Archives / June 2018

രാജു.കാഞ്ഞിരങ്ങാട്
വെളിവില്ലാത്തവരുടെ സാമ്രാജ്യം

വെളിച്ചത്തിന്റെ ജലപ്രവാഹത്തിൽ
വെളിവുകെട്ടവർ നാം
വർണ്ണ വെളിച്ചങ്ങളിൽ മാത്രം അഭിരമി
ക്കുന്നവർ
കണ്ണീർവരമ്പിലൂടെ കടലെടുത്തു പോയ
കാലങ്ങളിലേക്ക് നടക്കുന്നവരെ നാം
കാണുന്നില്ല
തീനാമ്പുകളെ ചങ്കിൽപ്പേറുന്നവരെ അറി
യുന്നില്ല
കുടിലുകളെ കാണാതെ കുറുക്കുവഴികൾ
മാത്രം കാണുന്നവർ
പാഥേയത്തിന് കാത്തുനിൽക്കുന്നവർ
നക്ഷത്രമെണ്ണുന്നവരെന്ന്
പളുങ്ക് പാത്രത്തിൽ നമുക്ക് അമൃതേത്ത്
കവിതകളെ കളങ്കമെന്ന് നിങ്ങൾ
അട്ടഹസിക്കുന്നു
കവിതകളെഴുതി കണ്ണീരുമായിറങ്ങി
ആത്മഹത്യ ചെയ്തവന്റെ നിറമെന്തെന്ന്
നിങ്ങൾ അന്വേഷിച്ച് നടക്കുന്നു
മനസ്സിന്റെ വിളഭൂമിയിലെ നിലവിളക്കെറി
ഞ്ഞുടച്ച്
അന്ധക വിത്ത് പാകി വളർത്തുന്നു
വെളിച്ചത്തിന്റെ ഈയമുരുക്കി
വെട്ടം കാണാതാക്കുന്നു
വെളിച്ചം നഷ്ടപ്പെട്ടവരുടെ വെളിവില്ലാത്തവരുടെ
സാമ്രാജ്യത്തിന്റെ അധിപൻമാർ നിങ്ങൾ

Share :