകൂടത്തിന്‍റെ ബഡ്ജറ്റ് വിഹിതമായിരുന്നു അത്തരം ഭൂദാനങ്ങള്‍.
ഇത്തരം പാഠശാലകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്ന ബുദ്ധിജീവികള്‍ തങ്ങള്‍ സ്വായത്തമാക്കിയ ഭരണകൂടദര്‍ശനം സാമൂഹിക ജീവിതത്തില്‍ പ്രസരിപ്പിക്കും. ഭര ണീയരെ അബോധമായി സ്വാധീനിക്കുന്ന ദര്‍ശനമായി ചാതുര്‍വര്‍ണ്യം മാറിയത് അങ്ങനെയാണ്. ആ ദര്‍ശനത്തിന്‍റെ ഇരകളായിത്തീര്‍ന്ന മഹാഭൂരിപക്ഷത്തിനും അത് സ്വീകാ ര്യമായിത്തീര്‍ന്നത് ഇത്തരം ബുദ്ധിജീവികള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയതു കൊണ്ടാണ്. അവകാശത്തെപ്പറ്റിയുള്ള ബോധമുണ്ടാകണമെങ്കിലും വിദ്യാഭ്യാസം വേണം. അതുണ്ടാകാത്തതിനാല്‍ ഭൂരിപക്ഷം ന്യൂനപക്ഷത്തിന്‍റെ ദര്‍ശനത്തിനു വിധേയമാക്കപ്പെ ട്ടു. ഏകലവ്യന്‍റെ വിരല്‍ ഛേദിച്ചതിനും ശംബുകന്‍റെ തലയറുത്തതിനും ഘടോല്‍ക്കചന് ഉദകക്രിയ ചെയ്യുന്നതില്‍ നിന്നും ഭീമസേനനെ ശ്രീകൃഷ്ണന്‍ വിലക്കിയതും ഭരണകൂടദര്‍ശനം നടപ്പാക്കുന്നതിന്‍റെ ഭാഗമായിരുന്നു. സമ്പത്തും അധികാരവും കയ്യാളുന്നവരുടെ ദര്‍ശനമാണ് ഭരണകൂടദര്‍ശനമായി മാറുന്നത്. ചാതുര്‍വര്‍ണ്യത്തെ രൂപപ്പെടു ത്തിയ സാമ്പത്തികഘടനയ്ക്ക് വിള്ളലുകളുണ്ടായ പത്തൊമ്പതാം നൂറ്റാണ്ടുവരെ ആ ദര്‍ശനത്തി നെതിരെ കലാപമുണ്ടായില്ലായെന്നത് ശ്രദ്ധേയമാണ്.
ജന്മി-നാടുവാഴി വ്യവസ്ഥയെ നിഷ്കാസിതമാക്കിക്കൊണ്ടാണ് കൊളോണിയ ലിസം ഭാരതത്തില്‍ ആധിപത്യമുറപ്പിച്ചത്. തങ്ങളുടെ ആധിപത്യം ഭരണീയരെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനു വേണ്ടി മുന്‍ഗാമികളെപ്പോലെ ബ്രിട്ടീഷുകാരും വിദ്യാഭ്യാ സമെന്ന ഉപകരണകത്തെയാണ് ഉപയോഗപ്പെടുത്തിയത്. ഭരണകൂടത്തിന്‍റെ ഭാഷയായി ഇംഗ്ലീഷ് മാറി. പാഠശാലകളും കലാശാലകളും സര്‍വകലാശാലകളും ബ്രിട്ടീഷ് മാതൃകയിലാക്കി. അവിടെ നിന്നും പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ ബുദ്ധീജീവികള്‍ സാമൂ ഹിക ജീവിതത്തില്‍ കൊളോണിയല്‍ ദര്‍ശനം പ്രസരിപ്പിച്ചു. ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം എന്നിങ്ങനെ നിത്യജീവിത്തിലെ സമസ്ഥമേഖല കളിലും ഭരണകൂടശൈലി നടപ്പാക്കുന്നതില്‍ ഇത്തരം ബുദ്ധീജിവികള്‍ ചെലുത്തിയ സ്വാ ധീനം നിര്‍ണായകമായിരുന്നു. അതോടൊപ്പം തന്നെ ഭൂതകാല നിന്ദയും ഭരണീയ രുടെ ബോധമണ്ഡലത്തിലേക്ക് തിരുകിക്കയറ്റി. ശാസ്ത്രത്തിലും ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും പ്രാചീനഭാരതം കൈവരിച്ച നേട്ടങ്ങള്‍ തമസ്കരിക്കപ്പെട്ടു. ആസ്തിക-നാസ്തിക ദാര്‍ശനിക സംവാദങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റുകള്‍ മാത്രമായിരുന്നെന്ന് ചിത്രീകരിക്കപ്പെട്ടു. സ്വന്തം പൈതൃകത്തെ നിരാകരിച്ചിട്ട് കൊളോണിയല്‍ സംസ്കാരത്തെ പുല്‍കാന്‍ ഭാരതീയരെ പ്രേരിപ്പിച്ചത് അഭ്യസ്തവിദ്യ രായ ബുദ്ധിജീവികളായിരുന്നു.
കൊളോണിയല്‍ ആധിപത്യത്തിനെതിരെ പൊരുതിയവരില്‍ അഭ്യസ്തവിദ്യ രായവര്‍ - അവരായിരുന്നു മുഖ്യധാരാ സമരത്തിന് നേതൃത്വം നല്‍കിയവര്‍ - കൊളോ ണിയല്‍ ഭരണ മാതൃക സ്വീകരിക്കാനാണ് ഇഷ്ടപ്പെട്ടത്. എന്തെന്നാല്‍ അവര്‍ക്കു ലഭിച്ചത് കൊളോണിയല്‍ വിദ്യാഭ്യാസമായിരുന്നു. പാര്‍ലമെന്‍ററി ജനാധിപത്യം. കീഴ്ക്കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ നീളുന്ന നിയമവ്യവസ്ഥ, വില്ലേജാഫീ സിലെ ശിപായി മുതല്‍ കേന്ദ്രത്തിലെ ക്യാബിനറ്റ് സെക്രട്ടറി വരെയുള്ള ശ്രേണീബദ്ധമായ ഉദേ ്യാഗസ്തവൃന്ദം, ഗ്രാമീണപാഠശാല മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍വകാലാശാലകള്‍ വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവകളെല്ലാം കോളോണിയല്‍ മാതൃക യില്‍ത്തന്നെ ഇപ്പോഴും തുടരുന്നു. കൊളോണിയല്‍ ഭരണഭാഷയായ ഇംഗ്ലീഷ് ഇവകളെ യെല്ലാം ചൂഴ്ന്ന് നില്‍ക്കുകയും ചെയ്യുന്നു.
പ്രാചീന ഭാരതത്തിലെ ഭരണകൂടദര്‍ശനമായ ചാതുര്‍വര്‍ണ്യവ്യവസ്ഥ സഹസ്രാ ബ്ദങ്ങള്‍ നിലനിന്നുവെങ്കില്‍ കൊളോണിയല്‍ ബോധത്തെയും മൂല്യങ്ങളെയും പറിച്ചു കളയ ണമെങ്കില്‍ ബോധപൂര്‍വ്വമായ ഭരണകൂട ഇടപെടല്‍ തന്നെ വേണം. എന്നാല്‍ അത് പ്രാചീന കാലത്തെ ബോധത്തേയും മൂല്യങ്ങളേയും പുനപ്രതിഷ്ഠിക്കലാവരുത്. ഭാരതത്തിന്‍റെ സമ്പന്നത അതിന്‍റെ വൈവിധ്യമാണ്. ആ വൈവിധ്യത്തിന്‍റെ പ്രകടനമാണ് ഭാഷകള്‍. പ്രാദേശിക ഭാഷകളെ പാര്‍ശ്വവല്‍ക്കരിച്ചിട്ട് സംസ്കൃതത്തേയോ ഇംഗ്ലീഷിനേയോ മഹത്വവല്‍ക്ക രിക്കുകയല്ല വേണ്ടത്. സംസ്കൃതത്തെ ഉപയോഗിച്ച് നൂറ്റാണ്ടുകളോളവും ഒരു ജനതയെ അധീ നതിയിലാക്കുവാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെങ്കിലും അതിനിയും തുടര്‍ന്നു പോകുവാന്‍ സാധ്യമല്ല. മാതൃഭാഷയ്ക്ക് പകരം വയ്ക്കാനുള്ളതല്ല ഭരണകൂടഭാഷ. മാതൃഭാഷയെ മുന്‍നിര്‍ത്തിയുള്ള അപകോളനീകരണ സമരത്തിന് തുനിഞ്ഞിരിക്കുക യാണ് കേരളസര്‍ക്കാര്‍. അതാണ് മലയാളഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയ മനിര്‍മ്മാണത്തിന് തുടക്കം കുറിച്ചതിലൂടെ തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഈ ത തീരുമാനമെടുത്തപ്പോള്‍ അതിശക്തമായ എതിര്‍പ്പായിരുന്നു മധ്യവര്‍ഗ ത്തില്‍നിന്നുമുണ്ടായത്. തൊഴിലാളിവര്‍ഗ്ഗം പോലും മധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന സവിശേഷമായ സാഹചര്യത്തില്‍ ഈ എതിര്‍പ്പിന്‍റെ ഗൗരവം ശ്രദ്ധിക്കപ്പെടേണ്ടതാണ്. അധ്യന മാധ്യമത്തിലിടപെടാതെ മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കുന്ന പ്രായോഗിക സമീപന മാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അപകോളനീകരണസമരത്തിലേര്‍പ്പെട്ടിരി ക്കുന്ന സര്‍ക്കാരിനെ ശക്തിപ്പെടുത്താനും ആശയപരമായി ആയുധമണിയിക്കാനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിജ്ഞാബദ്ധമാണ്.
മലയാളിക്ക് വീടുവച്ചുതരുന്ന, നിരത്തില്‍ ടാറിട്ടുനിരത്തുന്ന, ചായക്കടയില്‍ ഭക്ഷണം വിളമ്പുന്ന, ഇതര സംസ്ഥാന തൊഴിലാളികള്‍ മലയാളം പഠിക്കേണ്ടത് നമ്മുടെ ആവശ ്യമാണ്. അതിനാലവരെ മലയാളം പഠിപ്പിക്കുകയാണ് സാക്ഷരതാമിഷന്‍. ഈവക പണികളൊന്നും ചെയ്യാനറിയാത്ത, അറിയാമെങ്കിലും അല്‍പ്പത്തരം കാരണം ചെയ്യാതി രിക്കുന്ന, മലയാളിക്ക് സ്വന്തം മക്കളെ മലയാളം പഠിപ്പിക്കാന്‍ വയ്യ. ഇതാണ് മദ്യവര്‍ഗമല യാളിയുടെ കാപട്യം. ഈ കാപട്യത്തിന്‍റെ വര്‍ണ ബുദ്ബുദങ്ങളെ കുത്തിപ്പൊട്ടിക്കുന്ന താണ് സര്‍ക്കാരിന്‍റെ നിയമനിര്‍മ്മാണം. ഇപ്പോള്‍ മലയാളം പഠിച്ചുതുടങ്ങുന്ന വിദ ്യാര്‍ത്ഥികള്‍ ബിരുദധാരികളായി ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരുമായി പരി ണമിക്കുമ്പോള്‍ പഠനവും ഭരണവും മാതൃഭാഷയിലൂടെ ആയിത്തീരും. അന്നു മാത്രമേ കേരളം കൊളോണിയല്‍ മൂല്യബോധത്തില്‍ നിന്നും മോചിതമാവുകയുളളു. അധ്യയനമാധ്യമം മാതൃഭാഷയിലേക്ക് മാറണമെന്നുണ്ടെങ്കില്‍ മലയാളത്തില്‍ വൈജ്ഞാനിക ഗ്രന്ഥങ്ങളുണ്ടാവണം. ഗ്രന്ഥങ്ങളുണ്ടാവണമെങ്കില്‍ മലയാളപണ്ഡിത ന്മാര്‍ എഴുതണം. മഹാപണ്ഡിതന്മാരെന്ന് ശിഷ്യസമൂഹവും പൊതുമണ്ഡലവും അംഗീകരിച്ചിട്ടുള്ള പലരും മലയാളത്തില്‍ ഗ്രന്ഥരചന നടത്താന്‍ പ്രാപ്തരല്ലെന്നതാണ് വാസ്തവം. പ്രസിദ്ധീകരിക്കാന്‍ സ്ഥാപനങ്ങളില്ലാഞ്ഞിട്ടല്ല, പ്രത്യുത, എഴുതിത്തരാന്‍ പണ്ഡിതന്മാരില്ലാത്തതാണ് അധ്യയനമാധ്യമം മാതൃഭാഷയിലാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങളിലൊന്ന്. പാശ്ചാത്യമായാലും പൗരസ്ത്യമാ യാലും വിജ്ഞാനത്തെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് ഭാഷകളിലാണ്. ലോകത്തിലെ വിവിധ ഭാഷകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന വിജ്ഞാനത്തെ മലയാളത്തിലേക്ക് ആവാഹിക്കാന്‍ ഗുണ്ടര്‍ട്ടു മാരെയും അര്‍ണോസുപാതിരമാരെയും വാന്‍റീഡുമാരെയും കാത്തിരിക്കാന്‍ മലയാളിക്ക് ലജ്ജയില്ലേ? മലയാള പണ്ഡിതന്മാര്‍ ഇംഗ്ലീഷ് ഭാഷയിലൂടെ മലയാളിക്ക് വിതരണം ചെയ്യുന്ന വിജ്ഞാനം മറ്റുഭാഷകളില്‍ നിന്ന് ഇംഗ്ലീഷ് കടംകൊണ്ടതാണ്. കാള്‍ മാര്‍ക്സ് ജര്‍മന്‍ ഭഷയിലെഴുതിയ കൃതികള്‍ ഇംഗ്ലീഷ് മൊഴിമാറ്റിയാണ് മലയാ ളിക്ക് സമ്മാനിച്ചത്. ഇംഗ്ലീഷിന് കടംകൊള്ളാന്‍ കഴിയുമെങ്കില്‍ മലയാളത്തിനും കഴിയ ണം. മലയാളിക്ക് കഴിയണം.
മാതൃഭാഷാഭിമാനത്തെ ആമത്താഴിട്ടു പൂട്ടി കാരാഗൃഹങ്ങളാക്കി മാറ്റിയിരി ക്കുന്ന മന്ദിരങ്ങള്‍ക്ക് സര്‍വകലാശാലകളെന്നു പേരിട്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രസ്തുത സര്‍വ കാലാശാലാ ചട്ടങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന കിങ്കരന്മാരായി അധപ്പതിച്ചുപോയ അക്കാദമീഷ്യ ന്മാരുടെ പാണ്ഡിത്യക്കുമിളകളെ കുത്തിപ്പൊട്ടിക്കാന്‍ മാതൃഭാഷാഭിമാനമുള്ള വിദ്യാര്‍ത്ഥിസമൂഹവും അവരെ പിന്തുണക്കാന്‍ പൊതുസമൂഹവും മുന്നോട്ടു വരുമ്പോള്‍ മാത്രമേ കേരളത്തില്‍ അപകോളനീകരണം പൂര്‍ത്തിയാവുകയുള്ളു.

Share :