Archives / June 2018

ഇന്ദുലേഖ വയലാർരാമവർമ്മ
ആമിയ്ക്ക്

വളരെക്കാലത്തെ,ആഗ്രഹംഅല്ലെങ്കിൽ മോഹം നിർമാതളം പൂത്തതുകാണാൻ ,ആസൗഭാഗ്യം ഈയടെ ഉണ്ടായി,ആമി,അമ്മയുടെ സാമിപ്യം ഉള്ളതായി തോന്നി, സർഗ്ഗചേതനയുമായി, മതസൗഹാർദ്ദചിന്തയുമായി,അമ്മസർപ്പക്കാവിലുംപരിസരങ്ങളിലും, പീലിവിടർത്തിയമയിലിനെപ്പോലെയും, അദൃശ്യയായി, ആകരങ്ങളിൽചേർത്തുനിറുത്തിയപ്പോലെ, ആകരുത്ത്,എൻ്റെകുഞ്ഞു സിദ്ധുന് ലഭിച്ചതുപോലേതോന്നി,ബാലാമണിയമ്മയേയും, ഒരുനിമിഷം ചിന്തിച്ചു ആകവികുടുംബം, അക്ഷരത്തറവാട്ടിലെമുറ്റം ഇന്നില്ലെങ്കിലും,ആമിയുടെ കഥകളിലൂടെ, നീലാമ്പരിയിലൂടെ, എൻ്റെകഥയിലൂടെ, നീർമാതളത്തിൻ്റെസുഗന്ധംമാധവിക്കുട്ടിയുടെ,പുന്നയൂർക്കുളത്തെബാല്യംഞാൻകണ്ടു.,ആമിജനഹൃദയങ്ങളിലെസിംഹാസനത്തിലിരിയ്ക്കുന്നതുപോലെ,നഷ്ടപ്പെട്ടനീലാമ്പരിയുടെ വേദന പോലെതോന്നി ഒറ്റപ്പെട്ട തുരുത്തുപോലെ, ആസ്മാരകവുംസർപ്പക്കാവും,നിലനില്ക്കുന്നു,നീർമാതളംപൂക്കുമ്പോൾ,വീണ്ടുംവരണംവയലാറിൻ്റെകുടുംബം,എന്ന്ആമിപറയുന്നതുപോലെതോന്നി,എപ്പോഴോവേർപിരിഞ്ഞ,ചിറ്റയേപ്പോലെ,മനസ്സിൽ ഒരുവേദനയായിരുന്നു, ഈമനോഹര തീരത്തുതരുമോ, ഇനിയൊരുജന്മംകൂടി എന്ന്അച്ഛൻ്റെ വരികൾപോലേ, ആമിയുംവരണം നീർമാതളത്തിൻ്റെ തണലിൽ വീണ്ടും സ്ത്രീകളുടെ എഴുത്തുകാരിയായി,സമൂഹത്തിലെനെറികേടുകളെ,പച്ചയായിതുറന്നെഴുതാൻ,സ്നേഹസാമ്രാജ്യത്തിലെ,റാണിയാകാൻ,വരില്ലേ പിറന്നാൾ ആഘോഷിയ്ക്കുന്ന,ഈസമയംപാളയംപള്ളിയുടെ,തണലിരുന്ന്,പുന്നയൂർക്കുളവും,സർപ്പക്കാവും,,ഈഭൂമിയുടെ ജീവചൈതന്യങ്ങളിലൂടെ,സ്വച്ഛമായി സഞ്ചരിയ്ക്കുന്ന മാധവിക്കുട്ടി യെന്നാ ആമിയ്ക്ക്, ഒരുപിടിസ്മൃതിപൂക്കൾ

Share :

Photo Galleries