Archives / July 2018

മുല്ലശ്ശേരി
വിദ്യാഭ്യാസ നയം

വിദ്യാഭ്യാസ നയം
നമ്മുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് പറയാതെവയ്യ - ഇക്കഴിഞ്ഞ സര്‍ക്കാരിന്‍റെ നയവുമായി താരതമ്യപ്പെടുത്തുമ്പോള്‍. ആദ്യമായി പാഠപുസ്തകങ്ങളുടെ വിതരണ രീതിയില്‍ വന്ന വ്യത്യാസം ആരേയും സന്തോഷിപ്പിക്കുന്നതാണ്. സ്കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ അവ അതാത് സ്കൂളുകളില്‍ എത്തിക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. വളരെ ചിട്ടയായിതന്നെ അക്കാര്യം നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസം ഒരു നാട്ടിലെ പൊതു ജനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. ആ നാട്ടിന്‍റെ തനിമ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുകയും വേണം. ഇക്കഴിഞ്ഞ കാലങ്ങളില്‍ "തല എണ്ണി" തസ്തികകള്‍ നിലനിര്‍ത്തുന്ന രീതിയും - അദ്ധ്യാപകരുടെ ജോലി സ്ഥിരതയും സര്‍ക്കാരുകള്‍ക്കും ഒരു തലവേദനയായിരുന്നു. അത്തരം സന്ദര്‍ഭങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന് തന്നെ പറയാം. മാത്രവുമല്ല മറ്റ് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്നും കുട്ടികള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം സര്‍ക്കാര്‍ സ്കൂളില്‍ കിട്ടി തുടങ്ങിയപ്പോള്‍ (ഹൈടെക്) വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ഒരാവേശമായി ഇത്തവണ പൊതുവിദ്യാലയങ്ങളിലെത്താന്‍. ആദിവാസി മേഖകളില്‍ പോലും ഇത്തരത്തിലുള്ള വ്യത്യാസം വ്യക്തമായി കാണാന്‍ കഴിയുന്നത് ഞാന്‍ നേരിട്ട് കണ്ടതാണ്. ഈ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമായി ഇന്നത്തെ പൊതുവിദ്യാഭ്യാസ രീതി മാറുമെന്നു തന്നെയാണ് പൊതുവില്‍ വിശ്വസിക്കപ്പെടുന്നത്.

Share :