Archives / June 2018

വരദേശ്വരി. കെ
രണ്ട്‌ കവിതകൾ

രണ്ട്കവിതകള്‍

1.തിരുവാതിരക്കളി

കണ്ണുകള്‍ക്ക് പുറം തിരിച്ച്
തന്നിലേയ്ക്കുള്‍ വലിഞ്ഞ്
വട്ടത്തില്‍ കറങ്ങിയും, കുമ്പിട്ടും
തിരുവാതിരക്കളിയാക്കരുത്
കൈയ്യില്‍ കിട്ടിയ ജീവിതം.
മുന്നോട്ടിടയ്ക്ക് ചാടുമ്പോള്‍
എന്തോ, നേടിയെടുത്ത ഭാവം.
അത് കളിയിലെ താളം
മാത്രമാണെന്നറിഞ്ഞാലും!


. 2.വിലങ്ങ്

കടം കൊടുക്കാനാളില്ല
കടക്കാരനായില്ല
സൂചികത്തുവാന്‍ മണ്ണില്ല
കൃഷിക്കാരനായില്ല.
തീയില്‍ കുരുത്തതിനാല്‍
വെയിലത്തു വാടിയില്ല.
എന്നിട്ടും ചെയ്യാത്ത കുറ്റത്തിന്
ക‍‍യ്യില്‍ കിട്ടി വിലങ്ങ്.


Share :