കര്‍ഷകരും സാമൂഹികപരിവര്‍ത്തനവും
ഭക്ഷ്യശേഖരണത്തില്‍ നിന്നും ഭക്ഷ്യോല്പ്പാ ദനത്തിലേക്കു വഴിമാറിയതാണ് മനുഷ്യസമൂഹത്തിലെ ആദ്യത്തെ വിപ്ലവമെന്ന് പ്രസിദ്ധ ചരിത്രകാരനായ ഗോര്ഡയന്‍ ചൈല്ഡ്ന പറഞ്ഞിട്ടുണ്ട്. അന്നേവരെ വന്യമായിരുന്നതിനെയെല്ലാം പരിഷ്കരിച്ച്. കാട് വെട്ടിത്തെളിച്ച് നാടാക്കി. കാട്ടുനെല്ല് നാട്ടുനെല്ലായി. കാട്ടുനായ നാട്ടുനായയായി. കാട്ടുകാള നാട്ടുകാളയായി. കാട്ടാട് നാട്ടാടായി. കാളയും പോത്തും കൃഷിയുപകരണങ്ങളായി. ഭാരം വലിക്കുന്ന വാഹനങ്ങളായി. ചിന്നിച്ചിതറി ജീവിച്ചിരുന്നവര്‍ കൂട്ടായ ജീവിതമാരംഭിച്ചു. ഗ്രാമങ്ങളുണ്ടായി. വിഭവവിതരണത്തിന്റെൂ മേല്നോഭട്ടത്തിനായി മുഖ്യനുണ്ടായി. അധികാരകേന്ദ്രമുണ്ടായി.
സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞപ്പോള്‍ അധികാരകേന്ദ്രം കര്ഷ്കമുഖ്യന്റെന കയ്യില്‍ നിന്നും വഴുതിപ്പോയി. പൊതുസ്വത്തായിരുന്ന കൃഷിഭൂമി ബലവാന്‍ കയ്യടക്കി. അങ്ങനെ ഭൂവുടമയെന്ന വര്ഗ്ഗരമുണ്ടായി. അപ്പോഴും പാടത്ത് പണിയെടുത്തതും ധാന്യമുല്പ്പാപദിപ്പിച്ചതും കര്ഷ്കന്‍ തന്നെയായിരുന്നു. ആ ധാന്യമായിരുന്നു പണിയെടുക്കാത്ത ഭൂവുടമയും അധികാരി വര്ഗരവും പാചകം ചെയ്ത് ഭക്ഷിച്ചിരുന്നത്.
അതുകഴിഞ്ഞ് കച്ചവടക്കാരന്‍ വന്നു. ഉല്പ്പാകദിപ്പിക്കുന്നവനില്‍ നിന്നും വാങ്ങി ഉപഭോഗിക്കുന്നവന് നല്കിന രണ്ടുകൂട്ടരെയും ഒരേപോലെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്നവന്‍. അവന്റെ വര്ഗ്മാണ് പണമെന്ന ഉപകരണത്തെ സൃഷ്ടിച്ചത്. ധാന്യമുല്പ്പാ ദിപ്പിക്കുന്ന കൃഷിക്കാരന്‍ അയാളുടെ ഉല്പ്പ്ന്നം കച്ചവടക്കാരന്‍ പറയുന്ന വിലയ്ക്കാണ് വില്ക്കാ ന്‍ നിര്ബനന്ധിതനാകുന്നത്. ഉപഭോക്താവ് കച്ചവടക്കാരന്‍ പറയുന്ന വിലയ്ക്കാണ് ഉല്പ്പംന്നം വാങ്ങാന്‍ നിര്ബടന്ധിതനാകുന്നത്. കൃഷിക്കാരന് ധാന്യം വാങ്ങാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, രണ്ടുകൂട്ടരെയും നേരിടുന്നത് പട്ടിണിയാണ്.
ഭൂവുടമകളുടെയും അധികാരികളുടെയും ഇടനിലക്കാരുടെയും ചൂഷണത്തനെതിരെ കര്ഷകകര്‍ പല ചരിത്ര ഘട്ടങ്ങളിലും കലാപമുയര്ത്തി യിട്ടുണ്ട്. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ഇംഗ്ലണ്ടിലെ കര്ഷതകര്‍ നിരന്തരസമരത്തിലായിരുന്നു. അവര്ക്ക് നേതൃത്വം കൊടുത്തത് ക്രൈസ്തവ പുരോഹിതനായ ജോണ്‍ വൈക്ലിഫ് ആയിരുന്നു. ദേവാലയങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷിഭൂമിയിലെ കര്ഷഫകത്വം സമരത്തില്‍ അണിചേര്ന്നനപ്പോള്‍ ക്രിസ്തുസഭ ജോണിനെ താക്കീതു ചെയ്തു. ഫലമുണ്ടായില്ല. കര്ഷ്കരുടെ പിന്തുണയുണ്ടായിരുന്നതിനാല്‍ സഭയ്ക്ക് ജോണിനെ ശിക്ഷിക്കാനും കഴിഞ്ഞില്ല. പക്ഷേ, മരണാനന്തരം വര്ഷകങ്ങള്ക്കുകശേഷം ശവക്കുഴിയില്‍ നിന്നും ജോണിന്റെര എല്ലിന്കതഷ്ണങ്ങള്‍ ശേഖരിച്ച് കത്തിച്ച് ചാരമാക്കി സ്വിഫ്റ്റ് നദിയില്‍ ഒഴുക്കി പള്ളി പക തീര്ത്തു .
പതിനേഴാം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ നടന്ന വിപ്ലവങ്ങളും പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്സിബല്‍ നടന്ന വിപ്ലവവും മുഖ്യമായും കര്ഷറകരുടേതായിരുന്നു. ഭൂവുടമസ്ഥത പുനഃക്രമീകരിക്കുന്നതിനു വേണ്ടിയായിരുന്നു മധ്യവര്ഗികര്ഷമകര്‍ പ്രഭുക്കള്‍ നയിക്കുന്ന ഭരണകൂടത്തിനെതിരെ തിരിഞ്ഞത്. ഈ മധ്യവര്ഗ കര്ഷികര്‍ വണിക്വര്ഗിവുമായിരുന്നു. കൃഷിയും കച്ചവടവും ഒരേസമയം പരിപാലിക്കുന്ന മദ്യവര്ഗംു. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിലെ വേണാടിലെ പിള്ളമാരും മാടമ്പിമാരും ഇതേ സ്വഭാവക്കാരായിരുന്നു. ഭരണകൂടത്തെ താങ്ങി നിറുത്തിയിരുന്നതും അവര്ക്കി ഷ്ടമുള്ള ഭരണവര്ഗ്ത്തെ അധികാരത്തിലേറ്റിയതും ഇംഗ്ലണ്ടിലും ഫ്രാന്സിവലും വേണാടിലും ഈ മധ്യവര്ഗെമായിരുന്നു.
എന്നാല്‍ യൂറോപ്പില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഈ മധ്യവര്ഗം് വ്യവസായികളായി മാറിയതോടുകൂടി സമൂഹത്തിന്റെപ സ്വഭാവത്തില്‍ മാറ്റം വന്നു. വ്യവസായികളും വണിക്കുകളും കൂടിയാണ് മൂലധനമെന്ന പ്രതിഭാസത്തെ സൃഷ്ടിച്ചത്. പ്രസിദ്ധ ചരിത്രകാരനായ എറിക് ഹോബ്സ്ബാം ചൂണ്ടിക്കാണിക്കുന്നത് \'വിപ്ലവ യുഗത്തി\'നു ശേഷം (1789-1848) \'മൂലധനയുഗം (1848-1871) പിറന്നുവെന്നാണ്.
മേല്പ്പ>റഞ്ഞ യുഗങ്ങള്‍ യൂറോപ്പിനും ലോകത്തിനും സംഭാവന ചെയ്ത മഹാമനീഷിയായിരുന്നു കാള്മാങര്ക്സ് . മൂലധനവും മുതലാളിത്തവും കൂടി സൃഷ്ടിച്ചതാണ് തൊഴിലാളിവര്ഗ ത്തെ. ആ തൊഴിലാളിവര്ഗംത മുതലാളിത്തത്തെ ഉډൂലനം ചെയ്ത് പുതിയതായി നിര്മി.ക്കുന്ന സാമ്പത്തിക - സാമൂഹിക ക്രമമാണ് സോഷ്യലിസമെന്നും അദ്ദേഹം പ്രവചിച്ചു. അതുവരെയുള്ള മനുഷ്യസമൂഹത്തിന്റെു വികാസപരിണാമങ്ങള്‍ സൂക്ഷ്മമായി പഠിച്ചതിനുശേഷമാണ് അദ്ദേഹം തന്റെപ നിഗമനങ്ങളിലെത്തിച്ചേര്ന്ന ത്. ജര്മംനിയിലെയും ഫ്രാന്സി്ലെയും കര്ഷെകവര്ഗമത്തിന്റെച ചരിത്രവും നിഷ്കര്ഷരമായി അദ്ദേഹം പഠിച്ചിരുന്നു. കര്ഷെകവര്ഗമത്തിന് ഭൂമിയോട് ഒടുങ്ങാത്ത അഭിനിവേശമുണ്ടാകും. തൊഴിലാളിവര്ഗംക വേറാക്കൂറ് (മഹശലിമശേീി) അനുഭവിക്കുന്നവരാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍. അതിനാല്‍ തൊഴിലാളിവര്ഗപമാണ് വിപ്ലവത്തിന്റെവ കുന്തമുനയാകാന്‍ യോഗ്യര്‍ എന്നും അദ്ദേഹം നിരീക്ഷിച്ചു. വ്യവസായവല്ക്കരണം മൂര്ധ ന്യത്തിലെത്തിയ ബ്രിട്ടന്‍, ജര്മുനി തുടങ്ങിയ രാജ്യങ്ങളിലായിരിക്കും ആദ്യം വിപ്ലവം നടക്കുകയെന്നും അദ്ദേഹം പ്രവചിച്ചു.
എന്നാല്‍ അദ്ദേഹത്തിന്റെം ജീവിതത്തിന്റെഹ അന്ത്യദശയില്‍ റഷ്യന്‍ വിപ്ലവകാരികള്‍ അവതരിപ്പിച്ച ചില പ്രശ്നങ്ങള്‍ കര്ഷികപ്രശ്നം കൂടുതല്‍ പഠിക്കാന്‍ അദ്ദേഹത്തെ നിര്ബങന്ധിതനാക്കി. ഏതാനും വര്ഷതങ്ങളെടുത്തു അദ്ദേഹത്തിന് ശരിയായൊരുത്തരം കണ്ടെത്താന്‍. റഷ്യന്‍ വിപ്ലവകാരികള്‍ ഉന്നയിച്ച കര്ഷതക പ്രശ്നത്തിന്റെഷ ഗൗരവം അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടാണ് തൊഴിലാളി കര്ഷനക ഐക്യം എന്ന സഖ്യത്തെപ്പറ്റി അദ്ദേഹം പരാമര്ശിതച്ചത്. എന്നാല്‍ കിഴക്കന്‍ യൂറോപ്പിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും പ്രശ്നങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ അദ്ദേഹത്തിന് ആയുസ്സുണ്ടായില്ല. ആ വിടവു നികത്തിയത് ലെനിന്‍ ആയിരുന്നു.
എറിക് ഹോബ്സ്ബാം നിര്വയചിക്കുന്ന \'സാമ്രാജ്യത്വയുഗ\'ത്തിന്റെ\\\\ (1871-1914) സന്തതിയാണ് ലെനിന്‍. റഷ്യയിലെ വിപ്ലവ വിജയത്തിനു കാരണം കര്ഷ്ക പ്രശ്നത്തെ ശരിയാംവണ്ണം ലെനിന്‍ കൈകാര്യം ചെയ്തതുകൊണ്ടായിരുന്നു. ഭൂരിപക്ഷം ജനങ്ങളും കര്ഷികരാണെന്നതും ഭൂമിയോട് അവര്ക്കുയള്ള അഭിനിവേശം ശമിപ്പിക്കാനുതകുന്ന മുദ്രാവാക്യമാണ് ജനപിന്തുണ ആര്ജിവക്കുന്നതിന് അനിവാര്യമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. തൊഴിലാളികള്‍ സംഘടിച്ച് ശക്തരാകുകയും അവരും സൈന്യവും കൂടിച്ചേര്ന്നാകല്‍ ഭരണകൂടം കൈവശപ്പെടുത്താമെന്നുമുള്ള യാന്ത്രിമായ സമീപനമല്ലായിരുന്നു അദ്ദേഹത്തിന്റേ ത്. ചുകപ്പു സേനയിലെ പട്ടാളക്കാര്‍ വരേണ്ടത് കര്ഷുക കുടുംബങ്ങളില്‍ നിന്നാണ്. സാര ചക്രവര്ത്തി്യുടെ പട്ടാളക്കാരും കര്ഷ ക കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. കൃഷിഭൂമി കര്ഷാകര്ക്കു നല്കു്മെന്നുള്ള വാഗ്ദാനം കര്ഷരകരെയും സൈനികരെയും ബോള്ഷെകവിക് പാര്ട്ടിുയുടെ പിന്നില്‍ അണിനിരത്തി. അതായിരുന്നു വിപ്ലവത്തിന്റെവ വിജയത്തിനടിസ്ഥാനം.
ഇരുപതാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ച സോഷ്യലിസ്റ്റ് വിപ്ലവങ്ങളെല്ലാം തന്നെ കാര്ഷിോക പ്രധാനമായതും വ്യാവസായികമായി പിന്നിങലയിലുമുള്ള രാജ്യങ്ങളിലുമായിരുന്നു. രണ്ടു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടന്ന റഷ്യയിലെ യൂറോപ്യന്‍ പ്രദേശങ്ങളില്‍ മാത്രമായിരുന്നു വ്യവസായവല്ക്കനരണം നടന്നിരുന്നത്. ഏഷ്യന്‍ പ്രവിശ്യകള്‍ പൂര്ണാമായും കാര്ഷിംക മേഖലയായിരുന്നു. അങ്ങിനെ നോക്കുമ്പോള്‍ ബ്രിട്ടന്‍, ഫ്രാന്സ്ഷ, ജര്മ.നി മുതലായ വ്യാവസായിക രാജ്യങ്ങളെക്കാള്‍ പിന്നിടലയിലായിരുന്നു റഷ്യ. അങ്ങനത്തെ ഒരു രാജ്യത്തിലാണ് ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവം നടന്നത്. തുടര്ന്നു ണ്ടായ സോഷ്യലിസ്റ്റ് വിപ്ലവങ്ങളെല്ലാം കാര്ഷിടക പ്രധാനമായ ഏഷ്യന്‍ രാജ്യങ്ങളിലായിരുന്നു. ചൈനയും, വിയത്നാമും, കൊറിയയും സോഷ്യലിസ്റ്റ് പാതയിലേക്കു നീങ്ങിയത് കര്ഷാകരുടെ പിന്തുണയോടുകൂടിയാണ്. വിപ്ലവം നയിച്ചത് തൊഴിലാളിവര്ഗ്വും സൈന്യവുമായിരുന്നു. പക്ഷേ, അവരെ പിന്തുണച്ചതും തീറ്റിപ്പോറ്റിയതും കര്ഷുകരായിരുന്നു.
സോഷ്യലിസ്റ്റ് വിപ്ലവം നടക്കാന്‍ സാധ്യതയുണ്ടെന്ന് കാള്മാ ര്ക്സ് നിരീക്ഷിച്ച മുതലാളിത്ത രാഷ്ട്രങ്ങളില്‍ ദൗര്ഭാടഗ്യവശാല്‍ സംഭവിച്ചത് ഫാസിസ്റ്റ് ഭരണത്തിന്റെ അരങ്ങേറ്റമായിരുന്നു. തൊഴിലാളിവര്ഗത്തിന് ശക്തിയില്ലാഞ്ഞിട്ടല്ല മറിച്ച് കര്ഷ്കവര്ഗനത്തിന്റൊ പിന്തുണയാര്ജി്ക്കാന്‍ കഴിയാതെ പോയതായിരുന്നു പ്രധാന ദൗര്ബ്ല്യം. ബൂര്ഷാഗ ജനാധിപത്യമായിരുന്നാലും സോഷ്യലിസ്റ്റ് ജനാധിപത്യമായിരുന്നാലും കര്ഷികരുടെ പിന്തുണ അനിവാര്യമാണെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.
ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്ട്ടി അധികാരത്തിലെത്തിയത് കേരളത്തിലായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്ട്ടി കേരളത്തില്‍ നടപ്പാക്കിയത് സോഷ്യലിസ്റ്റ് സമരമായിരുന്നില്ല. കര്ഷതകരുടെ പ്രശ്നത്തിനായിരുന്നു അവര്‍ മുന്ഗനണന നല്കിായത്. പാട്ടക്കുടിയാډാര്ക്ക്ത കൈവശഭൂമിയില്‍ ഉടമസ്ഥാവകാശം കൊടുക്കുമെന്ന വാഗ്ദാനമായിരുന്നു 1957-ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാന്‍ കാരണമായത്. കേരളത്തില്‍ തൊഴിലാളി വര്ഗംന ന്യൂനപക്ഷവും കര്ഷമകരും കര്ഷരകത്തൊഴിലാളികളും കൂടിച്ചേരുന്ന മുന്നണി ഭൂരിപക്ഷവുമാണ്. ഇക്കൂട്ടരെ ഐക്യപ്പെടുത്തിക്കൊണ്ടു മുന്നോട്ടു പോകാനായതാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കിയത്. ജډിത്തം പാടെ നശിച്ചുപോയ സംസ്ഥാനമാണ് കേരളം.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സ്ഥിതി ഇതല്ല. ആയിരക്കണക്കിനേക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഭൂസ്വാമിമാരും കര്ഷകകരുമുണ്ടവിടെ. സെമിന്ദാരിയും ജോത്തേദാരിയും ജാഗിര്ദാരഷരിയും മഹല്വാകരിയുമില്ലാത്ത എത്ര സംസ്ഥാനങ്ങളുണ്ട് ഉത്തരേന്ത്യയില്‍? കേരളത്തില്‍ നടന്നതുപോലുള്ള ഭൂപരിഷ്കാരം അവിടെങ്ങും നടന്നിട്ടില്ല. പാട്ടക്കുടിയാډാരെ യഥേഷ്ടം കുടിയൊഴിപ്പിക്കാനുള്ള അവകാശം ഇപ്പോഴും ജډിമാര്ക്കു ണ്ട്. കൈവശ ഭൂമിക്ക് പട്ടയം കിട്ടാതെ കോടിക്കണക്കിന് കര്ഷډകരുണ്ട് ഇന്ത്യയില്‍. ഓരോ സംസ്ഥാനത്തെയും ജډിത്തത്തിന്റെന സ്വഭാവത്തില്‍ വ്യത്യാസമുണ്ടാവാം. എന്നാല്‍ ചൂഷണത്തിന്റെന സ്വഭാവം ഒന്നുതന്നെയാണ്. കാര്ഷിണക വിളകള്ക്ക്് താങ്ങുവില നിശ്ചയിക്കലും കാര്ഷിനക കടം എഴുതിത്തള്ളലും മാത്രമല്ല പ്രശ്നപരിഹാരം. യഥാര്ഥ് പ്രശ്നം കൃഷിഭൂമി കര്ഷഴകന് നല്കു്ക എന്നുള്ളതാണ്. അതിനുള്ള നിയമനിര്മാഷണം നടത്താനുള്ള പ്രക്ഷോഭമാണ് കര്ഷനകര്‍ നടത്തേണ്ടത്. \"നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാവും പൈങ്കിളിയേ\" എന്ന് കേരളത്തിനു വെളിയിലുള്ള ഏതെങ്കിലും സംസ്ഥാനത്തെ കര്ഷ\\\\കന്‍ പാടിയിട്ടുണ്ടോ?
ഫാസിസം അധികാരത്തിലെത്തിയിട്ടുള്ളത് വികസിത മുതലാളിത്ത രാജ്യങ്ങളിലാണ്. മുതലാളിത്തത്തിന്റൊ വികസിത രൂപമാണ് സാമ്രാജ്യത്വം. സാമ്രാജ്യത്വത്തിന്റെ. ആക്രമണപരമായ മുഖമാണ് ഫാസിസം. ഭൂതകാല മഹത്വവല്ക്കവരണത്തെയും വംശമഹിമാ ബോധത്തെയും സങ്കുചിത ദേശീയതയെയും അതുപയോഗപ്പെടുത്തും. എന്നാല്‍, ഫാസിസത്തിന്റെേ പിന്ബതലം കര്ഷ്കരല്ല. അത് മുതലാളിവര്ഗതവും തൊഴിലാളിവര്ഗബത്തിലൊരു വിഭാഗവുമാണ്. മുതലാളിവര്ഗംാ ഒരിക്കലും കര്ഷലകരെ ആശ്രയിക്കുകയില്ല. മുതലാളി വര്ഗാവും തൊഴിലാളികളിലൊരു വിഭാഗവും സന്ധിചെയ്യുമ്പോഴാണ് ഫാസിസത്തിന് അരങ്ങൊരുങ്ങുന്നത്. ആ മുന്നണിയെ തകര്ക്കാ ന്‍ തൊഴിലാളി - കര്ഷഗക ഐക്യമാണുണ്ടാകേണ്ടത്. റഷ്യന്‍ വിപ്ലവകാലത്ത് ലെനില്‍ ആവിഷ്കരിച്ച തന്ത്രം ഇന്ത്യക്ക് ഇന്നും ബാധകമാണ്.
കര്ഷ്കന് കൃഷിഭൂമിയും വിശക്കുന്നവന് ആഹാരവും എല്ലാവര്ക്കും സമാധാനവുമെന്ന മുദ്രാവാക്യത്തിന് ഇന്നും പ്രസക്തിയുണ്ട്. പട്ടിണിയകറ്റാനും ഫാസിസത്തെ ചെറുക്കാനും കര്ഷാകര്‍ അനിവാര്യമാണ്. കര്ഷികരുടെ ശക്തിയാണ് രാജ്യത്തിന്റെഷ ശക്തി. കര്ഷ.കരുടെ തൃപ്തിയാണ് രാജ്യത്തിന്റെയ തൃപ്തി. കൃഷിഭൂമിയോടുള്ള അഭിനിവേശം കര്ഷതകനെ ഭൂമിയെ സ്നേഹിക്കുന്നവനും രാജ്യത്തെ സ്നേഹിക്കുന്നവനുമാക്കും. ഭൂമിയെയും രാജ്യത്തെയും സ്നേഹിക്കുന്നവര്‍ വാഴട്ടെ നാട്ടില്‍.
പ്രൊഫ. വി. കാര്ത്തി കേയന്‍ നായര്‍
ഡയറക്ടര്‍, കേരള ഭാഷാ ഇന്സ്റ്റി റ്റ്യൂട്ട്