Archives / June 2018

മുല്ലശ്ശേരി
ഡി വൈ എഫ് ഐ

സാന്ത്വനം മുല്ലശ്ശേരി പതിവിനു വ്യത്യസ്തമായി ഈ പംക്തിയില്‍ ഡി.വൈ.എഫ്.ഐ. ക്കാരുടെ ഹൃദയപൂര്‍വ്വം എന്ന അവരുടെ ഉച്ചഭക്ഷണം നല്‍കുന്ന ഈ സംരംഭത്തെക്കുറിച്ചാണ് ഇപ്രാവശ്യം കണ്ണാടി എഴുതുന്നത്. ഈ മേയ് 13-ാം തീയതിയാണ് ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ \\\'കണ്ണാടി\\\'ക്ക് വേണ്ടി ഉച്ചഭക്ഷണത്തിന്പോയത്. ശത്രുക്കള്‍ പോലും അവരുടെ ഈ സംരംഭത്തെക്കുറിച്ച് ഏറെ മതിപ്പോടെയാണ് നോക്കിക്കാണുന്നത്. ഇക്കഴിഞ്ഞ 3 വര്‍ഷത്തോളമായി ഡി.വൈ.എഫ്.ഐ.ഒറ്റദിവസം പോലും മുടങ്ങാതെ (ഹര്‍ത്താല്‍ ദിവസത്തില്‍ പോലും) കൃത്യമായും ഉച്ചയ്ക്കുള്ള ആഹാരം മെഡിക്കല്‍ കോളേജിലെ നിര്‍ധനരായ രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുന്നു. ഞാനും ആ നീണ്ട ക്യൂവിന്‍റെ അവസാനത്തെ കണ്ണിയായി. പക്ഷേ അടുത്ത നിമിഷം തന്നെ മറ്റൊരാള്‍ അടുത്ത കണ്ണിയായി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആ സമയത്തും (1.30 ) ക്യൂവിന് നീളം വെയ്ക്കുകയാണ്. എന്‍റെ ഊഴമെത്തി. പൊതിച്ചോറ് ഞാനും വാങ്ങി. തന്ന \\\'ഡി.വൈ.എഫ്.ഐ.\\\' യോട് ചോദിച്ചു. ഒറ്റപ്പൊതിയെ കൊടുക്കുകയുള്ളോ? മറുപടി മറ്റൊരു പൊതി എന്‍റെ ഇടത് കൈയില്‍ തരികയാണുണ്ടായത്. രണ്ട് പൊതിയുമായി ക്യൂ വിട്ട് പുറത്തുവരുമ്പോള്‍ ആരും തന്നെ എന്നെ ശ്രദ്ധിക്കുന്നതേയില്ല. അല്പം നടന്നപ്പോള്‍ പ്രായം കൊണ്ട് അവശനായ ഒരു വൃദ്ധനെ കണ്ടു. അയാള്‍ എന്നെ നോക്കി ചിരിച്ചു. ഒരു പൊതി ഞാന്‍ അയാള്‍ക്ക് മറുചിരിയോടെ കൊടുത്തു. അയാളുടെ കണ്ണുകളില്‍ തിളക്കം. അയാള്‍ കൈ വൃത്തിയായി കൈയ്യിലെ ടൗവ്വലില്‍ തുടച്ചു. ഇല വാട്ടികെട്ടിയ പൊതി അഴിച്ചപ്പോള്‍ ആ പൊതിയില്‍ നോക്കി വിഭവങ്ങളറിയാന്‍ തന്നെ - നല്ല വെള്ളയരിച്ചചോറ് - ചെറിയൊരു പ്ലാസ്റ്റിക് കവറില്‍ വെണ്ടയ്ക്ക സാമ്പാര്‍ - പ്ലാസ്റ്റിക് പേപ്പറില്‍ കടുമാങ്ങ അച്ചാര്‍ - തോരന്‍ - വാട്ടിയ ഇലകക്ഷണത്തില്‍ ഒരു ഡബ്ലിള്‍ ഓംലേറ്റ്. എല്ലാം തുറന്നു കണ്ടപ്പോള്‍ ആ വൃദ്ധ മുഖത്ത് അതീവ സന്തോഷം. ഞാന്‍ പൊതിയുമായി എന്‍റെ വാസസ്ഥലത്തെത്തി. പൊതി തുറന്നു. ചമ്പാവരിച്ചോറ് - ബാക്കിയെല്ലാം മറ്റെപൊതിയിലെപോലെ തന്നെ. ഓംലെറ്റിനു പകരം ഒരു വലിയ കഷ്ണം വറുത്ത മീന്‍ - എനിക്കും സന്തോഷം. മാരായമുട്ടം മേഖല കമ്മിറ്റിയുടേതാണ് അന്നത്തെ ഭക്ഷണ വിതരണം. വലിയൊരു ടിപ്പറിലും ഒരു സ്വരാജ് മസ്ദയുലുമാണ് അവര്‍ ഭക്ഷണപൊതിയുമായി അന്ന് എത്തിയത്. ഓരോ വീടുകളില്‍ നിന്നും \\\'ഭക്ഷണപൊതി\\\' ശേഖരിച്ച് കാര്‍ബോര്‍ഡ് പെട്ടികളിലാക്കി വാഹനങ്ങളില്‍ എത്തിക്കുകയാണ് രീതി. ഉച്ചയ്ക്ക് 12 മുതല്‍ വിതരണം തുടങ്ങും. അവസാനത്തെ ആളിന് വരെ കൊടുത്തുകഴിയുമ്പോള്‍ 3 മണിയോളമാകും. ഡി.വൈ.എഫ്.ഐ. യെക്കുറിച്ച് പരാതികള്‍ പറയുന്നവര്‍ പോലും പൊതി വാങ്ങുമ്പോള്‍ അവരെ നോക്കി പതറുന്നില്ലെന്നുള്ളത് സത്യമാണ്. * * * * * *

Share :

Photo Galleries