അറിവ് തേടി വീണ്ടും അക്ഷരമുറ്റത്തേക്ക്
പിന്നെയും ഒരു ഒഴിവുകാലം കടന്നുപോയി. ഒരു അദ്ധ്യയനവര്‍ഷം കൂടി ആരംഭിച്ചുകഴിഞ്ഞു. പുതിയ കളിക്കൂട്ടുകാര്‍, പുത്തന്‍ ഉടുപ്പ്, പുതിയ പുസ്തകങ്ങള്‍, പുതിയ പാഠങ്ങള്‍, അറിവിന്‍റെ ലോകത്തേക്കുള്ള പുതിയ ചുവടുവെപ്പ് ........ ഇത് മുന്‍ വര്‍ഷത്തെപ്പോലെ ഒന്നു മാത്രമാകാം. എന്നാല്‍ അല്പം മനസ്സുവെച്ചാല്‍ വിജയത്തിന്‍റെ സോപാനത്തില്‍ എത്തിച്ചേരാന്‍ നിങ്ങള്‍ക്കു കഴിയും . ഒപ്പം ഉയര്‍ന്ന മാര്‍ക്കും സ്വന്തമാക്കാം. പരിശ്രമിക്കൂ. ഇത് വിജയത്തിന്‍റെ വര്‍ഷമാക്കൂ. പുതുവര്‍ഷത്തെ പഠനം മികവുറ്റതാക്കാന്‍ കൂട്ടുകാര്‍ക്ക് ചില നിര്‍ദ്ദേങ്ങള്‍ വിജയം ആഗ്രഹിക്കുക : വിജയം നേടാനായി ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടാവുകയാണ് ഒന്നാമത്തെ കാര്യം.. വിജയം കൈവരിച്ചേ അടങ്ങുകയുള്ളൂ എന്ന് മനസ്സിനെ നിരന്തരം ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുക. അതനുസരിച്ച് പ്രവര്‍ത്തനങ്ങളിലും മാറ്റമുണ്ടാകുന്നത് കാണാം. ഒരുക്കാം ഒരു പഠനമുറി : പഠനമുറിയിലെ അടുക്കും ചിട്ടയും വിജയത്തിന്‍റെ പ്രധാന ഘടകങ്ങളിലൊന്നാണ്. മേശപ്പുറത്ത് പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും മറ്റ് പഠനസാമഗ്രികളും കുഴഞ്ഞുമറിഞ്ഞ് കിടക്കരുത്. പുസ്തകങ്ങളും നോട്ടുബുക്കുകളും വെവ്വേറെ അടുക്കി വയ്ക്കണം. പഠനമേശയില്‍ പേന, പെന്‍സില്‍, സ്കെയില്‍, ഇന്‍സ്ട്രുമെന്‍റ് ബോക്സ്, റബര്‍ തുടങ്ങിയവ സ്ഥിരമായ സ്ഥലത്തു സൂക്ഷിക്കണം സൗകര്യം കുറഞ്ഞ മുറിയായാല്‍ തന്നെ, ഉള്ള സ്ഥലത്ത് ഇവ ചിട്ടയോടെ വയ്ക്കാന്‍ ശ്രദ്ധിക്കുമല്ലോ പഠനസ്ഥലത്ത് നന്നായി വായുവും വെളിച്ചവും കിട്ടണം. പഠനവേളയില്‍ ജനാലകള്‍ തുറന്നിടണം. കണ്ണിലേക്കും മുഖത്തേക്കും അമിതപ്രകാശം കടക്കും വിധം വൈദ്യുതി ബള്‍ബുകള്‍ പാടില്ല. ടി.വി.യുടെയും മറ്റും ബഹളമേശാത്ത സ്ഥലത്തായിരിക്കട്ടെ പഠനമുറി. പഠനം എളുപ്പമാക്കാനും സമയലാഭത്തിനും ടൈംടേബിള്‍ കാര്‍ഡ് കാണാവുന്ന രീതിയില്‍ ഒട്ടിച്ചുവയ്ക്കുക. പഠനത്തിന് തടസ്സം ആകുന്ന ചിത്രങ്ങളോ കാഴ്ച വസ്തുക്കളോ മുറിയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. സമയമറിയാന്‍ വാച്ചോ, ക്ലോക്കോ മുറിയില്‍ ഉണ്ടാവുന്നത് നന്ന്. രാവിലെ ഉണരാനും രാത്രികൃത്യസമയത്ത് ഉറങ്ങാനും ഇത് സാധിക്കും. നാളേയ്ക്കു മാറ്റിവയ്ക്കരുത് : ജൂണില്‍ തന്നെ ചിട്ടയോടുളള പഠനം ആരംഭിക്കണം. സ്ക്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ കുറേ നേരം കളിക്കാം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍, ടി. വി. ഇവ കാണാം. സന്ധ്യയാകുന്നതോടുകൂടി എല്ലാ വിനോദവും അവസാനിപ്പിക്കണം. കുളിച്ച് പ്രാര്‍ത്ഥന കഴിഞ്ഞ് നേരെ പഠന മുറയിലെത്തണം. എല്ലാം അന്നന്നു പഠിച്ച് മുന്നേറുക. ഹോംവര്‍ക്കുകള്‍ അന്നുതന്നെ ചെയ്തുതീര്‍ക്കുക. ഒന്നും അടുത്ത ദിവസത്തേക്ക് നീട്ടിവയ്ക്കരുത്. ആലസത അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കും വഴങ്ങരുത്. പഠിച്ച കാര്യങ്ങള്‍ എഴുതി നോക്കിയാല്‍ കുറേക്കൂടി മനസ്സില്‍ തങ്ങി നില്‍ക്കും. പഠന കാര്യങ്ങളില്‍ സംശയം ഉണ്ടെങ്കണ്ടങ്കില്‍ അവ അധ്യാപകരോടോ, അറിയാവുന്നവരോടോ ഉടനെ ചോദിച്ച് പരിഹരിക്കണം. രാത്രി വൈകിയുളള പഠനം നല്ലതല്ല. രാത്രി 10 മണിക്ക് ഉറങ്ങി അതിരാവിലെ എഴുന്നേല്‍ക്കുന്നത് ശീലമാക്കണം. ഓര്‍ക്കുക ഉറക്കം കുറഞ്ഞാല്‍ ഓര്‍മ്മയും കുറയും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക \\\"ശ്രദ്ധാവാന്‍ ലഭ്യതേ ജ്ഞാനം\\\" എന്നാണല്ലോ ആപ്തവാക്യം. നോട്ടുബുക്കുകളും പുസ്തകങ്ങളും പൊതിഞ്ഞ് നെയിംസ്ലിപ്പില്‍ പേരു വിവരങ്ങളെഴുതി സൂക്ഷിക്കുന്നത് ശീലമാക്കണം. പഠനമുറി, പഠനസാമഗ്രികളുടെ ക്രമീകരണം എന്നിവ കണ്ടാലറിയാം പഠനത്തില്‍ കുട്ടികള്‍ക്കുള്ള ജാഗ്രത. അലക്ഷ്യമായി എഴുതികൂട്ടിയും പശയിളകിയതുമായ പുസ്തകങ്ങള്‍ നല്ല കുട്ടിയെയല്ല സൂചിപ്പിക്കുന്നത്. പഠനത്തിനൊപ്പം വ്യായാമം, കളി, അലക്കിത്തേച്ച വസ്ത്രധാരണം എന്നിവയും തുടക്കത്തിലേ ശീലമാക്കണം. ഓര്‍മ്മിക്കുക വൃത്തിയുള്ള ശരീരത്തിലെ പഠിക്കാന്‍ പാകമായ മനസ്സുണ്ടാകൂ. ഓരോ ദിവസവും പഠനത്തിന് കൃത്യമായ ടൈംടേബിള്‍ ഉത്തമമാണ്. വീട്ടില്‍ വന്ന് ചെയ്യേണ്ട കാര്യങ്ങള്‍ അന്നുതന്നെ ചെയ്തു തീര്‍ക്കണം. നോട്ടുബുക്കുകളില്‍ എഴുതുമ്പോള്‍ ഭംഗിയായി എഴുതണം. കൈപ്പട കഴിയുന്നത്ര നന്നാക്കിയും വിവരങ്ങള്‍ അടുക്കിയെഴുതിയും നോട്ടുബുക്കുകള്‍ ആകര്‍ഷകമാക്കണം. ചിത്രങ്ങളുടെ രൂപത്തിലും പോയിന്‍റുകള്‍ കുറിച്ചും ആശയങ്ങള്‍ മനസ്സില്‍ പതിപ്പിച്ചും യൂണിറ്റ്തല പഠനത്തിലൂടെ വിഷയങ്ങള്‍ ക്രമാനുഗതമായി മനസ്സിലുറപ്പിക്കുവാന്‍ സാധിക്കും. വളരാന്‍ വായന വേണം വായനാശീലം വളര്‍ത്തണം. വായന ഒരാവേശമായി മാറണം. പത്രം വായിക്കുന്നത് പതിവാക്കണം. പത്രത്തിലെ മുഖപ്രസംഗവും പൊതുവാര്‍ത്തയുമെല്ലാം വായിക്കുന്നത് ഭാഷാസ്വാധീനം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും. പത്രവായനയ്ക്ക് പുറമെ ദിവസവും അരമണിക്കുറെങ്കിലും നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ നീക്കി വയ്ക്കണം. സ്കൂള്‍ ലൈബ്രറി പരാമാവധി പ്രയോജനപ്പെടുത്തുക. വായിക്കേണ്ട പുസ്തകങ്ങള്‍ ഏതെന്നറിയാന്‍ അദ്ധ്യാപകരുടെ സഹായം തേടാം. വേഗത്തില്‍ വായിക്കാന്‍ ശീലിക്കുക. മനസ്സ് ഏകാഗ്രമാക്കിയാല്‍ വേഗത്തില്‍ വായിക്കാന്‍ കഴിയും. വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് ചെറിയകുറിപ്പുകള്‍ എഴുതി സൂക്ഷിക്കുക. പത്രത്തിലെ പ്രധാന വാര്‍ത്തകളും സംഭവങ്ങളും ഡയറിയില്‍ നോട്ടു ചെയ്യുക. അവധിദിവസങ്ങള്‍ എങ്ങനെ വിനയോഗിക്കണം : ക്ലാസ്സില്‍പഠിച്ച പാഠഭാഗങ്ങള്‍ക്ക ്ദിവസവുംവീട്ടില്‍അരമണിക്കൂര്‍വീതംവച്ചുള്ളവായന മതിയാകും. അവധി ദിവസങ്ങളില്‍ഒരാഴ്ചമൊത്തം പഠിച്ചത്ഓര്‍ത്തെടുത്തുറപ്പിക്കണം. പഠനത്തില്‍ആര്‍ക്കുംഎന്നെ തോല്പിക്കാനാകില്ല എന്ന ഉറച്ചതീരുമാനമെടുക്കണം. ഉയര്‍ന്ന ചിന്ത, ഉയര്‍ന്ന സ്വപ്നം, ഉന്നതമായആസൂത്രണംഎന്നിങ്ങനെ ഔന്നത്യത്തിന്‍റെ പ്രകാശവീഥികളിലൂടെസഞ്ചരിച്ച്ഇത്വിജയത്തിന്‍റെവര്‍ഷമാക്കൂ. ദൈവാനുഗ്രഹത്തില്‍ നിറഞ്ഞ്, ഗുരുക്കډാരുടെ പ്രീതിയില്‍വളര്‍ന്ന്, സ്ഥിരോത്സാഹത്തോടെ പഠിക്കുക. പുതുവര്‍ഷത്തിലെ പഠനം കെങ്കേമമാക്കാന്‍ ഒരുങ്ങിക്കോളൂകൂട്ടുകാരെ. ആത്മവിശ്വാസം പരമപ്രധാനം പഠനത്തിലായാലും ജീവിതമുന്നേറ്റത്തിലായാലും, ആത്മവിശ്വാസത്തോടെ, ഉേډഷത്തോടെയുള്ള പ്രവര്‍ത്തനമാണ് പരമപ്രധാനം. കഴിവുകള്‍ എല്ലാവര്‍ക്കുമുണ്ട്. ഒരു കഴിവും ഇല്ലാത്തവരായി ഈ ഭൂമിയില്‍ ആരുമില്ല എന്നു നാമോര്‍ക്കണം. എനിക്കിതു കഴിയുമോ ? ഇതിനുവേണ്ട അടിസ്ഥാന ശേഷികള്‍ എനിക്കുണ്ടോ? ഞാന്‍ എന്തു ചെയ്തിട്ടെന്താ ? കാര്യങ്ങള്‍ നേരെയാവില്ലെന്ന് വെറുതെ കരുതുന്നവരുമുണ്ട്. അക്കൂട്ടര്‍ ജീവിതയാത്രയില്‍ ആദ്യമേ തോല്‍ക്കുകയാണ്. പഠിക്കാനും മിടുക്കനാകാനും ഉന്നത വിജയം നേടാനും ചിലര്‍ക്കുമാത്രമേ കഴിയുകയുള്ളൂ എന്ന ചിന്ത തെറ്റാണ്. ഉറപ്പുള്ള ഒരു മനസ്സുണ്ടെങ്കില്‍ ആര്‍ക്കും വിജയിക്കാനാകും എന്ന സത്യം മറക്കരുത്. അതീവതാത്പര്യത്തോടെ കഠിനാധ്വാനം ചെയ്താല്‍ ഏതൊരുവനും മികച്ച വിജയം ഉറപ്പുവരുത്താം. ജൂണില്‍ തന്നെ ചിട്ടയോടെ പഠനം ആരംഭിക്കണം. എല്ലാം അന്നന്ന് പഠിച്ച് മുന്നേറണം. ഒന്നും അടുത്ത ദിവസത്തേയ്ക്ക് നീട്ടി വയ്ക്കരുത്. മടി അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കും. മുന്‍ഗണന നല്‍കി ഓരോ കാര്യങ്ങളും ചെയ്തു തീര്‍ക്കണം. അപ്പോള്‍ എല്ലാം ലളിതമായി അനുഭവപ്പെടും. പഠിച്ചകാര്യങ്ങള്‍ എഴുതിനോക്കിയാല്‍ കുറെ കൂടി മനസ്സില്‍ തങ്ങിനില്‍ക്കും . പഠനകാര്യങ്ങളില്‍ സംശയം ഉണ്ടെങ്കില്‍ അവ അറിയാവുന്നവരോടോ, അദ്ധ്യാപകരോടോ ഉടനെ ചോദിച്ച് പരഹരിക്കണം. രാത്രി വൈകിയുള്ള പഠനം നല്ലതല്ല. രാത്രി 10 മണിക്ക് ഉറങ്ങി അതിരാവിലെ എഴുന്നേല്‍ക്കുന്നത് ശീലിക്കണം. ക്ലാസ്സില്‍ പഠിച്ച പാഠഭാഗങ്ങള്‍ക്ക് ദിവസവും വീട്ടില്‍ അരമണിക്കൂര്‍ വീതം വച്ചുള്ള വായന മതിയാകും. അവധി ദിവസങ്ങളില്‍ ഒരാഴ്ച മൊത്തം പഠിച്ചത് ഓര്‍ത്തെടുത്തുറപ്പിക്കണം. പഠനത്തില്‍ ആര്‍ക്കും എന്നെ തോല്പിക്കാനാകില്ല എന്ന ഉറച്ചതീരുമാനമെടുക്കണം. ഉയര്‍ന്ന ചിന്ത, ഉയര്‍ന്ന സ്വപ്നം, ഉന്നതമായ ആസൂത്രണം എന്നിങ്ങനെ ഔന്നത്യത്തിന്‍റെ പ്രകാശവീഥികളിലൂടെ സഞ്ചരിച്ച് ഇത് വിജയത്തിന്‍റെ വര്‍ഷമാക്കൂ. ദൈവാനുഗ്രഹത്തില്‍ നിറഞ്ഞ്, ഗുരുക്കډാരുടെ പ്രീതിയില്‍ വളര്‍ന്ന്, സ്ഥിരോത്സാഹത്തോടെ പഠിക്കുക. പുതുവര്‍ഷത്തിലെ പഠനം കെങ്കേമമാക്കാന്‍ ഒരുങ്ങിക്കോളൂ കൂട്ടുകാരെ. ജോസ് ചന്ദനപ്പള്ളി (പട്ടം സെന്‍റ് മേരീസ് റ്റി.റ്റി.ഐ. മുന്‍ പ്രിന്‍സിപ്പലും, ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റുമാണ് ലേഖകന്‍)